കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിനെ വെട്ടിച്ച് കേരളം ഒന്നാമത്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യ ടുഡേ മാഗസിന്‍ നടത്തിയ സര്‍വ്വേില്‍ ഏറ്റവും മികച്ച സംസ്ഥാനം കേരളം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു കേരളം. കഴിഞ്ഞ തവണ ഒന്നാം സ്ഥാനം നേടിയ ഗുജറാത്ത് ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കൃഷി, വിദ്യാഭ്യാസം, മൈക്രോ എക്കണോമിക്‌സ്, നിക്ഷേപം, ഉപഭോക്തൃ വിപണി എന്നീ മേഖലകളിലെ നേട്ടങ്ങളാണ് വിലയിരുത്തപ്പെട്ടത്. എല്ലാ മേഖലകളിലും കേരളം മികച്ച പ്രകടനം ആണ് കാഴ്ചവച്ചിരിക്കുന്നത്.

Kerala Map

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സംസ്ഥാന ധനമന്ത്രി കെ എം മാണി പറയുന്നുണ്ടെങ്കിലും ഇന്ത്യ ടുഡേ സര്‍വ്വേയില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടിരിക്കുമ്പോഴും കേരളത്തെ അത് ലവലേശം ബാധിച്ചിട്ടില്ലെന്നാണ് പറയുന്നത്. ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ ദേശീയശരാശരി അഞ്ച് ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇത് 10 ശതമാനമാണെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ദേശീയ തലത്തില്‍ 100 വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് അധ്യാപകര്‍ എന്നതാണ് അനുപാതം. എന്നാല്‍ കേരളത്തില്‍ ഇത് 25 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന തോതിലാണ് . വാഹനങ്ങളുടെ ഉപയോഗത്തിലും ദേശീയ ശരാശരിയെ വെല്ലുന്ന പ്രകടനമാണ് കേരളത്തിന്റേത്. ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ദ്ധനയുണ്ടായതായാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.

2011 ല്‍ ഒമ്പതാമതായിരുന്നു ഇന്ത്യ ടുഡേ സര്‍വ്വേയില്‍ കേരളത്തിന്റെ സ്ഥാനം. 2012 ല്‍ രണ്ടാം സ്ഥാനത്തും, ഇപ്പോള്‍ ഒന്നം സ്ഥാനത്തും എത്തിയിരിക്കുന്നു. ഏറെ പ്രകീര്‍ത്തിക്കപ്പെട്ട മോഡി മോഡല്‍ ഇത്തവണ ഗുജറാത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് വേണം കരുതാന്‍. ആന്ധ്ര പ്രദേശും തമിഴ്‌നാടും ആണ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍.

English summary
Kerala has come out first among states in the country in the sectors of education, micro-finance, agriculture, marketing and investment in a survey conducted by 'India Today' magazine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X