കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹ്ന ഫാത്തിമയ്ക്ക് തിരിച്ചടി; സംസ്ഥാന സര്‍ക്കാരും കൈവിട്ടു, ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണ്ട

Google Oneindia Malayalam News

ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസില്‍ രഹ്ന ഫാത്തിമയ്ക്ക് തിരിച്ചടി. കേസില്‍ രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ജ്യാമ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

കൗണ്‍സില്‍ ഹര്‍ഷാദ് ഹമീദാണ് സംസ്ഥാനത്തിന് വേണ്ടി സത്യവങ്മൂലം സമര്‍പ്പിച്ചത്. കേസിലെ ജാമ്യ വ്യവസ്ഥ രഹ്ന ഫാത്തിമ പല തവണ ലംഘിച്ചെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കൂടാതെ രഹ്ന ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെടുന്നുണ്ട്.

1

യുവതി പ്രവേശന വിധി പുറത്തുവന്നതിന് പിന്നാലെ ശബരിമല ദര്‍ശനത്തിനെത്തിയ രഹ്നയ്‌ക്കെതിരെ പത്തനംതിട്ട പൊലീസാണ് കേസെടുത്തത്. ജാമ്യ വ്യവസ്ഥ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതിനെതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

2

നേരത്തെയും വിവാദങ്ങളില്‍പ്പെട്ട ആളാണ് രഹ്ന ഫാത്തിമ. കുക്കറി ഷോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസും രഹ്ന ഫാത്തിമയ്‌ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. യൂട്യൂബ് ചാനലില്‍ ബീഫ് ഫ്രൈ തയ്യാറാക്കുന്ന വീഡിയോയില്‍ 'ഗോമാതാ ഫ്രൈ' എന്ന് പരാമര്‍ശിച്ചതിനെതിരെ നല്‍കിയ പരാതിയിലാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തത്. ഈ കേസിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും അഭിപ്രായം പറയുന്നതിന് കേരള ഹൈക്കോടതി രഹ്ന ഫാത്തിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

3

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പാചക പരിപാടി അവതരിപ്പിച്ചെന്ന് കാണിച്ച് എറണാകുലം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രനാണ് പരാതി നല്‍കിയത്. യൂട്യൂബ് ചാനലില്‍ പാചക വീഡിയോയില്‍ 'ഗോമാതാ ഫ്രൈ' എന്ന് ഉപയോഗിച്ച സംഭവത്തില്‍ ഐ പി സി 153, 295 എ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പരമാര്‍ശം മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ഹൈക്കോടതിയും പരാമര്‍ശിച്ചിരുന്നു.

4

കേസ് വന്നതിന് പിന്നാലെ രഹ്നയ്ക്ക് ബി എസ് എന്‍ എല്ലിലെ ജോലി നഷ്ടപ്പെട്ടിരുന്നു. അന്വേഷണത്തിനൊടുവില്‍ കുറ്റക്കാരിയെന്ന് കണ്ട് സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. ശബരിമലയില്‍ മത വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന കേസില്‍ രഹ്ന ഫാത്തിമയെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാവായ ബി രാധാകൃഷ്ണ മേനോന്‍ ആയിരുന്നു അന്ന് പരാതിക്കാരന്‍.

5

തമ്മിലടിച്ചും പോര് പിടിച്ചും നേതാക്കൾ; കേരളം അടക്കം 6 സംസ്ഥാനങ്ങളിൽ നട്ടം തിരിഞ്ഞ് ബിജെപിതമ്മിലടിച്ചും പോര് പിടിച്ചും നേതാക്കൾ; കേരളം അടക്കം 6 സംസ്ഥാനങ്ങളിൽ നട്ടം തിരിഞ്ഞ് ബിജെപി

ശബരിമല വിവാദത്തിന്റെ തുടക്കത്തില്‍ കറുപ്പുടുത്തുളള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായിരുന്നു ആദ്യത്തെ അറസ്റ്റിന് കാരണമായത്. പിന്നാലെ സ്വന്തം ശരീരത്തില്‍ കുട്ടികളെ കൊണ്ട് ബോഡി പെയിന്റിങ് നടത്തിച്ച് അതിന്റെ വീഡിയോ പ്രചരിപ്പിച്ചു എന്ന സംഭവത്തിലും രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.

6

വാതില്‍ കൊട്ടിയടയ്ക്കാതെ മുസ്ലിം ലീഗ്; ലക്ഷ്യം കൂടുതല്‍ സീറ്റ്... സാദിഖലി തങ്ങളുടെ പ്രതികരണം ഇങ്ങനെവാതില്‍ കൊട്ടിയടയ്ക്കാതെ മുസ്ലിം ലീഗ്; ലക്ഷ്യം കൂടുതല്‍ സീറ്റ്... സാദിഖലി തങ്ങളുടെ പ്രതികരണം ഇങ്ങനെ


അന്ന് പോക്‌സോ വകുപ്പാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ എടുത്തത്. സൈബര്‍ ഡോമിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സൗത്ത് പോലീസ് ആയിരുന്നു രഹ്നയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് (ബാലാവകാശ നിയമം), ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും രഹ്ന ഫാത്തിമയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.

7

സമുദ്രത്തില്‍ ഇനി ഇന്ത്യ രാജാക്കന്മാര്‍; കരുത്ത് കാട്ടാന്‍ ഐഎന്‍എസ് മോര്‍മുഗാവോ, 'നശീകരണ' കപ്പല്‍സമുദ്രത്തില്‍ ഇനി ഇന്ത്യ രാജാക്കന്മാര്‍; കരുത്ത് കാട്ടാന്‍ ഐഎന്‍എസ് മോര്‍മുഗാവോ, 'നശീകരണ' കപ്പല്‍

അസംബന്ധമായ പ്രവൃത്തിയാണ് രഹ്ന ഫാത്തിമ ചെയ്തത് എന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്. അശ്ലീലം പ്രചരിപ്പിച്ചു എന്നത് വ്യക്തമാണെന്നും കോടതി പറഞ്ഞു. രഹ്ന ഫാത്തിമ ആക്ടിവിസ്റ്റ് ആയിരിക്കാം. എന്നാല്‍ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നും കോടതി ചോദിച്ചിരുന്നു.

English summary
Kerala State submits affidavit in Supreme Court asking Rehana Fathima not to relax Bail condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X