ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ കനക്കും, മുന്നറിയിപ്പ്
തിരുവനന്തപുരം: വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
ജൂണ്‍ 24 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്നലെ കാലാവസ്ഥ വിഭാ?ഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, ജൂണ്‍ 21 വടക്കന്‍ കേരള തീരത്തും ജൂണ്‍ 24,25 തീയതികളില്‍ കേരള തീരത്ത് പൊതുവായും അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ 24,25 തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്ത് ജൂണ്‍ 21 , 22 , 23 തീയതികളിലും കര്‍ണാടക തീരത്ത് ജൂണ്‍ 22 നും മധ്യകിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തീരങ്ങളില്‍ മോശം കലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മധ്യപ്രദേശിന്റെ മിക്ക ഭാഗങ്ങളിലും , ഛത്തീസ്ഗഢിന്റെയും തീര ആന്ധ്രാപ്രദേശിന്റെയും, ഒഡീഷ, പശ്ചിമ ബംഗാള്‍ , ജാര്‍ഖണ്ഡ് , ബീഹാറിന്റെ ഭൂരിഭാഗം ഭാഗങ്ങള്‍, തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പുരോഗമിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .
ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക
മഹാരാഷ്ട്രയിലും കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്ര നിവാസികളോട് മുന്‍കരുതല്‍ എടുക്കാന്‍ ഐഎംഡി ഉദ്യോഗസ്ഥന്‍ കെ എസ് ഹൊസാലിക്കര്‍ ആവശ്യപ്പെട്ടു. ലാത്തൂര്‍, ഹിംഗോലി, പര്‍ഭാനി എന്നീ മേഖലകളില്‍ ഇടിമിന്നലോട് കൂടി നേരിയതോ മിതമായതോ ആയ മഴയും 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജൂണ്‍ 17 ന് ഐഎംഡി പുറപ്പെടുവിച്ച കാലാവസ്ഥാ റിപ്പോര്‍ട്ട് അനുസരിച്ച്, ഗുവാഹത്തിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് (ജൂണ്‍ 21) അതിശക്തമായ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും മരങ്ങള്‍ കടപുഴകി വീഴുന്നതും മൂലം ഗതാഗതം താത്കാലികമായി തടസ്സപ്പെടുന്നത് യാത്രാസമയം വര്‍ധിപ്പിച്ചേക്കാം.
അസമിലും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി അസം വെള്ളപ്പൊക്കത്തില്‍ വലയുകയാണ്, 36 ജില്ലകളില്‍ 32 ലെ 47,72,140 ആളുകളെ ബാധിച്ചിട്ടുണ്ട്. അസമിലെ ഈ വര്‍ഷത്തെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 82 ആയി ഉയര്‍ന്നെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു . ദാരാംഗില്‍ മൂന്ന്, കച്ചാര്‍, ദിബ്രുഗഡ്, ഹൈലകണ്ടി, ഹോജായ്, കാംരൂപ്, ലഖിംപൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു. ഉദല്‍ഗുരിയിലും കാംരൂപിലും രണ്ടുപേര്‍ വീതവും കച്ചാര്‍, ദരാംഗ്, ലഖിംപൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും ഉള്‍പ്പെടെ ഏഴുപേരെ കാണാതായി.












Click it and Unblock the Notifications