Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ 700 ബോട്ടുകള്‍ തിരികെ എത്തിക്കാനുള്ള നടപടി ആരംഭിച്ചു: പി രാജീവ്

എറണാകുളം: കനത്തമഴയുടെ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്നും കടലിലേക്ക് പോയ ബോട്ടുകള്‍ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പി രാജീവ്. കൊച്ചിയിൽ നിന്ന് 700 ബോട്ടുകൾ കടലിൽ പോയിട്ടുണ്ടെന്നും അവ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് മന്ത്രി അറിയിച്ചത്. മഴ കനത്തതിനെത്തുടർന്നുള്ള സാഹചര്യം വിലയിരുത്താനായി എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുടേയും പ്രധാന ഉദ്യോഗസ്ഥരുടേയും യോഗം ഇന്ന് രാവിലെ വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിലാണ് മന്ത്രി ജില്ലയിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചത്.

മാഞ്ഞാലി തോടിനായി ഫ്ളോട്ടിംഗ് ജെ സി ബി ഏർപ്പെടുത്താൻ ശ്രമിക്കുമെന്നും കുട്ടമ്പുഴയിലെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു പോകാതിരിക്കാൻ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

fishermen34

മഴ കനത്തതിനെത്തുടർന്നുള്ള സാഹചര്യം വിലയിരുത്താനായി എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുടേയും പ്രധാന ഉദ്യോഗസ്ഥരുടേയും യോഗം ഇന്ന് രാവിലെ വിളിച്ചു ചേർത്തു. ഗുരുതരമായ പ്രശ്നങ്ങൾ ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ജാഗ്രതയോടെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ആവശ്യത്തിന് അനുസരിച്ച് ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും ഉറപ്പാക്കി.

കളമശ്ശേരിയിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പരിശോധനയും ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. മുൻ കാലങ്ങളിൽ വലിയ കെടുതികൾ ഉണ്ടായ ചെല്ലാനത്ത് സർക്കാർ സ്വീകരിച്ച നടപടികളുടെ ഫലമായി സുരക്ഷിതമായ സാഹചര്യം സംജാതമായിട്ടുണ്ട്. പെരിങ്ങൽകുത്ത് ഡാമിന്റെ ജലനിരപ്പ് അടിസ്ഥാനമാക്കി ആവശ്യമായ മുന്നറിയിപ്പുകൾ നൽകും. കാലടി സ്റ്റേഷനുമായി ബന്ധപ്പെട്ട് ഫയർഫോഴ്സ്/ രക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കും. മാഞ്ഞാലി തോടിനായി ഫ്ളോട്ടിംഗ് ജെ.സി.ബി ഏർപ്പെടുത്താൻ ശ്രമിക്കും. കുട്ടമ്പുഴയിലെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു പോകാതിരിക്കാൻ പ്രത്യേക ശ്രദ്ധയുണ്ടാകും.

ഇത് ബാംഗ്ലൂരിലെ അലസമായ ഒരു ശനിയാഴ്ച.. കൂട്ടിന് ആ വൈബും; പുത്തന്‍ ചിത്രങ്ങളില്‍ കിടുക്കി എസ്തർ അനില്‍

കൊച്ചിയിൽ നിന്ന് 700 ബോട്ടുകൾ കടലിൽ പോയിട്ടുണ്ട്. അവ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ലുലു മാളിന് സമീപമുള്ള കാനകളിലേക്ക് വെള്ളം ഒഴുകുന്നതിനുള്ള തടസം നീക്കും. പേരണ്ടൂർ കനാലിൽ ചെളി നീക്കിയത് ഫലപ്രദമായി. കനാൽ റെജുവനേഷനാണ് അടുത്തത് വേണ്ടത്. ഓപ്പറേഷൻ വാഹിനി ഫലം ചെയ്തിട്ടുണ്ട്. കോർപ്പറേഷൻ, പി ഡബ്ല്യൂ ഡി ഇറിഗേഷൻ, വാട്ടർ അതോറിറ്റി, ഫയർ ഫോഴ്സ് എന്നീ വകുപ്പുകൾ ചേർന്ന് ഒരു പ്രത്യേക സംവിധാനം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ രൂപം നൽകി. പി ആന്‍ഡ് ഡി കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ക്യാമ്പ് മുന്നൊരുക്കം നടത്തും. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും പ്രത്യേകം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+