സ്‌കൂള്‍ കലോത്സവം; വീണ്ടും കോഴിക്കോടന്‍ വിജയഗാഥ; രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടും ഇഞ്ചോടിഞ്ച്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോട് ജില്ല വീണ്ടും കിരീടത്തിലേക്ക്. സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ 938 പോയന്റുമായി കോഴിക്കോട് എതിരാളികളേക്കാള്‍ വ്യക്തമായ ലീഡ് നേടിയിരിക്കുകയാണ്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടും ആണ് അവസാന മണിക്കൂറില്‍ ഏറ്റുമുട്ടുന്നത്.
കണ്ണൂരിന് 918 പോയന്റും പാലക്കാടിന് 916 പോയന്റുമാണ് ഉള്ളത്. 910 പോയന്റുള്ള തൃശൂര്‍ ജില്ല നാലാമതും 875 പോയന്റുള്ള മലപ്പുറം അഞ്ചാമതുമാണ്. എറണാകുളം 831, കൊല്ലം 809, തിരുവനന്തപുരം 784, ആലപ്പുഴ 772, കാസര്‍കോഡ് 772, കോട്ടയം 766, വയനാട് 712, പത്തനംതിട്ട 687, ഇടുക്കി 643 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയന്റ് നില

19 തവണ കിരീടം നേടിയ കോഴിക്കോടാണ് സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണ്ണക്കപ്പുയര്‍ത്തിയത്. ഏറ്റവും കൂടുതല്‍ തവണ ഹാട്രിക്ക് നേടിയതിന്റെ റെക്കോഡും കോഴിക്കോടിനാണ്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ നാല് ദിനവും കണ്ണൂരായിരുന്നു ഒന്നാമത്. എന്നാല്‍ നാലാ ദിനത്തിന്റെ അവസാന മണിക്കൂറില്‍ നേരിയ ലീഡ് സ്വന്തമാക്കിയ കോഴിക്കോട് അവസാന ദിവസമായ ശനിയാഴ്ച കുതിച്ച് കയറി. 22 വര്‍ഷത്തിന് ശേഷം സുവര്‍ണ കിരീടം സ്വപ്നം കണ്ട കണ്ണൂരിനെ മറികടന്ന് കോഴിക്കോട് ഒന്നാമത് എത്തുകയായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ പാലക്കാടും കോഴിക്കോടിന് വെല്ലുവിളി ഉയര്‍ത്തി. ഹൈസ്‌കൂള്‍ വിഭാഗത്തിലും 446 പോയന്റുമായി കോഴിക്കോടാണ് മുന്നില്‍. 443 പോയന്റുമായി പാലക്കാട് രണ്ടാമതും രണ്ടാമത്. 436 പോയിന്റുമായി തൃശൂര്‍ മൂന്നാമതമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 493 പോയന്റുള്ള കണ്ണൂര്‍ ഒന്നാമതും 492 പോയന്റുള്ള കോഴിക്കോട് രണ്ടാം സ്ഥാനത്തുമാണ് നിലവിലുള്ളത്.
മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 473 പോയന്റ്. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ കൊല്ലവും എറണാകുളവും 95 പോയന്റ് വീതം നേടി ഒപ്പത്തിനൊപ്പമാണ്. 93 പോയന്റുള്ള തൃശൂരും കോഴിക്കോടും രണ്ടാമതുണ്ട്. അറബിക് കലോത്സവത്തില്‍ പാലക്കാടും കോഴിക്കോടും കണ്ണൂരും 95 പോയന്റുമായി ഒന്നാമതാണ്. 93 പോയന്റുമായി എറണാകുളവും മലപ്പുറവും രണ്ടാം സ്ഥാനത്തുമുണ്ട്.












Click it and Unblock the Notifications