കാരുണ്യയ്ക്ക് ഭാഗ്യക്കുറി വകുപ്പിന്റെ 29 കോടി; ചെക്ക് മന്ത്രി വീണ ജോർജിന് കൈമാറി
തിരുവനന്തപുരം: കാരുണ്യ ചികിത്സാ പദ്ധതിയിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 29 കോടി 10 ലക്ഷം രൂപ കൂടി നൽകി. കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ആദായവിഹിതമായ 29 കോടി 10 ലക്ഷം രൂപയുടെ ചെക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ കൈമാറി. കാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള ചികിത്സ സഹായങ്ങൾക്കാണ് തുക വിനിയോഗിക്കുക.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, പബ്ലിസിറ്റി ഓഫീസർ ജി ബിൻസിലാൽ, ജില്ലാ ലോട്ടറി ഓഫീസർ ആനന്ദ് എസ് കുമാർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർമാരായ അല്ലി റാണി എം എം, ഡോയ ബിജോയ് ഇ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

സർക്കാര് പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിലൊന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ( കെ എ എസ് പി ). കേരള ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 40 ശതമാനം വരുന്ന 42 ലക്ഷത്തിലധികം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് ( ഏകദേശം 64 ലക്ഷം ഗുണഭോക്താക്കൾ ) ദ്വിതീയ, ത്രിതീയ തല പരിചരണത്തിനും ചികിത്സയ്ക്കുമായി ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നാൽ പ്രതിവർഷം 5 ലക്ഷം രൂപ ചികിത്സക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അഥവാ ( കെ എ എസ് പി)
വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസിനും ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ ഭാഗ്യക്കുറിക്കും 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. 40 രൂപയാണ് ടിക്കറ്റ് വിലയ ഒന്നാം സമ്മാനമായ ഇരുപത് കോടി നൽകുന്ന ക്രിസ്മസ് നവവത്സര ടിക്കറ്റാണ് ഇപ്പോൾ ബമ്പർ ടിക്കറ്റായി വിപണിയിൽ ഉള്ളത്.


Click it and Unblock the Notifications