Get Updates
Get notified of breaking news, exclusive insights, and must-see stories!

സിൽവർ ലൈൻ കല്ലിടൽ: സിപിഎമ്മും കോൺഗ്രസ്സും തമ്മിൽ സംഘർഷം; ഇടപെട്ട് പൊലീസ്

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ വീണ്ടും പ്രതിഷേധം. സി പി എമ്മും - കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. കണ്ണൂരിലെ നാടാലിൽ ആണ് സംഭവം. പദ്ധതിയുടെ ഭാഗമായുള്ള സർവ്വേ നടപടികൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.

തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് സ്ഥലത്ത് നിന്നും നീക്കം ചെയ്തു. ഇതിന് പിന്നാലെ എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലത്ത് സി പി എം പ്രവർത്തകർ എത്തി. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകരും സി പി എം പ്രവർത്തകരും തമ്മിൽ സംഘർഷം നടന്നത്.

സംഘർഷത്തിൽ ഉന്തും തള്ളും ഉണ്ടാവുകയും പൊലീസ് ഇടപെട്ട് ഇരുവരെയും പിരിച്ചു വിടുകയും ചെയ്തു. അതേസമയം, രണ്ട് സി പി എം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

1

കോൺഗ്രസുകാരെ കൈയേറ്റം ചെയ്തതിനായിരുന്നു പൊലീസിന്റെ നടപടി. എന്നാൽ, പൊലീസ് നടപടിക്ക് എതിരെ സി പി എം നേതാക്കൾ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും സി പി എം നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. സർവ്വേ കല്ലിടൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവങ്ങൾ ഉണ്ടായത്. സി പി എം പ്രവർത്തകർ പ്രദേശവാസികൾ സംസാരിച്ചിരുന്നു. ഇതോടെ പരസ്യമായി പ്രതിഷേധിക്കാനോ പ്രതികരിക്കാനോ നാട്ടുകാർ തയ്യാറായില്ല.

2

സി പി എം, കോൺ​ഗ്രസ് പ്രവർത്തകർ രണ്ടിടത്തും സംഘടിച്ചിരുന്നു. തുടർന്ന് കൂടുതൽ പൊലീസുകാർ സ്ഥലത്തേക്ക് എത്തി. അതേസമയം, നിലവിൽ കല്ലിടൽ പുരോ​ഗമിക്കുകയാണ്. വികസനത്തിനായി വീടും സ്ഥലവും വിട്ടു കൊടുക്കാൻ ആളുകൾ തയ്യാറായാൽ അതിനെ അട്ടിമറിക്കാൻ നോക്കുന്നവർക്ക് എതിരെ പ്രതിഷേധിക്കും എന്നും കണ്ണൂർ ന​ഗരത്തിൽ നിന്നുള്ള കോൺ​ഗ്രസുകാർ ആണ് പ്രതിഷേധത്തിനായി നാടാലിലേക്ക് വരുന്നത് എന്നും സി പി എം പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

3

അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിവിധ രീതിയിൽ ഉള്ള സംഘർഷങ്ങൾ ആയിരുന്നു നടന്നിരുന്നത്. നാട്ടുകാരും പ്രതിപക്ഷവും ഒത്തുചേർന്ന് ആയിരുന്നു പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസവും കേരളത്തിൽ സർവേ കല്ലുകൾ നടന്നിരുന്നു. എന്നാൽ, കണ്ണൂർ ചാലയിൽ അടക്കം കല്ല് പിഴുത് മാറ്റുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു.

നോട്ടം കൊണ്ട് ആരാധകരെ കയ്യിലെടുത്തു; ദിവ്യ ഉണ്ണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

4

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലുകൾ കൊണ്ടു വന്ന് റീത്ത് വെച്ച് പ്രതിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെ 27 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ പൊലീസ് കേസ് എടുത്തു. കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ നേരിട്ടായിരുന്നു ഈ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസ ംനാല്പതോളം കല്ലുകളായിരുന്നു കണ്ണൂർ ചാലയിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്നത്. ഇതിനെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴുത് മാറ്റിയത്.

5

അതേസമയം, സിൽവർ ലൈൻ വിഷയവുമായി ബന്ധപ്പെട്ട് വിമർശകർക്ക് മറുപടി നൽകാൻ തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിമർശകർ പദ്ധതിയെ സംബന്ധിച്ച് പറയുന്ന കാര്യങ്ങൾ കേൾക്കുന്നതിനും സർക്കാർ മറുപടി നൽകുന്നതിനും വേണ്ടി വേദി ഒരുങ്ങുകയാണ്. സിൽവർ ലൈൻ പദ്ധതിയിൽ സാങ്കേതിക സംശയം ഉന്നയിക്കുന്ന വ്യക്തികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കി. വരുന്ന ഏപ്രിൽ 28 - ന് തിരുവനന്തപുരത്താണ് സർക്കാറിന്റെ നേതൃത്വത്തിൽ ചർച്ച നടക്കുക.

6

അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു തുടങ്ങിയവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും. പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധരും സർക്കാറിന്റെ ചർച്ചയിൽ പങ്കെടുക്കും എന്നാണ് വിവരം. അതേസമയം, പദ്ധതിയെ എതിർക്കുന്ന സമരക്കാർക്ക് ചർച്ചയിലേക്ക് ക്ഷീണം ഉണ്ടാകില്ല. എന്നാൽ, സർക്കാരിന്റെ ഈ തീരുമാനത്തിന് പിന്നാലെ പദ്ധതിയ്ക്ക് എതിരെ കേരളത്തിൽ വീണ്ടും സംഘർഷം ഉണ്ടായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ചേരുന്ന യോഗം നിർണ്ണായകമാകും.

Recommended Video

cmsvideo
    തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+