പാലായില്‍ സിപിഎം പിന്നില്‍ നിന്ന് കുത്തി, ഇനിയും അപമാനം സഹിച്ച് ഇടതില്‍ തുടരണമോ; ജോസിനോട് എംപി ജോസഫ്
പാല: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ എം മാണി അഴിമതിക്കാരനാണെന്നും അതുകൊണ്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബജറ്റ് തടസപ്പെടുത്തിയതെന്നുമാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചത്. സര്‍ക്കാര്‍ നിലപാടിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ എം മാണിയുടെ മരുമകനും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംപി ജോസഫ്. ജോസ് കെ മാണിക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് എംപി ജോസഫിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.

അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയില്‍ തുടരണമോ എന്ന് എംപി ജോസഫ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന യശ്ശശരീരനായ കെ.എം മാണി അഴിമതിക്കാന്‍ ആണെന്നു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതോടു കൂടി സിപിമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഫിലെ ഓരോ പ്രവര്‍ത്തകരും ഞെട്ടലോടെ ആണ് ഇത് കേട്ടറിഞ്ഞത്. വെറും വോട്ടുരാഷ്ട്രീയത്തിന് വേണ്ടി മോഹനവാഗ്ദാനങ്ങള്‍ നല്‍കി ശ്രീ. ജോസ് കെ.മാണിയെ ഇടതുപാളയത്തില്‍ എത്തിച്ച സിപിഎം നേതാക്കന്മാര്‍ കേരളാ കോണ്‍ഗ്രസിനെയും ശ്രീ.കെ.എം മാണിയെയും അപമാനിക്കുകയാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കു കെ.എം മണിയോടും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനോടും, പ്രത്യേകിച്ച് ശ്രീ.ജോസ് കെ മണിയോടും ഉള്ളില്‍ ഉള്ള അഭിപ്രായമായി മാത്രമേ ഇതിനെ കാണാന്‍ പറ്റൂ. എന്നുമാത്രമല്ല, ഒരു കാരണവശാലും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെയോ ശ്രീ.ജോസ് കെ മണിയെയോ കേരളത്തില്‍, പ്രത്യേകിച്ച് കോട്ടയത്ത് വളരാന്‍ സിപിഎം സമ്മതിക്കുകയില്ല എന്നത് ഒരു വസ്തുതയാണ്.

ഈ കഴിഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്റെ ഭാര്യ സഹോദരനായ ശ്രീ ജോസ് കെ.മാണിയെ പാലായില്‍ നിര്‍ത്തി അവര്‍ പിന്നില്‍ നിന്ന് കുത്തി. ആയതിനാല്‍ ശ്രീ ജോസ് കെ മാണിയോട് ഒരു അപേക്ഷയെ ഉള്ളൂ. മണ്‍മറഞ്ഞിട്ടും പിതാവായ മാണിസാറിനെ വേട്ടയാടുന്ന ഇടതു മുന്നണിയായ കെണിയില്‍ നിന്ന് പുറത്തു വരണം. യുഡിഎഫിനൊപ്പം ചേര്‍ന്ന് മാണി സാറിന്റെ പൈതൃകം കാത്തു സൂക്ഷിക്കണം- എംപി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
Recommended Video
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications