Get Updates
Get notified of breaking news, exclusive insights, and must-see stories!

കെവിന്റെ മരണത്തില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്ക്; ഇരുവരും ഒളിവില്‍, മറ്റൊരു ക്വട്ടേഷനും

Recommended Video

cmsvideo
    കെവിന്റെ കൊലപാതകത്തിൽ നീനുവിന്റെ മാതാപിതാക്കൾക്കും പങ്ക്? | Morning News Roundup

    കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കെവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയത് വിദേശത്തുനിന്നെത്തിയ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണെന്ന് അറസ്റ്റിലായവര്‍ വെളിപ്പെടുത്തി. മാത്രമല്ല കെവിനെ ആക്രമിക്കുന്ന വിവരം നീനുവിന്റെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. അറസ്റ്റുണ്ടാകുമെന്ന് സൂചന ലഭിച്ച നീനുവിന്റെ മാതാപിതാക്കള്‍ ഒളിവില്‍ പോയി.

    നീനുവിന്റെ സുഹൃത്തിനെ ആക്രമിക്കാന്‍ അവളുടെ കുടുംബം നേരത്തെ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. നീനുവിന്റെ മാതാപിതാക്കളും സഹോദരനും പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാല്‍ നീനുവിന്റെ കാര്യത്തില്‍ ജാതിയാണ് പ്രശ്‌നമായതെന്ന് അറസ്റ്റിലായ നിയാസിന്റെ മാതാവ് ലൈല ബീവി പറഞ്ഞു. നീനുവിന്റെ മാതാവിന്റെ സഹോദരന്റെ മകനാണ് നിയാസ്. കേസിന്റെ പുതിയ വിവരങ്ങള്‍ ഇങ്ങനെ....

    ആസൂത്രണം ചെയ്തത് ഷാനു

    ആസൂത്രണം ചെയ്തത് ഷാനു

    കെവിനെ ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണ്. ഇയാള്‍ ശനിയാഴ്ചയാണ് ഗള്‍ഫില്‍ നിന്നുമെത്തിയത്. ഇരുവരും ഒരുമിച്ച് ജീവിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഷാനു നാട്ടിലെത്തിയതെന്നും പോലീസിന് വിവരം ലഭിച്ചു.

    അറസ്റ്റിലായവര്‍ ബന്ധുക്കള്‍

    അറസ്റ്റിലായവര്‍ ബന്ധുക്കള്‍

    കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചനയെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തായത്. നിയാസ്, റിയാസ് എന്നിവര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇവര്‍ നീനുവിന്റെ ബന്ധുവാണ്. നീനുവിന്റെ മാതാവിന്റെ സഹോദരന്റെ മകനാണ് നിയാസ്.

    മാതാപിതാക്കള്‍ ഒളിവില്‍

    മാതാപിതാക്കള്‍ ഒളിവില്‍

    കെവിനെ ആക്രമിക്കുമെന്ന എല്ലാ വിവരവും നീനുവിന്റെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു. ഇവരാണ് നിയാസിനോട് വാഹനം തരപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. ഈ വിവരവും പ്രതികള്‍ പോലീസിനോട് പറഞ്ഞു. മാത്രമല്ല അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് ബോധ്യമായ നീനുവിന്റെ അച്ഛന്‍ ചാക്കോയും അമ്മ രഹന ബീവിയും ഒളിവില്‍ പോയി.

    സംഘത്തില്‍ 13 പേര്‍

    സംഘത്തില്‍ 13 പേര്‍

    ആക്രമണത്തിന് സംഘത്തെ ഒരുക്കിയത് ഷാനുവാണെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ 13 പേരുണ്ടായിരുന്നു. ഇവരില്‍ രണ്ടു പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ശനിയാഴ്ച ഷാനു വിദേശത്ത് നിന്ന് വന്നത് സഹോദരിയുടെ വിവാഹവാര്‍ത്ത അറിഞ്ഞുകൊണ്ടാണ്.

    സുഹൃത്തിനെ ആക്രിക്കാന്‍ ക്വട്ടേഷന്‍

    സുഹൃത്തിനെ ആക്രിക്കാന്‍ ക്വട്ടേഷന്‍

    നീനുവിന്റെ സുഹൃത്തിനെ ആക്രമിക്കാന്‍ കുടുംബം കുറച്ചുകാലം മുമ്പ് ക്വട്ടേഷന്‍ നല്‍കിയിരുന്നുവത്രെ. തെന്‍മല സ്വദേശിയായ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിക്കാനായിരുന്നു ക്വട്ടേഷന്‍. രണ്ടര വര്‍ഷം മുമ്പായിരുന്നു ഇത്. നീനുവുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. വീട്ടില്‍ നിന്ന് ഇറങ്ങിയോടിയാണ് അന്ന് സുഹൃത്ത് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

    നിയാസിന്റെ മാതാവ് പറയുന്നത്

    നിയാസിന്റെ മാതാവ് പറയുന്നത്

    വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയത് നീനുവിന്റെ മാതാപിതാക്കളുടെ അറിവോടെയാണെന്ന് അറസ്റ്റിലായ നിയാസിന്റെ ഉമ്മ ലൈല ബീവി മാധ്യമങ്ങളോട് പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് വാഹനം തരപ്പെടുത്താന്‍ ഇരുവരും നിയാസിനോട് ആവശ്യപ്പെട്ടിരുന്നുവത്രെ. നിയാസ് മടിച്ചപ്പോള്‍ ഇരുവരും നിര്‍ബന്ധിച്ചുവെന്നും ലൈല പറയുന്നു.

    പ്രശ്‌നം ജാതി തന്നെ

    പ്രശ്‌നം ജാതി തന്നെ

    കെവിന്‍ താഴ്ന്ന ജാതിക്കാരനായത് കൊണ്ടാണ് ആക്രമിച്ചതെന്ന് ലൈല ബീവി പറയുന്നു. കെവിനെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. പലവട്ടം ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ലൈല ബീവി പറയുന്നു. തന്റെ മകന്‍ നിയാസിനെ കേസില്‍ കുടുക്കിയതാണ്. അവന്‍ പിന്തിരിയാന്‍ ശ്രമിച്ചപ്പോള്‍ ഷാനു നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ലൈല ബീവി പറഞ്ഞു.

    ജാഗ്രതാ നിര്‍ദേശം

    ജാഗ്രതാ നിര്‍ദേശം

    പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലും എല്ലാ പോലീസ് സ്‌റ്റേഷനുകളിലും വിവരം കൈമാറിക്കഴിഞ്ഞു. പ്രതികള്‍ വിദേശത്ത് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

    13 പേര്‍ പ്രതികള്‍

    13 പേര്‍ പ്രതികള്‍

    13 പേരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് ഇപ്പോള്‍ നല്‍കുന്ന വിവരം. ഇതില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് അക്രമികള്‍ കെവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ തട്ടിക്കൊണ്ടുപോയത്. ബന്ധുവിനെയും പിടികൂടിയിരുന്നു. ബന്ധുവിനെ മര്‍ദ്ദിച്ച ശേഷം പിന്നീട് ഇറക്കിവിട്ടു.

    പോസ്റ്റ്‌മോര്‍ട്ടം കോട്ടയത്ത്

    പോസ്റ്റ്‌മോര്‍ട്ടം കോട്ടയത്ത്

    തിങ്കളാഴ്ച രാവിലെയാണ് കെവിന്റെ മൃതദേഹം കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. കെവിനെ കാണാനില്ലെന്ന പരാതി നല്‍കിയിട്ടും പോലീസ് ഗൗരവത്തിലെടുത്തില്ലെന്ന ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

    സംസ്‌കാരം വൈകീട്ട്

    സംസ്‌കാരം വൈകീട്ട്

    പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ഡിഒയുടെ സാന്നിധ്യത്തിലായിരിക്കണം പോസ്റ്റ്‌മോര്‍ട്ടമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നട്ടാശേരിയിലെ കെവിന്റെ വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+