Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കാൻ സാധ്യത; ജാഗ്രത മുന്നറിയിപ്പ്

അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് - പടിഞ്ഞാറൻ കാലവർഷം ദുർബലമായിരുന്നു. കേരളത്തിന്റെ ലക്ഷദ്വീപിന്റെയും ചില പ്രദേശങ്ങളിൽ മാത്രമാണ് ഒറ്റപ്പെട്ട മഴ ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ കക്കയത്താണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, രണ്ട് സെന്റി മീറ്റർ. മിനികോയ്, കോന്നി, വൈത്തിരി, കുപ്പടി, മാനന്തവാടി, മാഹി, പടിഞ്ഞാറെത്തറ, വെള്ളിരിക്കുണ്ട് എന്നിവിടങ്ങളിൽ ഒരു സെന്റി മീറ്ററും മഴയും രേഖപ്പെടുത്തി. സംസ്ഥാനത്ത് പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്. എന്നാൽ വ്യാഴാഴ്ചയോടെ കാലവർഷം വീണ്ടും ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.

Weather

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച മഴ തീവ്രമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിലായിരിക്കും മഴ ലഭിക്കുക. ഓഗസ്റ്റ് അഞ്ചിന് തീവ്ര മഴ മുന്നറിയിപ്പും കാലാവസ്ഥ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വ്യഴാഴ്ച കാസർഗോഡ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങളും തദ്ദേശ സ്വയംഭരണാധികാരികളും മുൻകരുതലുകൾ സ്വീകരിക്കണം.

Recommended Video

cmsvideo
    Reasons behind the Kerala floods

    മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

    കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
    പ്രത്യേക ജാഗ്രത നിർദേശം
    01-08-2021 മുതൽ 05-08-2021 വരെ : തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ എന്നീ
    സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിൽ
    വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
    മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+