കൊച്ചിയില്‍ തീര്‍ന്നില്ല, ചുംബന സമരം കോഴിക്കോട്ടേക്കും
കൊച്ചി: കേരളത്തെ ഇറക്കിമറിച്ച ചുംബന സമരം കോഴിക്കോട്ടേക്കും. ഡിസംബര്‍ ഏഴിനാണ് കോഴിക്കോട് ചുംബന സമരം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. കൊച്ചിയിലും കോഴിക്കോടും ചുംബനക്കൂട്ടായ്മ നടത്തും എന്ന് ആദ്യമേ പ്രഖ്യാപിച്ചിരുന്നതാണ്.
അനാശാസ്യം ആരോപിച്ച് കോഴിക്കോട്ട് ഡൗണ്‍ടൗണ്‍ റസ്‌റ്റോറന്റ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിനെ തുടര്‍ന്നാണ് ഫേസ്ബുക്കില്‍ ചുംബക്കൂട്ടായ്മ എന്ന ആശയും ഉടലെടുത്തത്. സദാചാര പോലീസിനെതിരേയും സ്‌നേഹ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയും ആണ് ചുംബനക്കൂട്ടായ്മ എന്നാണ് കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

കൊച്ചിയില്‍ നവംബര്‍ 2 ന് ചുംബന കൂട്ടായ്മക്കെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധവുമായി ശിവസേന, ബജ്‌റംഗ് ദള്‍, എസ്ഡിപിഐ, എസ് വൈഎസ്, കെഎസ് യു തുടങ്ങിയ സംഘടനകളെത്തിയ സംഘര്‍ഷത്തിനും വഴിവച്ചിരുന്നു.
കൊച്ചിയിലെ സമരത്തിന് വിലയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ചുംബനക്കൂട്ടായ്മകള്‍ അരങ്ങേറി. ഹൈജരാബാദിലും, ദില്ലിയിലും ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തു.
കൊച്ചിയിലെ അനുഭവം മുന്‍ നിര്‍ത്തി വ്യത്യസ്തമായ രീതിയിലാണ് കോഴിക്കോട് കൂട്ടായ്മ നടത്താന്‍ കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുള്ളത്. ഒരു സ്ഥലത്ത് കേന്ദ്രീകരിക്കാതെ വിവിധ ഭാഗങ്ങളിലായിട്ടായിരിക്കും കൂട്ടായ്മ നടത്തുക. തങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുള്ള സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരെക്കൂടി കോഴിക്കോട്ടെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പറഞ്ഞു.












Click it and Unblock the Notifications