• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരള ട്രാന്‍സ്‌ജെന്റേഴ്‌സ് കോണ്‍ഗ്രസ് നിലവില്‍ വന്നു; കോണ്‍ഗ്രസ് ചരിത്രത്തിലെ നാഴികക്കല്ല്

  • By Desk

തിരുവനന്തപുരം: ഭിന്നലിംഗക്കാര്‍ക്ക് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പ്രത്യേക ഘടകം നിലവില്‍ വന്നു. കേരള പ്രദേശ് ട്രാന്‍സ്‌ജെന്റേഴ്‌സ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തി. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ കെപിടിജിസി ലോഗോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനാവരണം ചെയ്തു. ഐടി കാര്‍ഡ് വിതരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. കോണ്‍ഗ്രസ് ചരിത്രത്തിലെ നാഴികക്കാല്ലാണിതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഭിന്നലിംഗക്കാരെ മുഖ്യധാരയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ട്രാന്‍സ്ജെന്റേഴ്സുകാരുടെ പ്രശ്നങ്ങള്‍ മനുഷ്യാവകാശ പ്രശ്നമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. അതിന് പരിഹാരം കാണാന്‍ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ട്രാന്‍സ്ജെന്റേഴ്സുക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളേയും നിരാലംബരേയും എന്നും ചേര്‍ത്ത് നിര്‍ത്തിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നപ്പോഴാണ് ട്രാന്‍സ്ജെന്റേഴ്സ് വിഭാഗത്തില്‍ നിന്നും അപ്സര റെഡിയെ മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്.

കേരളത്തിലേക്ക് പ്രവാസികള്‍ കൂട്ടത്തോടെ എത്തും; 45ല്‍ 44 വിമാനങ്ങളും കേരളത്തിലേക്ക്- റിപ്പോര്‍ട്ട്

തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് സമൂഹത്തിന്റെ പുറംപോക്കിലേക്ക് വലിച്ചെറിയപ്പെട്ടവരാണ് ഈ വിഭാഗം. പത്തുമാസം ചുമന്ന അമ്മയുടെ സ്നേഹമോ അച്ഛന്റെ പരിലാളനയോ കുഞ്ഞുനാളില്‍ നഷ്ടമായവരണിവര്‍. ഇവരെ തുല്യതയോടെകൂടി അംഗീകരിക്കുകയാണ് വേണ്ടത്. അവരെ മനുഷ്യരായി കാണാന്‍ നാം പഠിക്കണം. നാം ആകാശംമുട്ടെ വളര്‍ന്നെന്ന് അഹങ്കരിക്കുകയാണ്. എന്നാല്‍ ചെറിയ മനസിന്റെ ഉടമകളാണ് നമ്മളില്‍ ഏറിയകൂറും. ഇവരെ അംഗീകരിക്കാത്തത് അതിനുദാഹരണമാണ്.

കോണ്‍ഗ്രസിന്റെ കിടിലന്‍ മൂവ്; മധ്യപ്രദേശില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചെത്തുമോ, മറുതന്ത്രവുമായി ബിജെപി

പ്രതിഭാശാലികള്‍ നിരവധിയുണ്ട് ട്രാന്‍സ്ജെന്റേഴ്സിനിടയില്‍. ഭിന്നലിംഗക്കാരുടെ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിമുള്ള പോരാട്ടങ്ങള്‍ തുടരുന്നതിനും കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. ഭൂരിപക്ഷം പേരും കിടപ്പാടമില്ലാത്തവരും വീടില്ലാത്തവരുമാണ്. ഇവരുടെ പുനരധിവാസം ഉറപ്പുവരുത്തുകയെന്ന വലിയ വെല്ലുവിളിയാണ് നമ്മുടെ മുന്നിലുള്ളത്. ഇവര്‍ക്ക് വേണ്ടത് കരുതലാണ്, സഹതാപമല്ല.

ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അടിമകളല്ല ട്രാന്‍സ്ജെന്റേഴ്സുക്കാര്‍.അവര്‍ക്കുവേണ്ടത് സാമൂഹ്യനീതിയാണ്. സിപിഎം സര്‍ക്കാര്‍ ട്രാന്‍സ്ജെന്റേഴ്സുകാരെ വഞ്ചിച്ചു. ഇവര്‍ക്കായി അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. തൊഴില്‍, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിഷേധിച്ചു. ഭിന്നലിംഗക്കാര്‍ക്ക് മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ ജോലി നല്‍കിയത് വലിയ വാര്‍ത്തയാക്കിയ സിപിഎം ഇവര്‍ക്ക് വേതനവും മെച്ചപ്പെട്ട ജോലിസൗകര്യങ്ങളും നല്‍കിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇത് മുച്ചൂടും ചൂഷണം; യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചെയ്തത് മറിച്ചായിരുന്നു, ഉമ്മന്‍ ചാണ്ടി പറയുന്നു

English summary
Kerala Transgenders Congress Inauguration in Congress Headquarters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X