കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനകളേയും കടുവകളേയും വന്ധ്യംകരിക്കാന്‍ കേരളം: പക്ഷെ സുപ്രീംകോടതി കനിയണം

Google Oneindia Malayalam News

കോഴിക്കോട്: ആന, കടുവ, കുരങ്ങ് എന്നിവയുടെ വംശവര്‍ധന തടയാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി കേരള വനംവകുപ്പ്. ആനയെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വന്ധ്യംകരണം നടത്തുന്നത് മാതൃകയാക്കി കേരളത്തിലും പദ്ധതി നടപ്പിലാക്കാനാണ് നീക്കമെന്നാണ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചത്. കാട്ടുകുരങ്ങിനെ വന്ധ്യംകരണം ചെയ്യാന്‍ വയനാട്ടിലെ നിലവിലെ ആശുപത്രിയില്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മൃഗഡോക്ടർമാർ ഹെലികോപ്റ്ററുകളില്‍ സഞ്ചരിച്ച് പെണ്‍കടുവകളില്‍ വന്ധ്യംകരണ മരുന്ന് വെടിവെപ്പിലൂടെ പ്രയോഗിക്കുന്നതാണ് ആഫ്രിക്കയിലെ രീതി. രണ്ട് വർഷത്തേക്ക് മാത്രം കാലാവധിയുള്ള മരുന്നായിരിക്കും പ്രയോഗിക്കുക. നാട്ടിലേക്ക് ഇറങ്ങുന്ന കടുവകളേയും പിടികൂടി വന്ധ്യംകരിക്കും. ഇത്തരം കടുവകളെ പ്രത്യേകം അടയാളപ്പെടുത്തും. അതേസമയം ഇതിനായി നിരവധി നിയമതടസ്സങ്ങള്‍ മാറേണ്ടതായിട്ടുണ്ട്.

tiger

വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് വർദ്ധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘർഷം പരിഹരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഏറ്റവും പുതിയ തന്ത്രമാണ് രോഗപ്രതിരോധ-ഗർഭനിരോധന പ്രക്രിയ. പദ്ധതി നടപ്പാക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതിയും സർക്കാറിന് വേണ്ടിവരും.

2019 ജൂലൈയിൽ വന്യജീവികളിൽ രോഗപ്രതിരോധ-ഗർഭനിരോധനം കേന്ദ്ര സർക്കാർ അനുവദിച്ചെങ്കിലും, കടുവയെ ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ആന ആദ്യം അനുവദനീയമായ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും വന്ധ്യംകരണത്തിനെതിരെയുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് ആനയേയും പട്ടികയില്‍ നിന്നും നീക്കം ചെയ്തു.

നിയന്ത്രമം നീക്കാൻ സുപ്രീം കോടതിയെ സമീപിക്കാനാണ് കേരള സർക്കാർ ഇപ്പോൾ പദ്ധതിയിടുന്നത്. വയനാട്ടിൽ 50 വയസ്സുള്ള കർഷകനെ കടുവ കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാറിന്റെ ചടുല നീക്കങ്ങള്‍.
"സുപ്രീം കോടതിയിൽ ഇതിനകം സമാനമായ ഒരു കേസ് ഉണ്ട്, ഞങ്ങൾ ഒരു കക്ഷിയായി ചേരാൻ തീരുമാനിച്ചു," -ഇത് സംബന്ധിച്ച് മന്ത്രി വ്യക്തമാക്കി.

കേസിൽ വാദിക്കാൻ അഭിഭാഷകരുമായി ഏകോപനം നടത്താന്‍ വനംവകുപ്പ് ചീഫ് കൺസർവേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. വന്യജീവികളുടെ എണ്ണം "വനങ്ങളുടെ വാഹകശേഷി കവിഞ്ഞതിനാൽ" മനുഷ്യ-മൃഗ സംഘർഷങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാൻ ഞങ്ങൾ വിവിധ നടപടികൾ സ്വീകരിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. അതിനാൽ മൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾക്കുള്ള അനുമതിക്കായി ഞങ്ങൾ സുപ്രീം കോടതിയെ സമീപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആനകൾക്കും മാനുകൾക്കുമുള്ള വിലക്ക് നീക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗപ്രതിരോധ-ഗർഭനിരോധനം വലിയ വിജയമായിരുന്നു. കുറച്ച് കാലത്തേക്കുള്ള നിയന്ത്രണമാണ് ആവശ്യം. നിശ്ചിത കാലയളവിനുശേഷം മൃഗത്തിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുമെന്നും ശശീന്ദ്രൻ പറഞ്ഞു.

അതേസമയം, വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ 12300 ഹെക്ടര്‍ വനഭൂമിയില്‍ വ്യാപിച്ചു കിടക്കുന്ന മഞ്ഞക്കൊന്ന നശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.. കാടിന്റെ ജൈവ സമ്പത്തിനും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന സസ്യമാണ് മഞ്ഞക്കൊന്ന. സസ്യഭുക്കുകളായ വന്യജീവികള്‍ക്ക് ഉപയോഗപ്രദമല്ലാത്തതും മറ്റുതരം തദ്ദേശയിനം വൃക്ഷങ്ങളെ വളരാന്‍ അനുവദിക്കാത്തതുമാണ് ഈ സസ്യം. ഒരു ചെടിയില്‍ നിന്നും ആയിരക്കണക്കിന് വിത്തുകള്‍ വീണ് മുളയ്ക്കുന്നതും വേരുകളില്‍ നിന്നും കിളിര്‍ത്തു വരുന്നതും ആയതിനാല്‍ ഇവ അതിവേഗം കാടുകളില്‍ വ്യാപിക്കുന്നു.

ആദ്യഘട്ടമെന്ന നിലയില്‍ 1086 ഹെക്ടര്‍ വനഭൂമിയിലെ മഞ്ഞക്കൊന്ന നശിപ്പിക്കാനാണ് നടപടി ആരംഭിച്ചത്. 2.27 കോടി രൂപയാണ് ഇതിനായുള്ള ടെന്‍ഡര്‍ തുക നിശ്ചയിച്ചിട്ടുള്ളത്. ടെന്‍ഡറുകള്‍ ഈ മാസം തന്നെ അന്തിമമാക്കി ഉടന്‍ തന്നെ ജോലി ആരംഭിക്കും.
നെഞ്ച് ഉയരത്തില്‍ 10 സെന്റി മീറ്ററിന് മുകളില്‍ [DBH (Diametrical Breast Height)] വണ്ണം ഉള്ള മഞ്ഞക്കൊന്ന മരങ്ങളുടെ പുറം തൊലി നീക്കം ചെയ്തുകൊണ്ട് (Debarking) അവ ഉണക്കി കളയുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക. 10 സെന്റി മീറ്ററില്‍ താഴെ വണ്ണം ഉള്ള തൈകള്‍ വേരോടെ പിഴുതു മാറ്റുകയാണ് ചെയ്യുക.

ഡിബാര്‍ക്കിംഗ് പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ കഴിഞ്ഞാല്‍ ഉടന്‍ ആരംഭിക്കും. എന്നാല്‍ 10 സെന്റി മീറ്ററില്‍ താഴെ വണ്ണമുള്ള തൈകള്‍ മഴക്കാലത്തോടെ മാത്രമെ പിഴുത് മാറ്റാന്‍ കഴിയുകയുള്ളൂ. വേരുകള്‍ പൊട്ടിപ്പോകാതിരിക്കാനാണ് ഈ പ്രവര്‍ത്തി മഴക്കാലത്ത് നടത്തുന്നത്. വേരുകള്‍ പൊട്ടിപ്പോകുന്ന പക്ഷം അതില്‍ നിന്നും വീണ്ടും തൈകള്‍ കിളിര്‍ത്ത് വരും. ഇതൊഴിവാക്കിക്കൊണ്ടാണ് പ്രവര്‍ത്തി നടത്തുക. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ മേല്‍നോട്ടവും ഈ പ്രവര്‍ത്തികള്‍ക്ക് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

English summary
Kerala to sterilize elephants and tigers: But the Supreme Court should listen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X