കിറ്റക്സിന്റെ 3500 കോടി രൂപയുടെ പദ്ധതിക്ക് തമിഴ്നാട് സർക്കാരിന്റെ ക്ഷണം
തൊഴിലാളികൾക്കുള്ള ശമ്പളത്തിന്റെ 20 ശതമാനം വരെ പത്ത് വർഷത്തേക്ക് സർക്കാർ നൽകും
കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റക്സിൽ നിരന്തരമായി നടക്കുന്ന പരിശോധനകളിൽ പ്രതിഷേധിച്ച് സർക്കാരുമായി ഒപ്പിട്ട 3500 കോടി രൂപയുടെ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി എംഡി സാബു എം ജേക്കബ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വ്യവസായങ്ങൾക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് മാത്രമല്ല ദ്രോഹിക്കുന്ന നടപടിയാണ് കേരളത്തിലുള്ളതെന്ന് ആരോപിച്ചായിരുന്നു കമ്പനിയുടെ പിന്മാറ്റം. ഇതിന് പിന്നാലെ കമ്പനിക്ക് തമിഴ്നാട് സർക്കാരിന്റെ ക്ഷണം തേടിയെത്തിരിക്കുകയാണ്. ഔദ്യോഗിക ക്ഷണം ലഭിച്ചെന്ന് സാബു എം ജേക്കബ് തന്നെയാണ് അറിയിച്ചത്.

മൊത്തം നിക്ഷേപത്തിന് 40 ശതമാനം സബ്സിഡി, പകുതി വിലയ്ക്ക് സ്ഥലം, സ്റ്റാബ് ഡ്യൂട്ടിയില്‍ 100 ശതമാനം ഇളവ്, ആറ് വര്‍ഷത്തേക്ക് 5 ശതമാനം പലിശയിളവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംവിധാനങ്ങള്‍ക്ക് 25 ശതമാനം സബ്സിഡി, ബൗദ്ധിക സ്വത്തവകാശ ചെലവ്ക്ക് 50 ശതമാനം സബ്സിഡി, തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4000 രൂപയും എസ്.സി, എസ്,ടി വിഭാഗങ്ങള്‍ക്ക് 6000 രൂപയും സാമ്പത്തിക സഹായവും നല്‍കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചതായി സാബു വ്യക്തമാക്കി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
അഞ്ച് വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുമെന്നും മൂലധന ആസ്തികൾക്ക് 100 ശതമാനം സംസ്ഥാന ജിഎസ്ടിയിൽ ഇളവ് നൽകുമെന്നുമാണ് മറ്റ് വഗ്ദാനങ്ങൾ. തൊഴിലാളികൾക്കുള്ള ശമ്പളത്തിന്റെ 20 ശതമാനം വരെ പത്ത് വർഷത്തേക്ക് സർക്കാർ നൽകും. ഗുണ നിലവാര സര്‍ട്ടിഫിക്കേഷനുകള്‍ക്ക് 50 ശതമാനം സബ്സിഡിയും ലഭിക്കും. ഈ വാഗ്ദാനങ്ങള്‍ക്ക് പുറമേ കൂടുതലായുള്ള ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അതും പരിഗണിക്കാമെന്നും വ്യവസായ വകുപ്പിന്റെ കത്തിൽ പറയുന്നു.
ഹോട്ട് ചിത്രങ്ങളുമായി അക്ഷര ഗൗഡ; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications