കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരമനയാറില്‍ തീവ്രപ്രളയ സാഹചര്യം; 14 ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം, ഇടമലയാര്‍ ഡാം തുറക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ 14 ജില്ലകളില്‍ കേന്ദ്ര ജലകമ്മിഷന്റെ ജാഗ്രത നിര്‍ദ്ദേശം. തിരുവനന്തപുരത്ത് കരമനയാറില്‍ തീവ്രപ്രളയ സാഹചര്യമാണെന്നും കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്തെ വലിയ ഡാമുകളിലും ഇടത്തരം ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഡാമുകള്‍ എസ് ഒ പി അനുസരിച്ച് തുറന്നുവിടണമെന്ന് ജലകമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി.

1

ഇടുക്കി, ഇടമലയാര്‍ ഡാമുകളിലേക്ക് ഒഴുക്ക് വര്‍ദ്ധിക്കും. ഇതിനിടെ ഇടമലയാര്‍ ഡാം തുറക്കാന്‍ അനുമതി നല്‍കി. രണ്ട് ഷട്ടറുകള്‍ 50 മുതല്‍ 125 സെമി വരെ തുറക്കും. 75 മുതല്‍ 175 ക്യുമെക്‌സ് വരെ ജലമാണ് ഒഴുക്കിവിടുക. നദിയുടെ ഇരകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

2

ആകാശത്തെ മാലഖ നേരിട്ട് ഭൂമിയിലേക്ക് വന്നോ...അശ്വതി എന്തായി കാണുന്നത്, അതിസുന്ദരി

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുപ്രകാരം ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

3

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവര്‍ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണ്.

4

ഇക്കാര്യങ്ങൾ ശീലിച്ചു നോക്കൂ...താരൻ പറപറക്കും, വീട്ടിലുള്ള എളുപ്പ വഴികൾ

കേരളത്തിന്റെ തീരമേഖലയില്‍ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും സെപ്റ്റംബര്‍ 06 മുതല്‍ സെപ്റ്റംബര്‍ 09 വരെയും, കര്‍ണാടക തീരങ്ങളില്‍ സെപ്റ്റംബര്‍ 08 മുതല്‍ സെപ്റ്റംബര്‍ 10 വരെയും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

5

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും സെപ്റ്റംബര്‍ 06 മുതല്‍ സെപ്റ്റംബര്‍ 09 വരെയും, കര്‍ണാടക തീരങ്ങളില്‍ സെപ്റ്റംബര്‍ 08 മുതല്‍ സെപ്റ്റംബര്‍ 10 വരെയും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ 06 മുതല്‍ സെപ്റ്റംബര്‍ 09 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും, കര്‍ണാടക തീരങ്ങളില്‍ സെപ്റ്റംബര്‍ 08 മുതല്‍ സെപ്റ്റംബര്‍ 10 വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

2029-ൽ ഇന്ത്യ മൂന്നാം സാമ്പത്തികശക്തി; ദരിദ്ര ജനങ്ങളെ പറഞ്ഞ് പറ്റിക്കാനാണ് ഇത്തരം വാചകമടികള്‍: ഐസക്2029-ൽ ഇന്ത്യ മൂന്നാം സാമ്പത്തികശക്തി; ദരിദ്ര ജനങ്ങളെ പറഞ്ഞ് പറ്റിക്കാനാണ് ഇത്തരം വാചകമടികള്‍: ഐസക്

English summary
Kerala Rain Update: Extreme flood situation in Karamanayar and Alert issued in all 14 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X