ഇനി പദ്ധതിയുമായി വന്നാൽ സ്വീകരിക്കും; കിറ്റെക്‌സ് വിഷയം ഗൗരവമായി കാണുന്നുവെന്ന് പി രാജീവ്
തിരുവനന്തപുരം; കിറ്റക്സുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ്. കിറ്റക്സ് ഉപേക്ഷിച്ച പദ്ധതിയിലേക്ക് തിരിച്ചുവരണമെന്ന് മന്ത്രി വ്യക്തമാക്കി. പ്രശ്നത്തെ ഗൗരവമായിട്ടാണ് കാണുന്നത്. നാടിന് ക്ഷീണമുണ്ടാക്കുന്ന പ്രവൃത്തികൾ അനുവദിക്കില്ലെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.
കിറ്റെക്സ് മാനേജ്മെന്റിനെ 28 ന് തന്നെ താൻ വിളിച്ചിരുന്നു.തുടർച്ചയായി നാടിനു അപകീർത്തി പരമായ രീതിയിൽ പോകണോ എന്ന് അവർ തീരുമാനിക്കണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 3500 കോടിയുടെ പദ്ധതിക്കായി ഇനി കിറ്റെക്സ് വന്നാലും സ്വീകരിക്കും. സർക്കാരിന്റെ നടപടികൾ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ അല്ല. ട്വന്റി ട്വന്റിയുമായി വിഷയത്തെ കൂട്ടി കെട്ടേണ്ടതില്ല. ട്വന്റി മത്സരിച്ചതിനാൽ എൽഡിഎഫിന് സീറ്റ് നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കിറ്റക്സിന് കെ സുരേന്ദ്രന്റെ വക്കാലത്ത് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അവർ നന്നായി കാര്യങ്ങൾ പറയാൻ അറിയുന്നവരാണ്. തെറ്റായ രീതിയിൽ സർക്കാർ ഇടപെടൽ നടത്തില്ല. തന്റെ നിര്‍ദേശപ്രകാരമാണ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ കിറ്റെക്‌സിലെത്തിയത്. വ്യവസായ വകുപ്പില്‍ മിന്നല്‍പരിശോധനകള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വ്യക്തമാക്കി.
Recommended Video

അതേസമയം കൊച്ചി - ബാംഗ്ളൂർ വ്യവസായ ഇടനാഴിക്കായുള്ള എറണാകുളം ജില്ലയിലെ സ്ഥലമേറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കാൻ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായുള്ള യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അയ്യമ്പുഴയിലെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് ജനപ്രതിനിധികൾ ശ്രദ്ധയിൽ കൊണ്ടുവന്ന നിർദ്ദേശങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കും. പട്ടയമില്ലാത്തവരുടെ ഭൂമി സംബന്ധിച്ച പ്രശ്നം പ്രത്യേകമായി റവന്യൂ ഉദ്യോഗസ്ഥർ പരിശോധിക്കും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications