കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനങ്ങള്‍ക്കുള്ള മണ്ണെണ്ണ വിഹിതം; മനോരമ വാര്‍ത്തയ്ക്കെതിരെ വിമര്‍ശനവുമായി പി തിലോത്തമന്‍

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്തെ മണ്ണെണ വിഹിതം കുറച്ചതിൽ സംസ്ഥാന സർക്കാരിന് വീഴ്ച എന്ന മനോരമ വാർത്ത ദുഷ്ട ലാക്കോടെയെന്ന് മന്ത്രി പി തിലോത്തമന്‍. കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപിത നയത്തിൻ്റെ ഭാഗമാണ് മണ്ണെണ്ണ യുടെ വിഹിതം ക്രമേണ കുറയ്ക്കുകഎന്നത്. കഴിഞ്ഞ 5 വർഷ ത്തിൽ നിരവധി തവണ സംസ്ഥാനത്തിൻ്റെ വിഹിതം കുറച്ചു. കേരളത്തിൻ്റെ മാത്രം അല്ല എല്ലാ സംസ്ഥാന ങ്ങൾക്കും അളവ് കുറച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

പാചക വാതക കണക്ഷൻ ഉള്ള കുടുംബങ്ങൾ കൂടിയത്, വൈദ്യുതി കണക്ഷൻ ഉള്ള കുടുംബങ്ങൾ കൂടിയത് എന്നിവയൊക്കെ മണ്ണെണ്ണ വിഹിതം കുറക്കുവാൻ കേന്ദ്ര സർക്കാർ ആധാരമാക്കുന്ന സംഗതികൾ ആണ്. മൽസ്യബന്ധന ആവശ്യത്തിന് സബ്സിഡി ഇല്ലാത്ത മണ്ണെണ്ണ അനുവദിപ്പിക്കുവാൻ സംസ്ഥാന സർക്കാരിന് സാധിച്ചു. ഈ മാർച്ച് മാസം വരെ അനുവദിച്ച സബ്സിഡി രഹിത മണ്ണെണ്ണ 100 % മൽസ്യബന്ധന ആവശ്യത്തിന് അനു വദിച്ചിട്ടുണ്ട്.മറിച്ചുള്ള പ്രചരണങ്ങൾ ദുഷ്ടലാക്കോടെ ആണ്. മണ്ണെണ്ണ വിതരണം സംബന്ധിച്ച് ഒരു ഫയലും എൻ്റെ ആഫീസിൽ തടസപ്പെട്ടിട്ടില്ല .

pthilothama

കേരളത്തിൻ്റെ നിലവിലെ വിഹിതം 9264 കി.ലിറ്റർ ആയിരുന്നത്
6480 കി.ലിറ്റർ ആയി ആണ് വെട്ടിച്ചുരുക്കിയത്. മൊത്തം സംസ്ഥാനങ്ങൾക്കും കൂടി 5.19 ലക്ഷം കി.ലിറ്റർ ആയിരുന്നു.അത് 4.47 കി.ലിറ്റർ ആയി കുറച്ചിരിക്കു കയാണ്. കഴിഞ്ഞ രണ്ട് പാദങ്ങളിലെ കണക്ക് പരിശോധിച്ചാൽ വ്യക്തമാകുമെന്നും മന്ത്രി വ്യക്തമാക്കുന്നു.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
Kerosene quota for states; P Thilothaman criticizes Manorama News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X