കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാംഘട്ട വോട്ടെടുപ്പ്:പരസ്യപ്രചാരണം അവസാനിച്ചു...ഏഴുജില്ലകള്‍ വ്യാഴാഴ്ച വിധി എഴുതും

  • By Siniya
Google Oneindia Malayalam News

lതിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടു പ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന് വ്യാഴാഴ്ച പോളിംഗ് ബുത്തിലേക്ക്. പരസ്യ പ്രചാരണം ചൊവ്വാഴ്ച വൈകിട്ടോടെ അവസാനിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ വീറും വാശിയും നിറഞ്ഞതായിരുന്നു കലാശക്കൊട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്. ബുധനാഴ്ച നിശബ്ദ പ്രചാരണമാണ്. 1,39,97,529 വോട്ടര്‍മാരാണുള്ളത്.

12651 വാര്‍ഡുകളിലായി 44388 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. വ്യാഴ്യാഴ്ച രാവിലെ ഏഴുമുതല്‍ അഞ്ചുമണി വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.

vote

കൊച്ചി,തൃശ്ശൂര്‍ കോര്‍പ്പറേഷനുകളും 55 മുന്‍സിപാലിറ്റികളും 89 ബ്ലോക്കുകളുമാണുള്ളത്. ഇതില്‍ പുതുതായി രൂപവത്കരിടച്ച 14 മുന്‍സിപ്പാലിറ്റികളും ഉള്‍പ്പെടും. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മലുപ്പുറം ജില്ലയിലാണ്. 8693 പേരാണ് മത്സരിക്കുന്നത്.

തിരഞ്ഞെടുപ്പിന് ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 19328 പോളിംഗ് സ്‌റ്റേഷനുകളിലായി 40000 ജീവനക്കാരെയാണ് വിന്യസിക്കുന്നത്.

ഏഴ്് ജില്ലകളിലെ വോട്ടെടുപ്പ് തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. 77 ശ തമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

English summary
Kerala second phase election Thursday, voice campaign ended.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X