കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിനെ മുക്കി കൊന്നതോ? പ്രതികളുടെ മൊഴി ഇങ്ങനെ... അന്വേഷണ സംഘം നിര്‍ണായക നീക്കത്തിന്

Google Oneindia Malayalam News

Recommended Video

cmsvideo
കെവിനെ മുക്കി കൊന്നതോ? അന്വേഷണ സംഘം നിര്‍ണായക നീക്കത്തിന് | Oneindia Malayalam

കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ ഭാര്യവീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ച മന്നാനം സ്വദേശി കെവിന്റെ മരണം എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. കെവിന്റെ മരണത്തില്‍ പങ്കില്ലെന്നാണ് ഭാര്യ നീനുവിന്റെ സഹോദരനും പിതാവും ഉള്‍പ്പെടെയുള്ള അറസ്റ്റിലായ പ്രതികള്‍ പോലീസിനോട് പറയുന്നത്.

കാറില്‍ കൊണ്ടുപോകുന്നതിനിടെ കെവിന്‍ രക്ഷപ്പെട്ടെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമാണ് മൊഴി. എന്നാല്‍ ഈ മൊഴി വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അതിന് ഒട്ടേറെ കാരണങ്ങളുമുണ്ട്. മര്‍ദ്ദിച്ചവശനാക്കിയ ശേഷം ആറ്റില്‍ മുക്കിക്കൊന്നതായിരിക്കുമെന്നാണ് പോലീസ് നിഗമനം. ഇങ്ങനെ ഒരു നിഗമനത്തിലെത്താന്‍ ചില കാരണങ്ങളുണ്ട്....

രക്ഷയില്ലെന്ന് ബോധ്യമായി, ഒടുവില്‍

രക്ഷയില്ലെന്ന് ബോധ്യമായി, ഒടുവില്‍

കേസിലെ ഒന്നാം പ്രതി നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണ്. ഇയാളും പിതാവ് ചാക്കോ ജോണും കഴിഞ്ഞദിവസം വൈകീട്ട് കണ്ണൂര്‍ ഇരിട്ടിക്കടുത്ത കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ബെംഗളൂരുവിലേക്ക് രക്ഷപ്പെട്ട പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടുകയും ബന്ധുക്കളുടെ സഹായം തേടി കണ്ണൂരിലെത്തുകയുമായിരുന്നു.

പ്രതികള്‍ കോട്ടയത്ത്

പ്രതികള്‍ കോട്ടയത്ത്

ബന്ധുക്കള്‍ സഹായിക്കാന്‍ വിസമ്മതിച്ചതോടെയാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. കേസിലെ അഞ്ചാം പ്രതിയാണ് നീനുവിന്റെ പിതാവ് ചാക്കോ. മറ്റു പ്രതികള്‍ക്ക് വാഹനം തരപ്പെടുത്തി കൊടുത്തുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്. കസ്റ്റഡിയിലെടുത്ത ഉടന്‍ കരിക്കോട്ടക്കരി എസ്‌ഐയുടെ നേതൃത്വത്തില്‍ പ്രതികളെ കോട്ടയത്ത് എത്തിച്ചു.

മൊത്തം ആറ് പേര്‍ പിടിയില്‍

മൊത്തം ആറ് പേര്‍ പിടിയില്‍

അതിനിടെ കെവിനെ തട്ടിക്കൊണ്ടുപോയ വാഹനങ്ങളിലൊന്നിലെ ഡ്രൈവറായിരുന്ന മനു പോലീസ് പിടിയിലായി. കൊല്ലം പുനലൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇതോടെ കേസില്‍ ആറ് പേര്‍ പിടിയിലായി. നീനുവിന്റെ അമ്മയുടെ ബന്ധുക്കളായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവര്‍ രണ്ട്, മൂന്ന്, നാല് പ്രതികളാണ്.

നിര്‍ണായക വിവരങ്ങള്‍

നിര്‍ണായക വിവരങ്ങള്‍

ബന്ധുക്കളായ പ്രതികളെയാണ് അന്വേഷണ സംഘം ആദ്യം പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോലീസ് പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് നിര്‍ണായകമായ ചില സംശയങ്ങള്‍ ഉദിച്ചത്.

ക്രൂരമായി മര്‍ദ്ദിച്ചു

ക്രൂരമായി മര്‍ദ്ദിച്ചു

പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇങ്ങനെയാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് മന്നാനത്തെ വീട്ടില്‍ നിന്ന് കെവിനെ പിടിച്ചുകൊണ്ടുപോയത്. ബന്ധു അനീഷിനെയും പിടികൂടിയിരുന്നു. മര്‍ദ്ദിച്ച ശേഷം അനീഷിനെ സംക്രാന്തിയില്‍ ഇറക്കിവിട്ടു. കെവിന്റെ വീട്ടിലെത്തിയപ്പോള്‍ നീനുവിനെ കണ്ടിരുന്നില്ല. നീനു എവിടെ എന്ന് ചോദിച്ച് തന്നെ മര്‍ദ്ദിച്ചുവെന്ന് അനീഷ് മൊഴി നല്‍കിയിട്ടുണ്ട്.

കെവിന്‍ ഇറങ്ങി ഓടി

കെവിന്‍ ഇറങ്ങി ഓടി

അനീഷിനെയും കെവിനെയും വാഹനത്തില്‍ വച്ച് മര്‍ദ്ദിച്ചെന്ന് പ്രതികള്‍ സമ്മതിച്ചു. ആരെയും കൊന്നിട്ടില്ലെന്നും തെന്മല എത്തിയപ്പോള്‍ കെവിന്‍ ഇറങ്ങി ഓടിയെന്നുമാണ് ഇവര്‍ പറയുന്നത്. പോലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. കെവിന് പരിചയമില്ലാത്ത സ്ഥലത്തുവച്ചാണ് ഇറങ്ങി ഓടിയെന്ന് പറയുന്നത്. അതേസമയം പ്രതികള്‍ക്ക് നല്ല പരിചയമുള്ള സ്ഥലവുമാണിത്.

കെവിന് നീന്തല്‍ വശമില്ല

കെവിന് നീന്തല്‍ വശമില്ല

അടിയേറ്റ് അവശനായിരുന്നു കെവിനെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒന്നുകില്‍ പ്രതികള്‍ കെവിനെ ആറ്റിലേക്ക് ഓടിച്ചുവിട്ടതാകാം. അല്ലെങ്കില്‍ ആറ്റിലേക്ക് എടുത്തെറിഞ്ഞതാകാം. ഈ രണ്ട് സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. കെവിന് നീന്തല്‍ വശമില്ലെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. മുക്കി കൊന്നതാണോ എന്ന സംശയവും പോലീസിനുണ്ട്. അക്കാര്യവും പരിശോധിക്കും.

20 മണിക്കൂറോളം വെള്ളത്തില്‍

20 മണിക്കൂറോളം വെള്ളത്തില്‍

കെവിന്റെ മൃതദേഹം 20 മണിക്കൂറോളം വെള്ളത്തില്‍ കിടന്നിട്ടുണ്ട്. മുങ്ങി മരണമാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രഥാമിക വിലയിരുത്തല്‍. എന്നാല്‍ കെവിന്റെ മൃതദേഹം കണ്ടെത്തിയ ആറ്റിലെ ഭാഗം അത്ര ആഴമുള്ളതല്ല. അതുകൊണ്ടുതന്നെ നീന്തല്‍ അറിയില്ലെങ്കിലും രക്ഷപ്പെടാന്‍ സാധിക്കും. മര്‍ദ്ദനമേറ്റ് അവശനായതു കൊണ്ടാണോ രക്ഷപ്പെടാന്‍ സാധിക്കാതിരുന്നതെന്ന് പോലീസ് സംശയിക്കുന്നു.

രണ്ടുവെള്ളവും ശേഖരിച്ചു

രണ്ടുവെള്ളവും ശേഖരിച്ചു

കെവിന്റെ ശ്വാസ കോശത്തില്‍ ജലത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ആറ്റിലെ വെള്ളവും പോലീസ് ശേഖരിച്ചു. ഈ രണ്ട് വെള്ളവും ഒന്നാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. മുങ്ങി മരണമാണോ മുക്കി കൊന്നതാണോ എന്ന് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണ്. അത്ര വേഗത്തില്‍ തെളിയിക്കാന്‍ പറ്റുന്നതല്ല ഇവ.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകും

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകും

അതിന് പുറമെ കെവിന്റെ ആന്തരക അവയവങ്ങളും പോലീസ് പരിശോധിക്കുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് താല്‍ക്കാലിമായി നിര്‍ത്തിവച്ചു. ആന്തിരക അവയവങ്ങളുടെ പരിശോധന കൂടി കഴിഞ്ഞ ശേഷം വിശദമായ റിപ്പോര്‍ട്ട് പോലീസിന് കൈമാറും. റിപ്പോര്‍ട്ട് വൈകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

English summary
Did Kevin Death a drowning? Police examing water, six accuse arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X