'ഞാൻ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു': സച്ചിദാനന്ദൻ
തിരുവനന്തപുരം: സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ സച്ചിദാനന്ദൻ. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുതഡ്ത് കുരിശിലേറുന്നത് മഹത് പ്രവൃത്തിയാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാലാണ് സച്ചിദാനന്ദന്റെ പ്രതികരണം.
പ്രതഫലുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ ചുള്ളിക്കാടും കേരള ഗാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ശ്രീകുമാരൻ തമ്പിയും ഉന്നയിച്ച വിനർശനങ്ങൾക്ക് പിന്നാലെയാണ് പ്രതികരണം.

മറ്റുള്ളവരുടെ തെറ്റുകൾ, അഥവാ തെറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിൽ ഏറുക ഒരു മഹത്പ്രവൃത്തിയാണെന്നും താൻ തികഞ്ഞ നിസ്സംഗതയോടെ തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നുവെന്നു സെൻ ബുദ്ധിസവും ബൈബിളും അതാണ് തന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം കുറിച്ചു.
സച്ചിദാനന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് :
മറ്റുള്ളവരുടെ തെറ്റുകൾ, അഥവാ തെറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിൽ ഏറുക ഒരു മഹത്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും. ഞാൻ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും, അദ്ദേഹം കുറിച്ചു.
കേരളസാഹിത്യ അക്കാദമിയിൽ നിന്ന് നൽകിയ പ്രതിഫലത്തുകയെ വിമർശിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന് വേണ്ടി കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ട് കേരള സാഹിത്യ അക്കാദമി തന്നെ അപമാനിച്ചുവെന്ന് ശ്രീകുമാരൻ തമ്പി രംഗത്ത് വന്നത്.
കേരളസാഹിത്യ അക്കാദമിയിൽ നിന്നും പ്രശസ്ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോൾ മാസങ്ങൾക്കു മുമ്പ് തനിക്ക് കേരളസാഹിത്യ അക്കാദമിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം ഓർമ്മ വന്നുവെന്ന് പറഞ്ഞാണ് ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ കുറിപ്പ് പങ്കിട്ടത്.
തന്റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന് ഇപ്പോഴും അറിയില്ല. അക്കാദമിയിൽ നിന്ന് അനുകൂലമായോ പ്രതികൂലമായോ ഔദ്യോഗികമായി ഒരു അറിയിപ്പും കിട്ടിയിട്ടില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ " സാഹിത്യ അക്കാദമി കവികളിൽ നിന്നും കേരളഗാനം ക്ഷണിക്കുന്നു " എന്നു കാണിക്കുന്ന ഒരു പരസ്യം സ്വകാര്യചാനലുകളിൽ വന്നത് തന്റെ ശ്രദ്ധയിൽ പെട്ടു എന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.












Click it and Unblock the Notifications