• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇതിനോട് യോജിക്കുമോ? കൊടിക്കുന്നിലിനെതിരെ പ്രതിഷേധം

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് നടത്തിയ പരാമര്‍ശത്തിന് എതിരെ പ്രതിഷേധം ശക്തം. കെകെ ശൈലജ, വി ശിവന്‍കുട്ടി അടക്കമുളളവര്‍ കൊടിക്കുന്നില്‍ സുരേഷിനെ വിമര്‍ശിച്ച് രംഗത്ത് എത്തി. ഫ്യൂഡല്‍ കാലഘട്ടങ്ങളിലെ മനോഭാവങ്ങളില്‍ നിന്നാണ് ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നത് എന്ന് കെകെ ശൈലജ പ്രതികരിച്ചു. കൊടിക്കുന്നിൽ സുരേഷ് നടത്തിയ വിവാദ പരാമർശം സംസ്കാരമുള്ള ഒരാൾക്ക് ചേർന്നതല്ലെന്ന് മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി.

ബിഗ് ബോസിന് ശേഷം റിതുവിന് തിരക്കോട് തിരക്ക്, കൊച്ചി മുതൽ മണാലി വരെ, ചിത്രങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകന്‍ ആയിരുന്നുവെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കണമായിരുന്നു എന്നാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ടും മാവേലിക്കര എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. നവോത്ഥാനമൊക്കെ തട്ടിപ്പാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.സിപിഎമ്മില്‍ പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാരുണ്ട് എന്നും കൊടിക്കുന്നില്‍ പറഞ്ഞു. പിണറായി നവോത്ഥാനം പറയുന്നത് അധികാരക്കസേര ഉറപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് എന്നും കൊടിക്കുന്നില്‍ പറഞ്ഞു.

വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം ഇങ്ങനെ: '' ബഹുമാനപ്പെട്ട കോൺഗ്രസ്‌ എം.പി ശ്രീ കൊടിക്കുന്നിൽ സുരേഷ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കുമെതിരെ നടത്തിയ വിവാദ പരാമർശം സംസ്കാരമുള്ള ഒരാൾക്ക് ചേർന്നതല്ല. മുതിർന്ന കോൺഗ്രസ് നേതാവായ ശ്രീ കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശത്തെ മറ്റ് മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.

ഇതെന്തൊരു ലുക്ക്? കണ്ണെടുക്കാനുകുന്നില്ലെന്ന് ആരാധകർ; ലക്ഷ്മി റായിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ വൈറൽ

തികച്ചും സ്ത്രീവിരുദ്ധമായ പ്രസ്താവന കൂടിയാണ് ശ്രീ കൊടിക്കുന്നിൽ സുരേഷിന്റേത്. സ്ത്രീകളെ വിവാഹം കഴിച്ചയക്കേണ്ടവർ ആയാണ് ശ്രീ കൊടിക്കുന്നിൽ സുരേഷ് കരുതുന്നത്. ഒരു സ്ത്രീ അധ്യക്ഷയായിരിക്കുന്ന പാർട്ടിയുടെ ജനപ്രതിനിധിയുടെ ഇത്തരം പ്രയോഗങ്ങളോട് ശ്രീമതി സോണിയാ ഗാന്ധിയും ശ്രീമതി പ്രിയങ്കാ ഗാന്ധിയും യോജിക്കുമോ? ദേവസ്വം മന്ത്രിക്കെതിരെയുള്ള ശ്രീ കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശവും തീർത്തും തെറ്റാണ്''.

വിവാഹ വേഷത്തിൽ രാജകുമാരിയെ പോലെ സൂര്യ, ഒരു രക്ഷയുമില്ലെന്ന് ഫാൻസ്, വൈറൽ ചിത്രങ്ങൾ

''കേരളത്തിൻറെ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പി.ബി അംഗവുമായ സ: പിണറായിക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തിയ പരാമർശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവങ്ങളിൽ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരിൽ നിന്നു മാത്രമെ ഇത്തരമൊരു പരാമർശം ഉണ്ടാവുകയുള്ളു. പെൺകുട്ടികൾ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവർക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കിൽ അല്പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണം. ഇത്തരം സ്ത്രീവിരുദ്ധ ആശയങ്ങൾക്കെതിരെ ശക്തമായ പ്രതികരണം ഉയരേണ്ടതാണ് '' എന്ന് കെകെ ശൈലജ പ്രതികരിച്ചു.

cmsvideo
  കൊവിഡിൽ സർക്കാരിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി ഡോ എസ് എസ് ലാൽ
  English summary
  KK Shailaja and V Sivankutty slams Kodikkunnil Suresh MP over his comments against Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X