Get Updates
Get notified of breaking news, exclusive insights, and must-see stories!

മഗ്‌സസെ അവാര്‍ഡ് നിരസിച്ച് ശൈലജ; തീരുമാനത്തിന് പിന്നില്‍ സിപിഎമ്മോ?

തിരുവനന്തപുരം: രമണ്‍ മഗ്‌സസെ പുരസ്‌കാരം നിരസിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. സി പി ഐ എം അനുമതി നല്‍കാത്തതിനാലാണ് പുരസ്‌കാരം നിരസിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ശൈലജക്ക് 2022 ലെ രമണ്‍ മഗ്സസെ അവാര്‍ഡ് ലഭിക്കാനുള്ള അവസരം പാര്‍ട്ടി ഇല്ലാതാക്കി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജ്യോതിബസുവിന് പ്രധാനമന്ത്രിപദം നിരസിച്ചതിന് ശേഷം സി പി ഐ എം തങ്ങളുടെ രണ്ടാമത്തെ 'ചരിത്രപരമായ മണ്ടത്തരം' ആവര്‍ത്തിച്ചു എന്നാണ് 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' പറയുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ ജനകീയ മുഖമായിരുന്നു കെ കെ ശൈലജ.

1

കേരളത്തിലെ നിപ, കൊവിഡ് 19 വൈറസ് ബാധ സമയത്ത് മികച്ച പ്രവര്‍ത്തനമാണ് ആരോഗ്യമന്ത്രി എന്ന നിലയില്‍ ശൈലജ കാഴ്ച വെച്ചിരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നടക്കം ശൈലജക്ക് അഭിനന്ദനം ലഭിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ച് പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതക്കും സേവനത്തിനുമാണ് രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ തെരഞ്ഞെടുത്തത്.

2

64-ാമത് മഗ്സസെ അവാര്‍ഡിനായിട്ടായിരുന്നു കെ കെ ശൈലജയെ തെരഞ്ഞെടുത്തത്. ഈ വര്‍ഷം ആഗസ്റ്റ് അവസാനത്തോടെ അവാര്‍ഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു. എന്നാല്‍ ശൈലജയെ നോമിനേറ്റ് ചെയ്തതിന് ശേഷം ഫൗണ്ടേഷന്‍ രാജ്യത്തെ ഏതാനും പ്രമുഖരായ ആളുകളുമായി ക്രോസ് ചെക്കിംഗ് നടത്തിയിരുന്നു.

ഒരേ പൊളി... പുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ

3

ജൂലൈ അവസാനത്തോടെ തന്നെ അവാര്‍ഡ് വിവരം അറിയിച്ചു എന്ന് പ്രമുഖര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരം അറിയിച്ച് കൊണ്ട് മുന്‍ മന്ത്രിക്ക് അയച്ച ഇ-മെയിലില്‍, അവാര്‍ഡ് സ്വീകരിക്കാനുള്ള അവരുടെ സന്നദ്ധത രേഖാമൂലം അറിയിക്കാന്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവാര്‍ഡ് സംബന്ധിച്ച് സി പി ഐ എമ്മുമായി ശൈലജ ആലോചിച്ചു എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാറ്റിംഗ് മാത്രമല്ലടോ.. ബൗളിംഗിലുമുണ്ടെടോ പിടി..; ബൗളിംഗില്‍ സച്ചിന്റെ അപൂര്‍വ റെക്കോഡുകള്‍

4

എന്നാല്‍ അവാര്‍ഡിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച നേതൃത്വം, അത് സ്വീകരിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിച്ചത് എന്നാണ് സി പി ഐ എം വിലയിരുത്തല്‍. മാത്രമല്ല രോഗപ്രതിരോധം സംസ്ഥാനത്തിന്റെ ഒരു കൂട്ടായ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

5

അതിനാല്‍ വ്യക്തിപരമായുള്ള അവാര്‍ഡ് സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു സി പി ഐ എം നിലപാട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗണ്ടേഷന് കത്തയച്ചു. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതില്‍ പേരുകേട്ട മഗ്സസെയുടെ പേരിലുള്ളതിനാല്‍ അവാര്‍ഡ് സ്വീകരിക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനം എന്നും റിപ്പോര്‍ട്ടിലുണ്ട്.

6

ഏഷ്യയുടെ നോബല്‍ സമ്മാനം എന്ന നിലയിലാണ് രമണ്‍ മഗ്സസെ അവാര്‍ഡ് അറിയപ്പെടുന്നത്. അന്തരിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പേരിലുള്ള അന്തര്‍ദേശീയ ബഹുമതിയാണ് മഗ്‌സസെ അവാര്‍ഡ്. ശൈലജയെ അവാര്‍ഡ് സ്വീകരിക്കാന്‍ പാര്‍ട്ടി അനുവദിച്ചിരുന്നെങ്കില്‍ മഗ്‌സസെ പുരസ്‌കാരം കിട്ടുന്ന ആദ്യ മലയാളി വനിതയായി അവര്‍ അറിയപ്പെടുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+