കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയെ നമ്പാന്‍ കൊള്ളാം... രാഷ്ട്രീയത്തില്‍ പലരേയും വിശ്വസിയ്ക്കാന്‍ കഴിയില്ലെന്ന് മാണി

Google Oneindia Malayalam News

കോട്ടയം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി മുന്‍ ധനമന്ത്രി കെഎം മാണി രംഗത്ത്. രാഷ്ട്രീയത്തില്‍ എല്ലാവരേയും വിശ്വസിയ്ക്കാന്‍ കഴിയില്ലെന്നാണ് കെഎം മാണി പറഞ്ഞത്.

പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയ്ക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കെട്ടിപ്പിടിയ്ക്കുകയും, അതേ സമയം കുതികാല്‍ കൊണ്ട് ചവിട്ടുകയും ചെയ്യുന്നവരാണ് രാഷ്ട്രീയത്തില്‍ അധികവും എന്നാണ് അദ്ദേഹം പറഞ്ഞത്.

KM Mani

മുസ്ലീം ലീഗിന്റെ പരിപാടിയില്‍ കുഞ്ഞാലിക്കുട്ടിയെ പ്രശംസിയ്ക്കാനും മാണി മറന്നില്ല. രാഷ്ട്രീയക്കാരുടെ ഇടയില്‍ കുഞ്ഞാലിക്കുട്ടിയെ മാത്രം നമ്പാന്‍ കൊള്ളാം എന്നാണ് മാണി പറഞ്ഞത്. കൂടെ നിന്നാല്‍ ചതിയ്ക്കില്ലെന്നും രണ്ട് മുഖങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ കേസില്‍ വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎം മാണി സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ രംഗത്ത് വന്നിരുന്നു. ഒരു വര്‍ഷം മുമ്പ് ലഭിച്ച ഓഡിയോ സിഡിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ മാത്രം സുകേശനെതിരെ അന്വേഷണം പ്രഖ്യാപിച്ചതായിരുന്നു മാണിയെ ചൊടിപ്പിച്ചത്. ബാര്‍ കേസില്‍ സുകേശനും ബിജു രമേശും തമ്മില്‍ ഗൂഢാലോചന നടത്തിയിരുന്നു എന്ന ആരോപണം ആദ്യം ഉന്നയിച്ചതും കേരള കോണ്‍ഗ്രസ് എം ആയിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതുവരെ വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചു എന്നാണ് മാണി വിഭാഗത്തിന്റെ ആരോപണം.

English summary
KM Mani says that can't believe everyone in Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X