• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതിലെത്തിയിട്ടും ജോസിന് തലവേദന ഒഴിയുന്നില്ല; ആരോപണങ്ങളിൽ ഉറച്ചുനിൽക്കും, പിന്നോട്ടില്ലെന്ന് സരിത

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം ഇനി ഒരു തിരഞ്ഞെടുപ്പ് കാലത്തേക്ക് കടക്കുകയാണ്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് ചേക്കേറിയതോടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യം വീണ്ടും മാറിയിരിക്കുകയാണ്. മധ്യകേരളം ചുവപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ജോസിനെ എല്‍ഡിഎഫ് രണ്ട് കയ്യും നീട്ടി സ്വീകരിച്ചത്.

എന്നാല്‍ പതിവുപോലെ തിരഞ്ഞെടുപ്പ് അടുത്തതോടെ സരിതയും സോളാറും വീണ്ടും രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ കേസുമൊക്കെ പ്രതിരോധിക്കാന്‍ സോളാറിനെ ഉപയോഗിക്കാമെന്നാണ് സിപിഎം കരുതുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ചില കാര്യങ്ങള്‍ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സരിത എസ് നായര്‍...

മുല്ലപ്പള്ളിയുടെ ആരോപണം

മുല്ലപ്പള്ളിയുടെ ആരോപണം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വലിയ വിമര്‍ശനമാണ് സരിത ഉന്നയിക്കുന്നത്. അദ്ദേഹം പറഞ്ഞുപോലെ മറുപടി പറയാന്‍ ഞാനില്ലെന്നും എനിക്കത് സാധിക്കില്ലെന്നും സരിത പറയുന്നു. 'അ'യില്‍ തുടങ്ങുന്ന ഒരു മോശമായ പദപ്രയോഗമാണ് അദ്ദേഹം എനിക്കെതിരെ ഉപയോഗിച്ചതെന്ന് സരിത എസ് നായര്‍ കേരള കൗമുദിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

 പരാതി നല്‍കി

പരാതി നല്‍കി

മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വനിത കമ്മിഷനും പരാതി നല്‍കുമെന്നും സരിത അറിയിച്ചു. അദ്ദേഹം യുഡിഎഫോ എല്‍ഡിഎഫോ എന്നല്ല ഞാന്‍ കാണുന്നത്. സമുന്നത പദവി അലങ്കരിക്കുന്ന ഒരു പുരുഷന്‍ ആ പദവിക്ക് പോലും യോജിക്കാത്ത പദപ്രയോഗം നടത്തുന്നത് ശരിയായ രീതിയാണെന്ന് തോന്നുന്നില്ല. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നമ്മള്‍ വാര്‍ത്തകളില്‍ കാണുന്നതാണെന്നും സരിത പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് സോളാര്‍

തിരഞ്ഞെടുപ്പ് കാലത്ത് സോളാര്‍

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ പ്രധാന്യം ലഭിക്കും, സോളാര്‍ കേസും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സൈലന്റായി നടക്കുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചെറിയൊരു മൂവ്‌മെന്റ് പോലും രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധയില്‍ വരും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സോളാര്‍ കേസ് മറ്റുള്ളവര്‍ പോയിന്റ് ഔട്ട് ചെയ്യുന്നതാണ്.

 ജോസ് കെ മാണിയും ഗണേഷ് കുമാറും

ജോസ് കെ മാണിയും ഗണേഷ് കുമാറും

ഗണേഷ് കുമാറിനെതിരെ ഞാന്‍ ആരോപണങ്ങള്‍ ഒന്നും തന്നെ ഉന്നയിച്ചില്ല, എന്നാല്‍ ജോസ് കെ മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. ബാക്കിയൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതില്‍ സരിതയ്ക്ക് ഇടപൈനാകില്ല. എന്നാല്‍ ഉന്നയിച്ച പരാതികളെല്ലാം പരാതികള്‍ തന്നെയാണ്. അതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് സരിത പറഞ്ഞു.

 മത്സര രംഗത്ത് സരിതയുണ്ടാകുമോ

മത്സര രംഗത്ത് സരിതയുണ്ടാകുമോ

മത്സരരംഗത്ത് സരിയുണ്ടാവില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ മത്സരത്തില്‍ രാഹുല്‍ ഗാന്ധിയെ അവരുടെ പാര്‍ട്ടിക്കകത്ത് എന്ത് സംഭവിക്കുമെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. അവരുടെ പാര്‍ട്ടി എവിടെ എത്തി നില്‍ക്കുന്നുവെന്ന് ഇന്‍ഡിക്കേറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് ഞാന്‍ മത്സരിച്ചത്. പക്ഷേ, അമേഠിയില്‍ എന്ത് സംഭവിച്ചു എന്ന് എനിക്ക് പഠിക്കാന്‍ സാധിച്ചു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഹുലിന്റെ പിതാവ് എന്ത് ഉണ്ടാക്കിയോ അത് മാത്രമേ ഇന്നും അവിടെയുള്‌ലുവെന്നും സരിത കുറ്റപ്പെടുത്തി.

കമല ഹാരിസ് ബത്‌ലഹേമില്‍; തമിഴ്‌നാട്ടില്‍ പ്രത്യേക പൂജ, അയ്യനാര്‍ ക്ഷേത്രത്തിന് മുന്നില്‍ ബോര്‍ഡ്കമല ഹാരിസ് ബത്‌ലഹേമില്‍; തമിഴ്‌നാട്ടില്‍ പ്രത്യേക പൂജ, അയ്യനാര്‍ ക്ഷേത്രത്തിന് മുന്നില്‍ ബോര്‍ഡ്

കുതിച്ചുയര്‍ന്ന് ബിജെപി; ഇനി 31 കൂടി കിട്ടിയാല്‍... ഇടിഞ്ഞുപൊളിഞ്ഞ് കോണ്‍ഗ്രസ്, ആദ്യമായി 40ല്‍ താഴെകുതിച്ചുയര്‍ന്ന് ബിജെപി; ഇനി 31 കൂടി കിട്ടിയാല്‍... ഇടിഞ്ഞുപൊളിഞ്ഞ് കോണ്‍ഗ്രസ്, ആദ്യമായി 40ല്‍ താഴെ

ബീഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, മുന്നണികൾക്ക് ഇന്ന് നിർണായകം; മത്സരരംഗത്ത് പ്രമുഖരുംബീഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, മുന്നണികൾക്ക് ഇന്ന് നിർണായകം; മത്സരരംഗത്ത് പ്രമുഖരും

മധ്യപ്രദേശിൽ കോൺഗ്രസിനും ബിജെപിക്കും അഭിമാന പോരാട്ടം, ചൗഹാന്‍ സർക്കാരിന്റെ വിധി നിർണയംമധ്യപ്രദേശിൽ കോൺഗ്രസിനും ബിജെപിക്കും അഭിമാന പോരാട്ടം, ചൗഹാന്‍ സർക്കാരിന്റെ വിധി നിർണയം

Recommended Video

cmsvideo
  SC rejected Saritha Nair's plea and fine one lakh rupees | Oneindia Malayalam
  English summary
  Kerala Solar Scam: I stand firm on the allegations made against Jose K. Mani, Says Saritha S Nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X