Get Updates
Get notified of breaking news, exclusive insights, and must-see stories!

'വ്യാജ സര്‍ട്ടിഫിക്കറ്റ്, കേരള സര്‍വ്വകലാശാലയെ വഞ്ചിക്കാന്‍ ശ്രമിച്ചു'; അന്‍സിലിനെതിരെ എഫ്‌ഐആര്‍

തിരുവനന്തപുരം: കെ എസ് യു നേതാവ് അന്‍സില്‍ ജലീല്‍ ബി കോം സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചതായി എഫ് ഐ ആര്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് അത് യഥാര്‍ത്ഥമാണെന്ന വ്യാജേന ഉപയോഗിക്കാനും കേരള സര്‍വ്വകലാശാലയെ വഞ്ചിക്കാനും ശ്രമിച്ചെന്നാണ് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നത്. 2013-2016 അധ്യയന വര്‍ഷത്തില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും ബി കോം പാസായെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് അതില്‍ വൈസ് ചാന്‍സലറുടെ വ്യാജ ഒപ്പിച്ചെന്നുമാണ് എഫ് ഐ ആറില്‍ വ്യക്തമാക്കുന്നത്.

ഐ പി സി 465, 466, 468, 471,420 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കെ എസ് യുവിന്റെ സംസ്ഥാന കണ്‍വീനറാണ് അന്‍സില്‍ ജലീല്‍, അന്‍സിലിന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സീരിയല്‍ നമ്പര്‍ കേരള സര്‍വ്വകലാശാലയുടേതല്ലെന്നും സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടിരിക്കുന്ന വ്യക്തി ആ സമയത്ത് വി സി ആയിരുന്നില്ലെന്നുമാണ് സര്‍വ്വകലാശാല നല്‍കിയ പരാതിയില്‍ പറയുന്നത്.

kerala university

എന്നാല്‍ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും എവിടെയും ഹജരാക്കിയിട്ടില്ലെന്നുമാണ് അന്‍സില്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ എസ് പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അന്‍സില്‍ പറഞ്ഞു. അതേസമയം, അന്‍സിലിനെതിരെ ഇപ്പോള്‍ ഉയര്‍ന്നത് വ്യാജ ആരോപണമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടിത്തില്‍ ആരോപിച്ചു.

'വാപ്പയ്ക്ക് സ്‌ട്രോക്ക് വന്നപ്പോള്‍ പഠിത്തം നിര്‍ത്തി ചെറിയ ചെറിയ ജോലികള്‍ ചെയ്തും ചായക്കട തുടങ്ങിയും കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തിയ അന്‍സില്‍ എന്ന കെ എസ് യു നേതാവിനെ നിങ്ങള്‍ വ്യാജ ആരോപണങ്ങള്‍ കൊണ്ട് അക്രമിക്കുവാന്‍ ശ്രമിച്ചാലും പ്രസ്ഥാനം അവനെ ചേര്‍ത്ത് നിര്‍ത്തുക തന്നെ ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

'പറഞ്ഞ് വന്നത് അതല്ല. പിണറായി വിജയന്‍ എന്ന സി പി എം നേതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ഇരിക്കുന്ന കാലത്ത് എസ് എഫ് ഐ നേതാക്കളായ കെ വിദ്യയ്ക്കും, നിഖിലിനും എതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം വരുന്നു, രണ്ട് പേരും മാധ്യമങ്ങളില്‍ നിന്നും , പൊതുസമൂഹത്തില്‍ നിന്നും , പോലീസില്‍ നിന്നും അവരും അവരില്‍ നിന്ന് പോലീസും ഒളിച്ചോടുന്നു'

'അതേ പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കെ എസ് യു നേതാവ് അന്‍സിലിനെതിരെ ഒരു വ്യാജ ആരോപണം വരുന്നു. അയാള്‍ ധൈര്യത്തോടെ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു , ചോദ്യങ്ങളെ നേരിടുന്നു , മറുപടികള്‍ നല്കുന്നു , നിയമപരമായി നേരിടാന്‍ തയ്യാറെന്ന് ആര്‍ജ്ജവത്തോടെ പറയുന്നു.... രണ്ട് പ്രസ്ഥാനങ്ങള്‍ , രണ്ട് സംസ്‌കാരം'- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+