കേരളത്തില്‍ എട്ട് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത; ഒപ്പം ഇടിയും കാറ്റും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ കനത്ത മഴക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പ് നാല് മണിക്ക് ശേഷം പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്.
അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ ജാഗ്രത നിര്‍ദ്ദേശമില്ല.

കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇന്ന് രാവിലെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141 അടിയായിരുന്നെങ്കില്‍ വൈകിട്ടോടെ 141.30 അടിയായി.
മഴയ്ക്ക് പിന്നാലെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചത് ജലനിരപ്പ് ഉയരാന്‍ കാരണമായി. അതേസമയം 14 മുതല്‍ 15 വരെ ആന്‍ഡമാന്‍ കടലിലുും തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 45 കി. മീ. വേഗതയിലും ചില അവസരങ്ങളില്‍ 55 കി. മീ. വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കയും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി.
16-ാം തിയതി തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത ഉണ്ട്. 17-ാം തിയതി തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട് എന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.












Click it and Unblock the Notifications