കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നണിമാറ്റം: കോടിയേരിയും മാണിയും ചര്‍ച്ച നടത്തി?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെ ഇടതു മുന്നണിയിലെത്തിയ്ക്കുന്നതിന്റെ ഭാഗമായി കെഎം മാണിയും കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തിയതായി ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെലിഫോണിലൂടെയാണ് ചര്‍ച്ച നടത്തിയതെന്നും മാണിയെ മുഖ്യമന്ത്രിയാക്കാന്‍ തടസമില്ലെന്ന് കോടിയേരി പറഞ്ഞതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ മുന്നണിമാറ്റത്തിന് അനകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുങ്ങേണ്ടതുണ്ടെന്നും അതിനായി സാവകാശം വേണമെന്ന മാണി മറുപടി നല്‍കിയത്രേ.എന്നാല്‍ കെഎം മാണിയും കോടിയേരിയും ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ചു.

Kodiyeri, Mani

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഇടത് മുന്നണിയിലെത്തിയ്ക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റെ നേതൃത്തിലാണ് മുന്നണി വിടലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിയ്ക്കുന്നതെന്നാണ് അറിയുന്നത്.

കോടിയേരി, ഇപി ജയരാജന്‍ എന്നീ നേതാക്കളുമായി പിസി ജോര്‍ജ്ജ് ചര്‍ച്ച നടത്തിയെന്നും ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് മുന്നോട്ട് വച്ചതെന്നും അറിയുന്നു. എന്നാല്‍ അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടായാല്‍ മാത്രമേ മുന്നണി മാറ്റം സാധ്യമാകൂ എന്നാണ് കെഎം മാണിയുടെ നിലപാടെന്നും അറിയുന്നു.

English summary
KM Mani and Kodiyeri discussed changing alliance?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X