കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആട് മേയ്ക്കാന്‍' സിറിയയില്‍ പോയ 14 പേര്‍ ഇഹലോകവാസം വെടിഞ്ഞു... ഇനി എത്ര പേര്‍?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കണ്ണൂര്‍/തിരുവനന്തപുരം: ഐസിസില്‍ ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥീരികരണം പുറത്ത് വന്നു. കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്ന് ഒരുപാട് പേര്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരു സംഘം അഫ്ഗാനിസ്ഥാനിലാണ് ഉള്ളത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അവരില്‍ തന്നെ പലരും കൊല്ലപ്പെട്ടതായി നേരത്തേ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടിലും ഇവരെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

സിറിയയിലും അഫ്ഗാനിസ്ഥാനിലും യുദ്ധമുഖത്താണ് ഇവരെല്ലാം കൊല്ലപ്പെട്ടത് എന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തിലെ ഐസിസ് തലവനും കൊല്ലപ്പെട്ടുകഴിഞ്ഞു.

കേരളത്തില്‍ നിന്ന് എത്ര പേര്‍

കേരളത്തില്‍ നിന്ന് എത്ര പേര്‍

കേരളത്തില്‍ നിന്ന് എത്ര പേര്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ട് എന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ കണക്കുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. നൂറോളം പേര്‍ ഉണ്ട് എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

തലവനും കൊല്ലപ്പെട്ടു

തലവനും കൊല്ലപ്പെട്ടു

കേരളത്തില്‍ നിന്ന് ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത് സജീര്‍ മംഗലശ്ശേരി എന്ന ആളാണ്. കേരള മൊഡ്യൂളിന്റെ തലവന്‍ എന്നാണ് ഇയാള്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇയാളും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

14 പേര്‍

14 പേര്‍

ഐസിസില്‍ ചേര്‍ന്നവരില്‍ 14 പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു എന്നാണ് സംസ്ഥാന രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ ഒരാളുടെ കാര്യത്തില്‍ സംശയം ഉണ്ട് എന്നാണ് ദേശീയ രഹസ്യാന്വേഷണ ഏജന്‍സി പറയുന്നത്.

സിറിയയിലും അഫ്ഗാനിസ്ഥാനിലും

സിറിയയിലും അഫ്ഗാനിസ്ഥാനിലും

സിറിയയിലും അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറിലും ആയാണ് ഇവര്‍ കൊല്ലപ്പെട്ടിട്ടുള്ളത്. സിറിയയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ആണ് ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീകളുള്‍പ്പെടെ

സ്ത്രീകളുള്‍പ്പെടെ

കേരളത്തില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഐസിസില്‍ ചേര്‍ന്നിട്ടുള്ളത്. സിറിയയിലും അഫ്ഗാനിസ്ഥാനിലും ആയി 80 ഓളം മലയാളികള്‍ ഇപ്പോഴും ഐസിസില്‍ ഉണ്ട് എന്നാണ് സൂചനകള്‍.

കേരളത്തില്‍ ഇപ്പോഴും

കേരളത്തില്‍ ഇപ്പോഴും

കേരളത്തില്‍ ഇപ്പോഴും ഐസിസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ട് എന്ന് തന്നെയാണ് വിവരം. ഐസിസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പലരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്.

ഭയപ്പെടുത്തുന്ന കാര്യങ്ങള്‍

ഭയപ്പെടുത്തുന്ന കാര്യങ്ങള്‍

ലോകവ്യാപകമായി ഐസിസ് വലിയ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലും കേരളത്തില്‍ നിന്ന് ഐസിസിലേക്ക് പോകാന്‍ ആളുകള്‍ ഉണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. കഴിഞ്ഞ മാസം ദില്ലി പോലീസ് ഒരു മലയാളിയെ അറസ്റ്റ് ചെയ്തിരുന്നു.

റിക്രൂട്ട്‌മെന്റ് നിലച്ചോ?

റിക്രൂട്ട്‌മെന്റ് നിലച്ചോ?

സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടതോടെ കേരളത്തില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിലച്ച മട്ടിലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നേരത്തേ തന്നെ ഐസിസിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ ഇനിയും ഉണ്ട് എന്ന് തന്നെയാണ് സൂചനകള്‍.

കേരളത്തില്‍ ആക്രമണം

കേരളത്തില്‍ ആക്രമണം

ഇന്ത്യയിലും കേരളത്തിലും ആക്രമണങ്ങള്‍ നടത്താന്‍ നേരത്തെ ഇവിടത്തെ ഐസിസ് ഘടകം തീരുമാനിച്ചിരുന്നു. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കൃത്യമായ ഇടപെടല്‍ മൂലം അവ തടയപ്പെടുകയായിരുന്നു.

English summary
Keralites in ISIS: 14 Killed in war in Syria and Afghanistan, state intelligence agency report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X