Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്.എഫ്.ഐക്കാര്‍ വാഴ വെക്കേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയില്‍; രൂക്ഷവിമര്‍ശനവുമായി കെകെ രമ

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനും സി പി ഐ എമ്മിനും എതിരെ വടകര എം എല്‍ എയും ആര്‍ എം പി ഐ നേതാവുമായ കെ കെ രമ. സി പി ഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തില്‍ കള്ളന്‍ കപ്പലില്‍ തന്നെയാണ് എന്ന് കെ കെ രമ ആരോപിച്ചു.

നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു കെ കെ രമ. എസ് എഫ് ഐ പ്രവര്‍ത്തകര്‍ വാഴ വെക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരയില്‍ ആണ് എന്നാണ് കെ കെ രമ പരിഹസിച്ചത്.

rama

എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നത്. ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നു എന്നും കെ കെ രമ പറഞ്ഞു. എ കെ ജി സെന്ററിന് നേരെ ആക്രമണം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് എന്നും അവര്‍ പരിഹസിച്ചു.

എ കെ ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തിലെ പ്രതിയെ പിടികൂടും എന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും കാരണം, കള്ളന്‍ കപ്പലില്‍ തന്നെയാണ് എന്നുമായിരുന്നു കെ കെ രമയുടെ പ്രതികരണം. കപ്പിത്താന്‍ ആരെന്നേ ഇനി അറിയാനുള്ളൂ എന്നും കെ കെ രമ പരിഹസിച്ചു.

പ്രതിയെ പിടികൂടാന്‍ ആഭ്യന്തര വകുപ്പിന് കഴിയാത്ത സാഹചര്യത്തില്‍ അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പിക്കണം എന്നും കെ കെ രമ ആവശ്യപ്പെട്ടു. സി പി ഐ എം പ്രതിരോധത്തിലായ സാഹചര്യങ്ങളിലൊക്കെ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അവര്‍ വ്യക്തമാക്കി.

മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം

പക്ഷേ ഒന്നിലും പ്രതികളെ പിടിക്കാനായിട്ടില്ല എന്നും 14 വര്‍ഷം ആയ കേസുകള്‍ വരെ ഉദാഹരണമായുണ്ട് എന്നും കെ കെ രമ എം എല്‍ എ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്ത് നിന്ന് പി സി വിഷ്ണുനാഥ് എം എല്‍ എയാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. അതേസമയം ആക്രമണത്തില്‍ അന്വേഷണം വൈകുന്നില്ല എന്നും കൃത്യമായ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടേണ്ടത് എന്നും മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+