കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിബറല്‍ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല; എന്റെ ബോധ്യങ്ങളാണ് ഞാന്‍ പറയുന്നത്; മറുപടിയുമായി ഫാത്തിമ തെഹ്ലിയ

Google Oneindia Malayalam News

മലപ്പുറം : സംസ്ഥാനത്ത് നടപ്പിലാക്കിയ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ തുടക്കത്തില്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയ ആളാണ് മുന്‍ എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ . ലിംഗസമത്വ യൂണിഫോം എന്ന ആശയം വിശ്വാസികളുടെ അവകാശത്തെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ് മനോഭാവത്തിന്റെ പ്രതിഫലനമാണെന്നാണ് ഫാത്തിമ തെഹ്ലിയ പറഞ്ഞത് .

ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികള്‍ നമ്മുടെ സ്‌ക്കൂളുകളില്‍ പഠിക്കുന്നുണ്ട്. പുതിയ പരിഷ്‌കരണങ്ങളില്‍ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവുമെന്ന ചോദ്യമാണ് ഫാത്തിമ തെഹ്ലിയ മുന്നോട്ടു വച്ചത് .

1

എന്നാല്‍ തെഹ്ലിയയുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ഫാത്തിമ തെഹ്ലിയയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ നിലപാടുകളോട് വിയോജിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫാത്തിമ തെഹ്ലിയ. ഫേസ്ബുക്ക് പോസ്റ്റിലാണ് തെഹ്ലിയയുടെ മറുപടി.

2

ലിബറല്‍ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല ഞാന്‍ നിലപാട് പറയുന്നത്. എന്റെ ബോധ്യങ്ങളാണ് ഞാന്‍ പറയുന്നത്. വിയോജിക്കുന്നവര്‍ക്ക് മേല്‍ പിന്തിരിപ്പന്‍ ചാപ്പ കുത്തുന്നത് തുടരട്ടെ, പക്ഷേ വയാടപ്പിക്കാം എന്ന് കരുതണ്ട എന്ന് ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു. ആളുകളുടെ സ്വത്വത്തെ സെന്‍സര്‍ ചെയ്യപ്പെടാതെ, മറച്ചുവെക്കപ്പടാതെ, മറ്റൊരാളായി അഭിനയിക്കപ്പെടാതെ, നിങ്ങള്‍ക്ക് നിങ്ങളായി നിലക്കൊള്ളാന്‍ സാധിക്കുക എന്നതാണ് ജന്റര്‍ ഇക്ക്വാലിറ്റിയെന്നും ഫാത്തിമ ഫേസ്ബുക്കില്‍ പറയുന്നു. കുറിപ്പ് വായിക്കാം...

3

ജന്റര്‍ ന്യൂട്രാലിറ്റി (ലിംഗ നിഷ്പക്ഷത) എന്നതും ജന്റര്‍ സെന്‍സിറ്റൈസേഷന്‍(ലിംഗ സംവേദനക്ഷമത) എന്നതും രണ്ടും വ്യത്യസ്ത ആശയങ്ങളാണ്. ആളുകളുടെ സ്വത്വത്തെ സെന്‍സര്‍ ചെയ്യപ്പെടാതെ, മറച്ചുവെക്കപ്പടാതെ, മറ്റൊരാളായി അഭിനയിക്കപ്പെടാതെ, നിങ്ങള്‍ക്ക് നിങ്ങളായി നിലക്കൊള്ളാന്‍ സാധിക്കുക എന്നതാണ് ജന്റര്‍ ഇക്ക്വാലിറ്റി.

4

ഏതൊരു സ്വതത്തേയും ഇല്ലാതാക്കി പൊതുസ്വത്വം എന്ന ഏകീകരണരൂപം മാനദണ്ഡമായി മാറിയാല്‍ അത് മറ്റ് സ്വത്വങ്ങളെ അരികുവല്‍ക്കരിക്കും. ഓരോ വ്യക്തിയുടെ അന്തസ്സിനു ചേര്‍ന്ന, അവരുടെ ശാരീരിക സ്വയംഭരണവും സമഗ്രതയും ഉള്‍പ്പെടുന്ന അവകാശങ്ങള്‍ വക വെച്ച് നല്‍കാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തേണ്ടത്. അല്ലാതെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ എടുത്തുകളയലോ പരിമിതപ്പെടുത്തലോ അല്ല!

5

മുന്നോട്ടുള്ള അവരുടെജീവിതത്തില്‍ ലിംഗഭേദമില്ലാതെ ഏതൊരു വിദ്യാര്‍ത്ഥിക്കും യൂണിഫോമിന്റെ എല്ലാ ഘടകങ്ങളും ധരിക്കാന്‍ അനുവദിക്കലാണ് ജനാധിപത്യം. അവിടെ ലിംഗനിഷ്പക്ഷതയല്ല ലിംഗ സംവേദനക്ഷമതയാണ് നമ്മുടെ മാര്‍ഗം. ഇത് യു.ജി.സിയുടെ തന്നെ സാക്ഷം കമ്മിറ്റി റിപ്പോര്‍ട്ടിലും കേരളത്തില്‍ നടന്ന കേരള ഹയര്‍ എജുക്കേഷന്‍ കൗണ്‍സിലിനു കീഴില്‍ നടന്ന പഠനങ്ങളിലും പറയുന്നുണ്ട്. ലിബറല്‍ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല ഞാന്‍ നിലപാട് പറയുന്നത്. എന്റെ ബോധ്യങ്ങളാണ് ഞാന്‍ പറയുന്നത്. വിയോജിക്കുന്നവര്‍ക്ക് മേല്‍ പിന്തിരിപ്പന്‍ ചാപ്പ കുത്തുന്നത് തുടരട്ടെ, പക്ഷേ വയായടപ്പിക്കാം എന്ന് കരുതണ്ട !

6

അതേസമയം, നേരത്തെ ജന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോമിനെതിരെ ഫാത്തിമ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയിൽ ചര്‍ച്ചയായിരുന്നു. വിശ്വാസപരമായ വസ്ത്രധാരണങ്ങളും ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികള്‍ നമ്മുടെ സ്‌ക്കൂളുകളില്‍ പഠിക്കുന്നുണ്ട്. പുതിയ പരിഷ്‌ക്കരണങ്ങളില്‍ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കേണ്ടതില്ലല്ലോ ?

7

ഈയിടെയായി ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി കോടതിയെ സമീപിച്ചവരെയൊന്നും കാണാതെയാവില്ല ഈ ഉദ്യമത്തിന് സര്‍ക്കാര്‍ തയ്യാറായത്. മറിച്ച് എല്ലാ കാലത്തും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ്മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിതെന്നായിരുന്നു ഫാത്തിമ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രവാസികള്‍ പ്രാര്‍ഥിക്കുന്നു... ഏപ്രില്‍ തിരിച്ചുവരണേ!! പണം കൈ നിറയെ, രൂപ 20.75ല്‍പ്രവാസികള്‍ പ്രാര്‍ഥിക്കുന്നു... ഏപ്രില്‍ തിരിച്ചുവരണേ!! പണം കൈ നിറയെ, രൂപ 20.75ല്‍

Recommended Video

cmsvideo
അധ്യാപികമാര്‍ മുണ്ടും കുപ്പായവും ധരിച്ച്‌ നടക്കട്ടെ..മുസ്ലിം സംഘടനകൾ പറയുന്നു

English summary
Kerala's Gender-Neutral Uniform: Fathima Thahiliya's responds to critics Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X