കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മുന്നോട്ടുവെച്ച 3 നിബന്ധനകളും അംഗീകരിച്ചു;കെവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർടം ചെയ്യും

  • By Desk
Google Oneindia Malayalam News

കോട്ടയം: പ്രണയ വിവാഹം കഴിച്ചു എന്നതിന്റെ പേരിൽ വധുവിന്റെ ബന്ധുക്കൾ കൊലപ്പെടുത്തിയ കെവിൻഫെ പോസ്റ്റ്മോർട്ടം ചൊവ്വാഴ്ച നടക്കും. കോൺഗ്രസ് മുന്നോട്ട്വെച്ച നിബന്ധനകൾ പാലിക്കാമെന്ന് പോലീസ് അംഗീകരിച്ചതിനുശേഷമാണ് പോസ്റ്റ്മോർട്ടം ചൊവ്വാഴ്ച നടത്താമെന്ന തീരുമാനത്തതിലെത്തിയത്. മൂന്ന് വ്യവസ്ഥകളാണ് കോൺഗ്രസ് മുന്നോട്ട് ലച്ചത്.

ആര്‍ഡിഒയുടെ സാന്നിധ്യത്തിലായിരിക്കണം പോസ്റ്റ്‌മോര്‍ട്ടം. ഇതിന്റെ നടപടിക്രമങ്ങളെല്ലാം വിഡിയോയില്‍ പകര്‍ത്തണം. ഏറ്റവും സീനിയറായ ഡോക്ടര്‍ തന്നെ വേണം പോസ്റ്റ്‌മോര്‍ട്ടത്തിനു നേതൃത്വം നല്‍കേണ്ടതെന്നും കോൺഗ്രസ് എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കുകയായിരുന്നു. ഒന്നും ഒളിച്ചു വെക്കുന്ന സാഹചര്യം ഉണ്ടാകരുത്. അതു പകല്‍ സമയത്തു തന്നെ ചെയ്യണമെന്നുണ്ട്. രാത്രിയാണെങ്കില്‍ അതിനുള്ള എല്ലാ സൗകര്യവും ഒരുക്കണം. മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ട്, പരുക്കുകള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളിലെല്ലാം കൃത്യമായ വിവരങ്ങൾ വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ‌

Kevin

കെവിനെ കൊലപ്പെടുത്തിയ സംഘത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരുമുണ്ടെന്ന ആരോപണമുണ്ടായിരുന്നു. അതേസമയം പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശി കെവിന്‍ പി. ജോസഫിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍കൂടി പിടിയിലായതായി സൂചന. പ്രതികളായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരാണ് തമിഴ്നാട്ടിലെ തെങ്കാശിയില്‍ വെച്ച് പിടിയിലായത്. കേരള ഡിജിപി, കോട്ടയം ജില്ലാ കലക്ടര്‍, കോട്ടയംകൊല്ലം എസ്പിമാര്‍ എന്നിവരില്‍ നിന്നു ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴു ദിവസത്തിനകം മറുപടി നല്‍കണം. കെവിന്റെ മൃതദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
കൊല്ലപ്പെട്ട കെവിന് നേരിടേണ്ടി വന്നത് ക്രൂരപീഢനം? | Oneindia Malayalam

അതേസമയം കെവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പോലീസ് നടപടി തുടങ്ങി. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുകയാണ്. കെവിന്റെ കൊലപാതകം ക്വട്ടേഷനാണെന്ന് കൂടെയുണ്ടായിരുന്ന അനീഷ് ആരോപിച്ചിരുന്നു. പ്രതികള്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കി കിടത്തുമ്പോഴാണ് അവസാനമായി കെവിനെ കണ്ടതെന്നുമായിരുന്നു അനീഷ് മൊഴി നൽകിയത്.

English summary
Kevin's body moved to Kottayam Medical College mortuary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X