Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴ, ജൂണ്‍ 2 ന് തന്നെ സ്‌കൂള്‍ തുറക്കുമോ? മന്ത്രി പറയുന്നതിങ്ങനെ

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് നീട്ടി വെക്കും എന്ന അഭ്യൂഹങ്ങളെ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത്തരം അഭ്യൂഹങ്ങളില്‍ കഴമ്പില്ല എന്നും ജൂണ്‍ രണ്ടിന് തന്നെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ സ്‌കൂള്‍ രണ്ടിനു തന്നെ തുറക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

'ഇക്കാര്യത്തില്‍ ഇന്നത്തേയും നാളത്തെയും കാലാവസ്ഥ നോക്കി അന്തിമ തീരുമാനമെടുക്കും. കനത്ത മഴക്കിടെയിലും ഇത്തവണ സ്‌കൂളുകള്‍ പൊളിഞ്ഞുവീണിട്ടില്ല. ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവേശനോത്സവ ചരിത്രത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകും,' മന്ത്രി പറഞ്ഞു.

SCHOOL

പ്രവേശനോത്സവത്തിന് വേണ്ടിയുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ വേനലവധി കഴിഞ്ഞു ജൂണ്‍ രണ്ടിന് തന്നെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. പുതിയ അധ്യയന വര്‍ഷവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ സുരക്ഷ, കുട്ടികളുടെ സുരക്ഷ, പരിസര ശുചീകരണം, ഉച്ചഭക്ഷണം, യാത്രാസുരക്ഷ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചു.

അതേസമയം ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തില്‍ നിന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് ഉറപ്പു വരുത്തുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ക്ലാസുകള്‍ നടത്തുവാന്‍ കഴിയൂ എന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയില്‍ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ് എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. രണ്ടാഴ്ചത്തെ സ്‌കൂള്‍ ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തും. ജൂണ്‍ 3 മുതല്‍ 13 വരെ സര്‍ക്കുലര്‍ അനുസരിച്ചുള്ള ക്ലാസുകള്‍ ആണ് നടത്തേണ്ടത്.

സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പാണ് ഓരോ സ്‌കൂളിനും ഓരോ ക്ലാസിനും വേണ്ട മോഡ്യൂള്‍ തയ്യാറാക്കേണ്ടത്. സ്വാഭാവികമായ പഠനപ്രവര്‍ത്തനങ്ങളായി ഇവയെ മാറ്റണം. ദിവസവും ഒരു മണിക്കൂര്‍ ഇതിനായി മാറ്റി വയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+