പോലീസ് വലയം ചുറ്റും...!ആരെയും കാണാനാവില്ല...! മിണ്ടാനാവില്ല..! ഹാദിയ വീട്ടുതടങ്കലിലെന്ന് പരാതി..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: മതംമാറ്റവും വിവാഹവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന ഹാദിയയുടെ വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഇടപെടണമെന്ന് ആവശ്യം. ഹാദിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് വനിതാ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. സംരക്ഷണം എന്ന പേരില്‍ യുവതിക്കും വീട്ടുകാരും കടുത്ത വീട്ടുതടങ്കലില്‍ ആണ്. പരിഷത്ത് ജനറല്‍ സെക്രട്ടറി ടികെ മീരാഭായിയുടെ നേതൃത്വത്തിലുള്ള സംഘം ഹാദിയയെ സന്ദര്‍ശിച്ചിരുന്നു. മറ്റുള്ളവരുമായി സംസാരിക്കാന്‍ പോലും അനുവാദമില്ലാത്ത അവസ്ഥയിലാണ് യുവതിയെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വൻ ട്വിസ്റ്റ്..!! ഇ ശ്രീധരനെ ഒഴിവാക്കിയത് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട്...!! കാരണം ഇതാണ്..!!

HADIYA

ഹാദിയയുടെ വീടിന് ചുറ്റും ടെന്റുകളിലായി പോലീസുകാര്‍ താമസിക്കുന്നുണ്ട്. വീട്ടിലേക്കുള്ള വഴിയിലും ഗെയ്റ്റിലും പോലീസുണ്ട്. മാത്രമല്ല യുവതിയോടൊപ്പം അഞ്ച് വനിതാ പോലീസുകാര്‍ അവരുടെ മുറിയലും സ്ഥിരം കാവലുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഹാദിയയ്ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ മറ്റാരെയും കാണുന്നതിനോ അനുവാദമില്ല. കടുത്ത ലിംഗവിവേചനവും നടക്കുന്നുവെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളില്‍ വനിതാ കമ്മീഷന്‍ അടിയന്തരമായി ഇടപെട്ട് നടപടി കൈക്കൊള്ളണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

English summary
Kerala Shasthra Sahithya Parishath compliants in Hadiya case
Please Wait while comments are loading...