Get Updates
Get notified of breaking news, exclusive insights, and must-see stories!

സായിദ് ചാരിറ്റി മാരത്തോണ്‍ കേരളത്തില്‍; സംസ്ഥാനത്ത് രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

ദുബായ്: ശൈഖ് സായിദ് ചാരിറ്റി മാരത്തോണിന് ഈ വര്‍ഷം വേദിയാകുന്നത് കേരളം. മുഖ്യമന്ത്രി പിണറായി വിജയനും സായിദ് മാരത്തോണ്‍ സംഘാടക സമിതിയും ദുബായില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി യു എ ഇ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന കായിക മത്സരമാണ് ശൈഖ് സായിദ് ചാരിറ്റി മാരത്തോണ്‍.

നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. യു എ ഇ രാഷ്ട്ര ശില്‍പിയായ ശൈഖ് സായിദിന്റെ സ്മരണ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എല്ലാ വര്‍ഷവും മാരത്തോണ്‍ സംഘടിപ്പിക്കാറുണ്ട്. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം 2005 മുതല്‍ മാരത്തോണ്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്.

pinarayi vaijayan

സായിദ് മാരത്തോണ്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ മുഹമ്മദ് ഹിലാല്‍ അല്‍ കഅ്ബി, യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം പ്രവാസി വ്യവസായി എം എ യൂസഫലിയും മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ പങ്കെടുത്തു. ഈ നിര്‍ദേശം കേരളത്തിലേക്ക് വന്നു എന്നുള്ളത് ഏറ്റവും അഭിമാനത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

'കേരളത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. ഇത് വലിയ വിജയമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും', മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഏറ്റവും കൂടുതല്‍ മലയാളികള്‍ പ്രവാസികളായുള്ള രാജ്യമാണ് യു എ ഇ എന്നത് കൂടി മുന്‍നിര്‍ത്തിയാണ് സായിദ് മാരത്തോണിന് കേരളത്തെ തിരഞ്ഞെടുത്തതെന്ന് മുഹമ്മദ് ഹിലാല്‍ അല്‍ കഅ്ബി പറഞ്ഞു.

മാരത്തോണ്‍ നടത്തിപ്പിന്റെ എല്ലാ ചെലവുകളും യു എ ഇയാണ് വഹിക്കുക. ഇതിനായി ഉന്നത കമ്മിറ്റിക്കും രൂപം നല്‍കും. അതേസമയം കേരളത്തില്‍ രണ്ട് ഐ ടി പാര്‍ക്കുകള്‍ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുബായില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഇന്‍ഫിനിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഐ ടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വിപ്ലവകരമായ മാറ്റമാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ കൊണ്ടുവന്നിരിക്കുന്നത്. തൊഴില്‍ തേടുന്ന രീതിയില്‍ നിന്നും തൊഴില്‍ സൃഷ്ടിക്കുന്നവരായി യുവാക്കള്‍ മാറി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി വഴി കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളെ ലോകമാകെ ബന്ധിപ്പിക്കുകയാണ്.

ഈ വര്‍ഷം 20000 പുതിയ തൊഴിലാവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 500 കോടിയില്‍ അധികം രൂപയുടെ നിക്ഷേപങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും കേരളത്തിലെ സ്റ്റാര്‍ട്ട് അ പ്പുകള്‍ക്ക് ആഗോളതലത്തില്‍ നാലാം സ്ഥാനമാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+