കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമോപദേശം മാണിക്കനുകൂലം?; പന്ത് വിജിലന്‍സിന്റെ കോര്‍ട്ടില്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്ക് അനുകൂലമായി ലീഗല്‍ അഡൈ്വസര്‍ സി.സി. അഗസ്റ്റിന്‍ വിജിലന്‍സ് എഡിജിപിക്ക് നിയമോപദേശം നല്‍കിയതായി റിപ്പോര്‍ട്ട്. മുദ്രവെച്ച കവറിലുള്ളത് മാണിക്ക് അനുകൂലമായ നിലപാടാണെന്ന് ചില മാധ്യമങ്ങളാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.

മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് അനുകൂലമായ തെളിവുകള്‍ വിജിലന്‍സിന്റെ പക്കല്‍ ഇല്ലെന്നും കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നുമാണ് നിയമോപദേശമെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്. മാണിക്ക് പണം നല്‍കിയതിനോ പണം സ്വീകരിച്ചതിനോ തെളിവുകളില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യത്തില്‍ വിജിലന്‍സ് ഉടന്‍ അന്തിമ തീരുമാനമെടുക്കും.

km-mani

കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യത്തില്‍ വിജിലന്‍സ് നിയമോപദേശം തേടുന്നത് അത്യപൂര്‍വ കാര്യമാണ്. ഇന്നേവരെ അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പ്രതിപക്ഷ ഉപനേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും ആരോപിക്കുന്നത്. വിജിലന്‍സ് മാണിക്കെതിരെ ലഭ്യമായ തെളിവുകളോടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ നിയമോപദേശത്തിന്റെ പേരില്‍ കുറ്റപത്രം ഒഴിവാക്കാനാണ് സര്‍ക്കാശ്രമമെന്ന് വ്യക്തമാണ്.

തനിക്കെതിരെ കുറ്റപത്രം വരികയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അതിന്റെ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് കെ എം മാണി നേരത്തെ തന്നെ സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് അടുത്തതിനാല്‍ മാണിക്കെതിരെ കുറ്റപത്രമുണ്ടാകുന്നത് യുഡിഎഫിന്റെ വിജയത്തെയും ബാധിക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തുന്നു.

English summary
KM Mani's Bar bribery case: Vigilance ADGP receives legal advice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X