കെഎം മാണിക്കെതിരായ വിജിലന്‍സ് കോടതി ഉത്തരവിനെതിരായ ഹര്‍ജി പിന്‍വലിച്ചു
തിരുവനന്തപുരം: ബാര്‍ക്കോഴകേസില്‍ കെഎം മാണിക്കെതിരായ തുടരന്വേഷണത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പിന്‍വലിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് തൊടുപുഴ അറക്കളം പാലക്കുന്നേല്‍ സണ്ണി മാത്യു നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്.
ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സമാനമായ ഹര്‍ജി കോടതി മുമ്പും പരിഗണിച്ചതാണ് വീണ്ടും ഹര്‍ജിയുമായി എത്തുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. കോടതിയുടെ വിലപ്പെട്ട സമയമാണ് പാഴാക്കുന്നത് ഹര്‍ജിയുമായി മുന്നോട്ടുപോയാല്‍ കനത്ത പിഴ നല്‍കേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിയുടെ പരാമര്‍ശത്തോടെ ഹര്‍ജി പിന്‍വലിക്കുന്നതായി സണ്ണി മാത്യുവിന്റെ അഭിഭാഷകന്‍ അറിയിച്ചു.
കെഎം മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ മാതിയായ തെളിവില്ലെന്ന് വിജിലന്‍സ് കോടതി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട നടപടിക്കെതിരെയായിരുന്നു റിവിഷന്‍ ഹര്‍ജി.
നേരത്തെ ഈ ഹര്‍ജി പരിഗണിക്കുകയും കേസില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് നിരീക്ഷിക്കുകയും ചെയ്ത ജസ്റ്റിസ് ബി സുധീന്ദ്ര കുമാറിന്റെ ബെഞ്ചില്‍ നിന്നാണ് കേസ് ജസ്റ്റിസ് കെമാല്‍പാഷയുടെ ബെഞ്ചിലേക്ക് മാറ്റിയത്.












Click it and Unblock the Notifications