കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജിന്റെ പ്രസ്താവന യുഡിഎഫിനെതിരെയല്ല; കെഎം മാണി

  • By Aswathi
Google Oneindia Malayalam News

KM Mani
കോട്ടയം: ചീഫ് വിപ്പ് പിസി ജോര്‍ജ് സര്‍ക്കാറിനോ മുഖ്യമന്ത്രിക്കോ എതിരെ പ്രസ്താവന നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും ധനമന്ത്രിയുമായ കെഎം മാണി. ജോര്‍ജ് സര്‍ക്കാറിനെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. വിമര്‍ശനവും പ്രസ്താവനയും രണ്ടും രണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജോര്‍ജ് നടത്തുന്നത് വിമര്‍ശനപരമായ പ്രസ്താവനകളാണ്. അതിനെ മാധ്യമങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടതില്ല. എന്നാല്‍ ആഭ്യന്തരമന്ത്രിയെ കുറിച്ച് ജോര്‍ജ് നടത്തുന്ന പ്രസ്താവനകളെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് കെഎം മാണി ഒഴിഞ്ഞുമാറി. ആഭ്യന്തരമന്ത്രി മറ്റൊരു പാര്‍ട്ടിക്കരാനാണെന്നും, ആഭ്യന്തരമന്ത്രിയുടെ ആഭ്യന്തര കാര്യങ്ങളില്‍ താന്‍ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വ്യക്തിയും നടത്തുന്ന പ്രസ്താവനകളെ കുറിച്ച് ചോദിക്കരത്. എല്ലാവര്‍ക്കും ഒരേ സ്വരത്തില്‍ സംസാരിക്കാന്‍ കഴിയില്ലല്ലോ. ആര്‍ക്കും പ്രസ്താവനകള്‍ നടത്താവുന്ന സ്വാതന്ത്ര്യം കേരളാ കോണ്‍ഗ്രസിലുണ്ട്. എന്നാല്‍, അത് പാര്‍ട്ടി നയങ്ങളില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമല്ല. കേരള കോണ്‍ഗ്രസിനെതിരായ കാര്യങ്ങളൊന്നും തന്നെ ജോര്‍ജ് പറഞ്ഞിട്ടില്ല.-മാണി വ്യക്തമാക്കി.

ലോകസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ കേരളാ കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെന്നും അക്കാര്യം അനിയോജ്യമായ സമയത്ത് ഉന്നയിക്കുമെന്നും മാണി അറിയിച്ചു. കൂടുതല്‍ സീറ്റ് വേണമെന്ന കാര്യം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും മാണി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

English summary
Kerala Congress-M leader KM Mani said Chief wipe PC George statement is not against Government or Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X