കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവൾ ആദ്യം പോയി ഇപ്പോൾ ഇക്കയും...' നോവ് നിറയുന്ന ഓർമ്മക്കുറിപ്പുമായി നടൻ കിഷോർ സത്യ

Google Oneindia Malayalam News

ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ചിരകാല പ്രതിഷ്ഠ നേടിയ നടന്‍ റിസബാവ വിടപറഞ്ഞിരിക്കുകയാണ്. നായകനായി മലയാള സിനിമയില്‍ തുടക്കമിട്ട റിസബാവ തിളങ്ങിയത് വില്ലന്‍ വേഷങ്ങളിലാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയും അദ്ദേഹം കഴിവ് തെളിയിച്ചു.

നായകൻ വില്ലനായി! കേരളം കണ്ട ഏറ്റവും വലിയ വില്ലൻ ജോൺ ഹോനായി... ഒടുക്കം പുരസ്‌കാരം ലഭിച്ചത് ഡബ്ബിങ്ങിന്നായകൻ വില്ലനായി! കേരളം കണ്ട ഏറ്റവും വലിയ വില്ലൻ ജോൺ ഹോനായി... ഒടുക്കം പുരസ്‌കാരം ലഭിച്ചത് ഡബ്ബിങ്ങിന്

സിനിമയില്‍ മാത്രമല്ല നിരവധി ടെലിവിഷന്‍ സീരിയലുകളിലും റിസബാവ വേഷമിട്ടിട്ടുണ്ട്. റിസബാവയെ കുറിച്ച് നടൻ കിഷോർ സത്യ പങ്കിട്ട കുറിപ്പ് നോവാകുന്നു. അടുത്തിടെ കാൻസർ ബാധിച്ച് മരണപ്പെട്ട നടി ശരണ്യയും റിസബാവയും ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ചാണ് കിഷോർ സത്യ ഓർമ പങ്കിട്ടിരിക്കുന്നത്.

1

കിഷോർ സത്യയുടെ കുറിപ്പ് ഇങ്ങനെ: '' ഈ കെട്ട കാലത്തിൽ തുടർ മരണങ്ങളുടെ പരമ്പരയിൽ അടുത്ത എപ്പിസോഡിൽ റിസക്കയും.... എന്റെ ആദ്യ ടെലിവിഷൻ പരമ്പര ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത "മന്ത്രകോടി" രണ്ട് സിനിമകളുടെ മാത്രം പരിചയവുമായി വന്ന എനിക്ക് ഒരു ഗുരുനാഥനെ പോലെയായിരുന്നു റിസക്ക. അഭിനയത്തിന്റെ ഒരുപാട് സാങ്കേതിക പാഠങ്ങൾ ഇക്ക എനിക്ക് പറഞ്ഞു തന്നു. ലൈറ്റ് സ്വീകരിക്കേണ്ടത്, ഡയലോഗ് ഡെലിവറിയിലെ soacing, സംഗതികൾ അങ്ങനെ പലതും.

നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

2

ഒരു നടൻ എന്ന എന്റെ യാത്രയിൽ അതൊക്കെ ഏറെ പ്രയോജനം ചെയ്തു റിസക്കയുടെ വിയോഗവർത്ത ഏറെ നൊമ്പരപ്പെടുത്തുന്നു. എന്റെ ഭാര്യ പിതാവ് ലക്ഷ്മി നാരായണന്റെ വേഷമായിരുന്നു റിസക്കായുടേത്. ഭാര്യ മീരയായി അഭിനയിച്ചത് ശരണ്യ ആയിരുന്നു.... അവൾ ആദ്യം പോയി ഇപ്പോൾ ഇക്കയും.... പ്രണാമം റിസക്ക......'' എന്നാണ് കുറിപ്പ്. ബ്രെയിൻ ട്യൂമർ ബാധിച്ച് അടുത്തിടെയാണ് നടി ശരണ്യ ഈ ലോകത്തോട് വിട പറഞ്ഞ് പോയത്.

3

സിനിമാ രംഗത്തെ പ്രമുഖരെല്ലാം റിസബാവയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. '' മലയാള നാടക വേദികളിലൂടെ, മലയാള സിനിമയിൽ എത്തി, ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ പ്രിയപ്പെട്ട റിസബാവ നിര്യാതനായി. തിരുവനന്തപുരം സംഘചേതനയുടെ സ്വാതിതിരുനാൾ നാടകത്തിലെ സ്വാതിതിരുനാൾ ഇപ്പഴും മനസ്സിലുണ്ട്. *ആദരാഞ്ജലികൾ'' എന്നാണ് നടൻ സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

4

''നിത്യശാന്തിയില്‍ വിശ്രമിക്കൂ റിസബാവാ, സിനിമാ പ്രേമികളുടെ ഉളളില്‍ ജോണ്‍ ഹോനായി എക്കാലവും നിലനില്‍ക്കും'' എന്നാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ കുറിച്ചിരിക്കുന്നത്. ''മലയാള നാടക വേദികളിലൂടെ, മലയാള സിനിമയിൽ എത്തി, ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ റിസബാവ നിര്യാതനായി. *ആദരാഞ്ജലികൾ'' എന്ന് നടൻ സഞ്ജു ശിവറാം കുറിച്ചു.

5

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും റിസബാവയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് രംഗത്ത് വന്നു. '' രണ്ടു സഹോദരങ്ങൾ ആണ് ഏതാനും ദിവസങ്ങളുടെ ഇടയിൽ വിട്ടു പിരിഞ്ഞത്.നല്ല രണ്ടു കലാകാരന്മാർ.. രമേഷും, റിസബാവയും... ഞങ്ങൾക്ക് ഒരുമിച്ചു അഭിനയിക്കാൻ അവസരം കിട്ടിയത് "വസുന്ദര മെഡിക്കൽസ്" എന്ന സീരിയലിൽ ആയിരുന്നു. തമ്മിൽ വലിയ പ്രായ വ്യത്യാസമില്ലായിരുന്നു. എങ്കിലും എന്റെ അച്ഛനായിട്ടായിരുന്നു റിസബാവ വേഷമിട്ടിരുന്നത്.

6

രമേഷ്, മെഡിക്കൽസിലെ ഒരു സീനിയർ സ്റ്റാഫായിട്ടും. ഒന്നര വർഷം ഷൂട്ടിംഗ് ഉണ്ടായിരുന്നതിനാൽ നല്ല സൗഹൃദമായിരുന്നു..റിസഭാവയുമായി പിന്നീട് ധാരാളം സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. രമേഷിനെ അവസാനമായി കണ്ടത് ഇലക്ഷൻ പ്രചാരണത്തിനിടക്ക് രമേഷിന്റെ വീട്ടിൽ വോട്ട് ചോദിച്ചു പോയപ്പോൾ... രണ്ടു പേരെയും ഇഷ്ടമായിരുന്നു...അവർ യാത്രയായി.... എങ്ങോട്ടെന്നറിയില്ല.. ഓം ശാന്തി.. ''

Recommended Video

cmsvideo
Actor Risa bava passes away

English summary
Kishor Sathya shares heart touching note on actor Rizabawa and actress Saranya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X