കീഴാറ്റൂരിലെ കർഷക സമരത്തെ തള്ളി കിസാൻസഭ; സമരം നടത്തുന്നത് പുറത്തുനിന്ന് വന്നവർ!!
കണ്ണൂർ: കീഴാറ്റൂരിൽ നടക്കുന്ന വയൽകിളികളുടെ സമരത്തെ തള്ളി കിസാൻ സഭ. ബൈപ്പാസുമായി ബന്ധപ്പെട്ട് സമരം നടത്തുന്നത് പുറത്തുനിന്ന് വന്നവരാണെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്‍മൊല്ല പറഞ്ഞു. ഏഴ് ഏക്കറില്‍ കുറഞ്ഞ ഭൂമി മാത്രമാണ് അവിടെ നഷ്ടമാവുന്നത്. ഭൂമിക്ക് വലിയ തുകയാണ് നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കുന്നത്.ഭൂരിഭാഗം കര്‍ഷകരും ഭൂമി വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ആർഎസ്എസും വിഷയത്തിൽ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു.
അതേസമയം കീഴാറ്റൂരില്‍ നെല്‍പ്പാടം നികത്തുന്നതിനെതിരെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ രംഗത്ത് വന്നിരുന്നു. കീഴാറ്റൂരിലെ നെല്‍വയല്‍ സംരക്ഷിക്കുമെന്നും, എന്റെ ജോലി കൃഷി സംരക്ഷിക്കലാണെന്നും സുനില്‍കുമാര്‍ കാസര്‍ഗോഡ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്റെ വകുപ്പല്ല വയല്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇത് പൊതുമരാമത്ത് വകുപ്പിലാണ്, കൃഷി വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഇതുവരെ എത്തിയിട്ടില്ല. ഫയല്‍ എന്റെ ഓഫീസിലെത്തിയാല്‍ കൃഷിഭൂമി സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വയല്‍ക്കിളികള്‍ എന്ന പേര് സംസ്ഥാനത്തിന് തന്നെ അഭിമാനമാന്നും എന്തുകൊണ്ടാണ് അവരെ വയലില്‍ നിന്നും അടിച്ചോടിച്ചതെന്ന് അറിയില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. സിപിഎം-സിപിഐ സംസ്ഥാന സമ്മേളനങ്ങളോട് ഒതുങ്ങിയെന്ന് കരുതിയ കരുതിയെ പോര് കീഴാറ്റൂര്‍ സമരത്തിലൂടെ വീണ്ടും തുടങ്ങുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കീഴാറ്റൂരിലെ നെല്‍വയലുകള്‍ നികത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് വയല്‍കിളില്‍ നടത്തിവരുന്ന പ്രതിഷേധ സമരത്തിനെതിരെ സിപിഎം കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. സമരപ്പന്തല്‍ കത്തിക്കലടക്കം, സമരത്തെ തളര്‍ത്താന്‍ സിപിഎം ശ്രമം നടത്തിയിരുന്നു.
സമരത്തെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവും രംഗത്ത് എത്തിയിരുന്നു. വികസനം എന്ന് പറഞ്ഞാല്‍ വിദേശ ബാങ്കുകളില്‍ നിന്നും പലിശക്ക് വന്‍തുക വായ്പയെടുത്ത് വെടിപ്പുള്ള നിരത്തുകള്‍ ഉണ്ടാക്കുകയും എംഎല്‍എ, എംപി, മന്ത്രി എന്നിവരുടെ പേരില്‍ മൂത്രപ്പുരകളും ബസ് സ്റ്റോപ്പുകളും ഉണ്ടാക്കി വെക്കുകയും അത് സ്വകാര്യകമ്പനിക്കര്‍ക്ക് ടോള്‍ പിരിച്ച് കാശുണ്ടാക്കാന്‍ നല്‍കുകയും ചെയ്യുന്ന ഒരേര്‍പ്പാടാണെന്നാണു നമ്മുടെ ഭരണകര്‍ത്താക്കള്‍ കരുതിയിരിക്കുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. കുറ്റം പറയരുതല്ലൊ വികസനത്തിന്റെ പേരില്‍ നടക്കുന്ന നിര്‍മ്മാണപ്രവൃത്തികളില്‍ നിന്നേ എന്തെങ്കിലും 'അടിച്ച് മാറ്റാന്‍ 'പറ്റൂ. അപ്പോള്‍പ്പിന്നെ വികസനം ഉണ്ടാക്കിയേ പറ്റൂ. അത് വയല്‍ നികത്തിയായാലും വീട് പൊളിച്ചായാലും നിരത്തുകള്‍ ഉണ്ടെങ്കിലേ എത്രയും പെട്ടെന്ന് ബാറിലോ കള്ള് ഷാപ്പിലോ ഓടിയെത്താന്‍ പറ്റൂവെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
ബൈപാസ് റോഡ് നിർമിക്കാൻ കീഴാറ്റൂർ നെൽവയൽ നികത്തുന്നതു സംബന്ധിച്ചു സിപിഎമ്മിന്റെ നിലപാടു തള്ളി ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തെത്തിയിരുന്നു. അവരുടെ പഠന റിപ്പോർട്ടാണ് ചർച്ചയായത്. നെൽവയലിലൂടെ ബൈപാസ് റോഡ് നിർമിക്കുന്നതു പരിസ്ഥിതിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയും പാടം നികത്താതെ ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നു ശുപാർശ ചെയ്തും ആറ് മാസം മുമ്പ് തയ്യാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ പ്രചരിക്കുന്നത്.












Click it and Unblock the Notifications