കേരള മോഡലിനെ പുകഴ്ത്തി കമൽ, ലോകത്തിന് മാതൃകയാകണമെന്ന് മമ്മൂട്ടി, മലയാളിയെന്നതിൽ അഭിമാനമെന്ന് ലാൽ
തിരുവനന്തപുരം: കേരളീയം 2023 ഉദ്ഘാടന വേദിയിൽ തിളങ്ങി താരങ്ങൾ. കേരളീയത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായ കമൽഹാസൻ, മമ്മൂട്ടി, ശോഭന, മോഹൻലാൽ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. വിവിധ മേഖലകളില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കൊണ്ടുളളതായിരുന്നു കമല്‍ഹാസന്റെ
ആശംസാ പ്രസംഗം. വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും കേരളം കൈവരിച്ച നേട്ടങ്ങളെ കമല്‍ ഉയര്‍ത്തിക്കാട്ടി. കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളേയും കമല്‍ഹാസന്‍ അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ വികസനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകളെ കുറിച്ചും താരം എടുത്ത് പറഞ്ഞു.
''കേരളത്തിന് തന്റെ ജീവിതത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. മലയാള സിനിമകള്‍ കേരളത്തിന്റെ സാംസ്‌ക്കാരത്തെ നിര്‍ണയിക്കുന്നതിനൊപ്പം തനിക്ക് സിനിമയോടുളള കാഴ്ചപ്പാടിനെ നിര്‍വചിക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. താന്‍ രാഷട്രീയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉപദേശത്തിനായി വിളിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ ആണ്''.

''പൊതുജനത്തെ കേന്ദ്രീകരിച്ചുളള തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് മാതൃക പ്രശസ്തമായ കേരള മോഡല്‍ വികസനമാണ്. കേരളത്തിലെ വികേന്ദ്രീകരണ ഭരണത്തിന്റെ മികച്ച മാതൃക തമിഴ്‌നാട്ടിലും വേണമെന്നാണ് ആഗ്രഹിക്കുന്നത്. ജനാധിപത്യത്തിലും അധികാര വികേന്ദ്രീകരണത്തിലും ഊന്നിയുളള ഭരണം പല സംസ്ഥാനങ്ങളിലും ഇല്ല. അവിടെയാണ് കേരളം രാജ്യത്തിന് മാതൃകയാകുന്നത്'', കമല്‍ഹാസന്‍ പറഞ്ഞു.
''കേരളീയം എന്നത് മഹത്തായ ഒരു ആശയത്തിന്റെ തുടക്കമാണെന്ന് മമ്മൂട്ടി പറഞ്ഞു. ലോകസാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറട്ടെ എന്ന് ആഗ്രഹിക്കുന്നു. നമ്മള്‍ ലോകത്തിന് തന്നെ സ്‌നേഹത്തിനും സൗഹാര്‍ദ്ദത്തിനും മാതൃകയാവുക. രാഷ്ട്രീയം, മതം, ചിന്ത, ജാതി എല്ലാം വേറെയാണ്, പക്ഷേ നമ്മളെല്ലാവരും കേരളീയരാണ്, മുണ്ടുടുക്കുന്നവരാണ്, മലയാളം സംസാരിക്കുന്നവരാണ്. കേരളം ഒന്നായി സ്വപ്‌നം കണ്ടതാണ് ഇപ്പോള്‍ കാണുന്ന കേരളം. ഇനിയുളള സ്വപ്‌നങ്ങളും ഒരുമിച്ച് കാണാം'', മമ്മൂട്ടി പറഞ്ഞു.
''തിരുവനന്തപുരം എന്റെ നഗരമാണ്. ഇത്രത്തോളം തനിക്ക് പരിചിതമായ മറ്റൊരു നഗരമില്ല. ഒരോ മുക്കും മൂലയും അറിയാം. ഈ പരിപാടിക്ക് തിരുവനന്തപുരത്തെ തിരഞ്ഞെടുത്തതില്‍ സന്തോഷം. നാളത്തെ കേരളം എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് കേരളീയം 2023 മുന്നോട്ട് വെച്ചിരിക്കുന്നത്. മലയാളി ആയതിലും കേരളത്തില്‍ ജനിച്ചതിലും അഭിമാനിക്കുന്നു'', മോഹന്‍ലാല്‍ പറഞ്ഞു.
''കേരളീയത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്ന് ശോഭന പറഞ്ഞു. മണിച്ചിത്രത്താഴ് കഴിഞ്ഞ ശേഷം എല്ലാവരും തമിഴത്തിയെന്ന് വിളിക്കുന്ന തന്റെ നാട് തിരുവനന്തപുരം തന്നെയാണ്. പരമ്പരാഗത കലാരൂപങ്ങളെ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നു എന്നുളളത് കേരളത്തെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നതായും ശോഭന പറഞ്ഞു.












Click it and Unblock the Notifications