കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണവൈറസ്: അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യ വകുപ്പിന് പ്ലാന്‍ ബി&സി

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയതായി മന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തിയപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നതായും മന്ത്രി അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച 18 കമ്മിറ്റികളില്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ കോ- ഓഡിനേഷന്‍ കമ്മിറ്റിയും ഇതിനുവേണ്ടി മാത്രം ഉണ്ടാക്കിയ കമ്മിറ്റികളാണ്. പോസിറ്റീവ് കേസുകളുള്ളവര്‍ക്ക് പുറമേ വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കിലോ ഐസൊലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ.

kk shailaja

ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പിണറായിയും; കരുത്തേകുന്നത് ഇവര്‍ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പിണറായിയും; കരുത്തേകുന്നത് ഇവര്‍

ഇത് മുന്നില്‍കണ്ടുള്ള ഒരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയത്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാകമാക്കി.

സംസ്ഥാനത്ത് ഞായറാഴ്ച കൂടുതല്‍ കേസുകള്‍ പോസിറ്റീവ് ആവാന്‍ സാധ്യതയുണ്ടെന്ന് പരിശോധനയില്‍ അറിയാന്‍ കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഇന്ന് 15 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് 2, മലപ്പുറം 2 ,എറണാകുളം 2, കണ്ണൂര്‍ 4, കാസർകോട് 5 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച കേസുകള്‍.

കൈയ്യടിക്കുമ്പോൾ അത് പ്രാർത്ഥനയാകും, ആ പ്രാർത്ഥനയിൽ അണുക്കൾ നശിക്കും, മലക്കം മറിഞ്ഞ് മോഹൻലാൽകൈയ്യടിക്കുമ്പോൾ അത് പ്രാർത്ഥനയാകും, ആ പ്രാർത്ഥനയിൽ അണുക്കൾ നശിക്കും, മലക്കം മറിഞ്ഞ് മോഹൻലാൽ

വിദേശത്തു നിന്നു വന്ന ചിലര്‍ സര്‍ക്കാര്‍ നടപ്പാക്കിവന്ന പദ്ധതികളെ അട്ടിമറിച്ചുവെന്ന ആരോപണവും ആരോഗ്യ മന്ത്രി ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കും. നിലവില്‍ സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും അതേസമയം അത്തരമൊരു ആശങ്ക നിലനിന്നിരുന്നുവെന്നും കെകെ ശൈലജ പറഞ്ഞു.

സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കൊണ്ടുണ്ടാവുന്ന ഉണ്ടാവുന്ന സാമൂഹ്യ പ്രശ്‌നങ്ങളും മുന്നില്‍ കാണണം. അതും നടത്തേണ്ടതുണ്ട്. രോഗമുള്ളവരെയും അതല്ലാത്തവരുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളും അവരുടെ ജീവിതവും പരിഗണിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സമ്പൂർണ ലോക്ക് ഡൗൺ; കടുത്ത നിയന്ത്രണങ്ങൾ ഇങ്ങനെ, ആവശ്യമെങ്കിൽ മറ്റ് ജില്ലകളിലേക്കുംസമ്പൂർണ ലോക്ക് ഡൗൺ; കടുത്ത നിയന്ത്രണങ്ങൾ ഇങ്ങനെ, ആവശ്യമെങ്കിൽ മറ്റ് ജില്ലകളിലേക്കും

English summary
kk shailaja about coronavirus precautions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X