കെഎം ബഷീർ കേസ്: ശ്രീറാം വെങ്കിട്ടരാമന് കനത്ത തിരിച്ചടി, നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി
മാധ്യമപ്രവർത്തകന്‍ കെഎം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ട രാമന് കനത്ത തിരിച്ചടി. ശ്രീറാം വെങ്കിട്ട രാമനെതിരെ ചുമത്തിയ നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെഷന്‍ കോടതി ഉത്തരവിനെതിരായി സംസ്ഥാന സർക്കാർ നല്‍കിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി തീരുമാനം. സെഷന്‍ കോടതി വിധി ഹൈക്കോടതി ഭാഗികമായി റദ്ദാക്കുകയും ചെയ്തു.
ശ്രീറാം വെങ്കിട്ട രാമനെതിരെ ചുമത്തിയ നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിനെതിരെ റിവ്യൂ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക് എത്തുകയായിരുന്നു. അതേസമയം കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിനെ കേസില്‍ നിന്നും ഒഴിവാക്കി. വഫ ഫിറോസ് നല്‍കിയ ഡിസ്ചാർജ് പെറ്റീഷന്‍ കോടതി അംഗീകരിച്ചു.

ശ്രീറാം വെങ്കിട്ട രാമന്‍ നല്‍കിയ ഹർജിയെ തുടർന്നായിരുന്നു നരഹത്യാക്കുറ്റം ഒഴിവാക്കി വാഹനാപകടം മാത്രമാക്കി സെഷന്‍ കോടതി വിധിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധം വിവിധ രാഷ്ട്രീയ പാർട്ടികളില്‍ നിന്നും മാധ്യമപ്രവർത്തകരുടെ സംഘടനകളില്‍ നിന്നും ഉയർന്ന് വന്നിരിക്കുന്നു. കേസിന്റെ തുടക്കം മുതല്‍ തന്നെ പൊലീസിന്റെ ഭാഗത്ത് വലിയ തോതിലുള്ള വീഴ്ച്ചകളുണ്ടായതായുള്ള വിമർശനവും ശക്തവുമാണ്.
ഇന്നത്തെ ഹൈക്കോടതി വിധിയോടെ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം അടക്കം ചുമത്തിക്കൊണ്ടുള്ള വിചാരണ നടപടികളുമായി മുന്നോട്ട് പോവുന്നതതിന് സർക്കാറിന് ഇനി തടസ്സമില്ല. നേരത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നുവെങ്കിലും തനിക്കെതിരെ ചുമത്തിയ 304-ാം വകുപ്പായ നരഹത്യാക്കുറ്റം റദ്ദാക്കണമെന്ന ആവശവ്യുമായി ഒന്നാം പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ സർക്കാറിന്റെ ഭാഗം പൂർണ്ണമായി പരിഗണിച്ചുകൊണ്ടല്ല സെഷന്‍സ് കോടതി ഉത്തരവെന്നായിരുന്നു സർക്കാറിന്റെ വാദം. ഇതടക്കമുള്ള കോടതികള്‍ പരിഗണിച്ചു. അതോടൊപ്പം തന്നെ ഒരാള്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുക എന്നുള്ളത് ഗുരുതരമായ തെറ്റാണ് എന്നത് അടക്കമുള്ള പരാമർശങ്ങളും ഇന്ന് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. പലപ്പോഴും നിരപാരാധികളാണ് ഇത്തരം സഭവങ്ങളുടെ ഇര. അതുകൊണ്ട് തന്നെ ഇതിനെ ഒരു ലാഘവത്തോടെ കാണാനാവില്ലെന്നും കോടതി പറഞ്ഞു.
ഒന്നാം പ്രതിക്ക് വേണ്ട സഹായങ്ങള്‍ ഉള്‍പ്പടെ ചെയ്തു എന്നുള്ളതായിരുന്നു രണ്ടാം പ്രതി വഫാ ഫിറോസിനെതിരായ കുറ്റം. എന്നാല്‍ അപകടം നടന്ന വാഹനത്തില്‍ യാത്ര ചെയ്തിരുന്നു എന്നത് മാത്രമാണ് തനിക്കെതിരായ കുറ്റമായി പറയാനാവുക എന്നായിരുന്നു കോടതിയുടെ വാദം. മാത്രമല്ല, വാഹനം വേഗത്തില്‍ ഓടിക്കുന്നതിനോ, അപകടം ഉണ്ടാക്കുന്നതിനുള്ള പ്രേരണയോ തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും വഫ വാദിച്ചു. ഇത് പരിഗണിച്ചുകൊണ്ടാണ് വഫയെ ഹൈക്കോടതി കേസില്‍ നിന്നും ഒഴിവാക്കിയത്.












Click it and Unblock the Notifications