കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ല, ഭരണത്തുടര്‍ച്ച ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി!!

Google Oneindia Malayalam News

കാസര്‍കോട്: കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ അത് നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ അര്‍ത്ഥം അത് തന്നെയാണ്. കൊവിഡ് വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് ബിജെപി തന്നെയാണ് പറയുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇത്തരത്തില്‍ പറഞ്ഞിട്ടുള്ളത്. ഞങ്ങള്‍ ഈ വിഷയത്തില്‍ ഒരു നിലപാട് നേരത്തെ എടുത്തതാണ്. കേരളത്തില്‍ ഒരാള്‍ പോലും ഈ നിയമത്തെ അനുകൂലിക്കില്ല. അതിന്റെ കൂടെ നില്‍ക്കാനും സാധിക്കില്ല. ഇവിടെ നടപ്പാക്കുകയുമില്ലെന്നും പിണറായി വ്യക്തമാക്കി.

1

സംസ്ഥാന സര്‍ക്കാരുകള്‍ നിയമം എങ്ങനെ നടപ്പാക്കാതിരിക്കാനാകുമെന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. എന്നാല്‍ നടപ്പാക്കില്ല എന്ന് ഞങ്ങള്‍ പറഞ്ഞാല്‍ അത് മാറാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ പ്രചാരണ ജാഥ അദ്ദേഹം കാസര്‍കോട്ടെ ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 2016ല്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിച്ചിരുന്നു. ശാപം ഒഴിഞ്ഞ് കിട്ടണം എന്നായിരുന്നു അവര്‍ ആഗ്രഹിച്ചത്. എന്തൊക്കെ ചെയ്യുമെന്ന് അന്ന് ഞങ്ങള്‍ ജനങ്ങളുടെ മുന്നിലേക്ക് വെച്ചു. അഞ്ച് വര്‍ഷം കൊണ്ട് ആ പറഞ്ഞതെല്ലാം നടപ്പാക്കാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനം പ്രതിസന്ധി നേരിട്ടപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ പലതും എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സ്വന്തം കളങ്കങ്ങള്‍ സര്‍ക്കാരില്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ ഇത് ഏറ്റുപിടിച്ചു. അടിവേര് നഷ്ടപ്പെട്ട യുഡിഎഫ് അവരെ പോലെ കെട്ടവരാണ് എല്‍ഡിഎ ഫ് എന്ന് വരുത്താനാണ് ശ്രമിച്ചത്. ജനങ്ങള്‍ കരുത്തുറ്റ കോട്ട എല്‍ഡിഎഫിനായി തീര്‍ത്തു. പുതിയ ലോകത്തിന് അനുസരിച്ചുള്ള വികസനമാണ് എല്‍ഡിഎഫ് കാഴ്ച്ചവെച്ചതെന്നും പിണറായി പറഞ്ഞു.

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

വര്‍ഗീയത നാടിന് ആപത്താണ്. ചിലര്‍ വികസന പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയത പറഞ്ഞ് ആളുകളെ വികാരം കൊള്ളിക്കാനാണ് ശ്രമിക്കുന്നത്. ആര്‍എസ്എസാണ് ഏറ്റവും കടുത്ത വര്‍ഗീയ കാണിക്കുന്നത്. അവരെ നേരിടും എന്ന് പഞ്ഞാല്‍ മറ്റ് ചിലര്‍ വര്‍ഗീയത സ്വീകരിക്കുന്നത്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസിന്റെ അതേ കാര്യമാണ് ചെയ്യുന്നത്. ന്യൂനപക്ഷ സംരക്ഷണം എന്നത് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നടപ്പാക്കേണ്ടതാണ്. ബിജെപി ഒരുക്കുന്ന കാര്യങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ താല്‍പര്യമാണ്. ഒരു എംഎല്‍എ സംഭാവനയുമായി അങ്ങോട്ട് ചെല്ലുകയായിരുന്നുവെന്നും പിണറായി പറഞ്ഞു.

English summary
kerala will not implement caa says cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X