• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡിൽ കേന്ദ്രം നൽകിയ വില കൂടിയ മരുന്ന് ഉപയോഗിക്കാതെ കേരളം; പ്രതികരിച്ച് ഡോ.അജിത് ഭാസ്കർ

 • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കായി കേന്ദ്രം നൽകിയ വിലകൂടിയ മരുന്ന് ഗുരുതരാവസ്ഥയിലുള്ള കൂടുതൽ രോഗികളിൽ ഉപയോഗിക്കാതെ കേരളം. 65,000 ത്തോളം രൂപ വിലവരുന്ന മരുന്ന് ഇതിനോടകം തന്നെ നൽകിയത് ആയിരത്തോളം പേർക്ക് മാത്രമാണ്.മരുന്നിൻ്റെ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെ അവശേഷിക്കുന്ന ഡോസുകൾ മെഡിക്കൽ കോളേജുകളിൽ നിന്ന് തിരിച്ചെടുക്കേണ്ട സ്ഥിതിയാണ്.

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍

1

അതേസമയം, ഇത്തരം വിലകൂടിയ മരുന്നുകൾ കൊവിഡ് രോഗികൾ കഴിക്കേണ്ടതുണ്ടോയെന്ന് രോഗാവസ്ഥയിലുള്ളവരാണ് തീരുമാനിക്കേണ്ടതെന്ന് ഐ എം എ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഡോ. അജിത് ഭാസ്കർ പറഞ്ഞു. രോഗികളിൽ പൂർണ്ണമായ ഫലപ്രാപ്തി സംബന്ധിച്ച വിശദമായ പഠനങ്ങൾ ഇനിയും പുരോഗമിക്കേണ്ടതുണ്ടെന്നും അദ്ദേഹം 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.

2

കഴിഞ്ഞ മെയ് മാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കാസിരിവിമാബ് - എംഡിവിമാബ് എന്ന ആര്‍ട്ടിഫിഷ്യല്‍ ആന്റിബോഡി കോക്ടെയില്‍ മരുന്ന് കൈമാറിയത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള പ്രമേഹരോഗികൾ, അർബുദ രോഗികൾ എന്നിവരിൽ ആദ്യഘട്ടത്തിൽ തന്നെ മരുന്ന് ഉപയോഗിക്കാം.ഒരു ഡോസ് കുത്തിവയ്പ്പിന് സ്വകാര്യ ആശുപത്രികളിൽ ഏതാണ്ട് 65,000ത്തോളം രൂപ വില നൽകേണ്ടിവരും.

അതീവ സുന്ദരിയായി നടി ഭാവന; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറല്‍

3

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഈ മരുന്ന് ലഭ്യമാക്കിയിരുന്നു. എന്നാൽ, ഈ മരുന്ന് ഗുരുതരാവസ്ഥയിലുള്ള കൂടുതൽ രോഗികൾക്ക് നൽകുന്നതിൽ വേണ്ടവിധത്തിലുള്ള ഇടപെടലുണ്ടായിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം.സംസ്ഥാനത്തിനാകെ 2355 ഡോസ് മരുന്നാണ് അനുവദിച്ചത്. ഒരു ഡോസ് മരുന്നില്‍ നിന്ന് രണ്ടുപേര്‍ക്ക് മരുന്ന് നല്‍കാനാകും.

സാരിയിലും ഹോട്ട് ലുക്കിലും തിളങ്ങി പാര്‍വ്വതി അരുണ്‍; പുതിയ ചിത്രങ്ങള്‍ വൈറല്‍

4

അങ്ങനെയെങ്കില്‍ 4710 പേര്‍ക്ക് ഇതിനോടകം മരുന്ന് നല്‍കാമായിരുന്നു.രോഗവ്യാപനം ഉയർന്ന ഘട്ടത്തിലായി ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം വർധിച്ചിരുന്ന സംസ്ഥാനത്ത് ആയിരത്തിന് താഴെ ആളുകളിൽ മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. കൃത്യമായ കണക്കെടുത്താൽ 800 പേര്‍ക്ക് മാത്രമാണ് ഇതുവരെ ഈ മരുന്ന് നല്‍കിയിട്ടുള്ളത്.

5

എന്നാൽ, സാധാരണ കൊവിഡ് രോഗികളിൽ പാരസെറ്റമോൾ അടക്കമുള്ള ആൻറിബയോട്ടിക്ക് മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ തന്നെ കൊവിഡ് ഭേദമാകുന്നുണ്ട്.കൊവിഡ് ഗുരുതരാവസ്ഥയിലാകുന്നവർക്ക് കൃത്യമായ ചികിത്സ എല്ലാ ആശുപത്രികളിലും ലഭ്യമാക്കുന്നുണ്ട്. കൊവിഡിൻ്റെ ആദ്യഘട്ടത്തിൽ ഗുരുതര രോഗമുള്ള പല രോഗികൾക്കും ഈ മരുന്ന് നൽകിയിരുന്നു. ശരിക്കും ഒരു ഒറ്റമൂലി പോലെ ഉപയോഗിക്കുന്ന മരുന്നാണിത് - ഡോ.അജിത് ഭാസ്കർ പറഞ്ഞു.

6

കാസിരിവിമാബ് എന്ന മരുന്നിനെ സംബന്ധിച്ച വിശദമായ പഠനങ്ങൾ ഇനിയും പുരോഗമിക്കാനുണ്ട്. വില കൂടിയ മരുന്ന് കഴിക്കണോ എന്നുള്ള കാര്യം ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഏതൊക്കെ, രോഗികൾക്കാണ് ഇത്തരത്തിലുള്ള മരുന്ന് നൽകേണ്ടതെന്ന് മെഡിക്കൽ ബോർഡാണ് തീരുമാനമെടുക്കേണ്ടത്. സംസ്ഥാന മെഡിക്കൽ ഡയറക്ടർ അടങ്ങുന്ന മെഡിക്കൽ ബോർഡ് ഇക്കാര്യത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും അജിത് ഭാസ്കർ വൺ ഇന്ത്യയോട് വ്യക്തമാക്കി.

cmsvideo
  WHO says decision on emergency approval for Covaxin likely in 4 to 6 weeks

  ഫിനാലെയ്ക്ക് മുമ്പൊരു സെല്‍ഫി ടൈം; ബിഗ് ബോസ് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

  English summary
  Kerala has not used the expensive medicine provided by the Center for the treatment of Covid in most of the critically ill patients. The medicine worth around Rs 65,000 has already been given to only about a thousand people.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X