കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടപ്പെട്ട സീറ്റിനേക്കാള്‍ കാണേണ്ടത് നഷ്ടപ്പെട്ട വോട്ടുകളാണ്; ലീഗ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഷാജി

നഷ്ടപ്പെട്ട സീറ്റിനേക്കാള്‍ കാണേണ്ടത് നഷ്ടപ്പെട്ട വോട്ടുകളാണ്; ലീഗ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഷാജി

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട പാർട്ടികളിലൊന്ന് മുസ്ലിം ലീഗ് കൂടിയാണ്. വിജയം ഉറപ്പിച്ചിരുന്ന പല സീറ്റുകളും നഷ്ടപ്പെട്ടു, പ്രമുഖരായ നേതാക്കളും പരാജയമറിഞ്ഞു. മുസ്ലിം ലീഗിന്റെ വോട്ട് വിഹിതത്തിലും കുറവ് രേഖപ്പെടുത്തി. മറ്റ് പാർട്ടികളെല്ലാം തന്നെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനം പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോൾ മുസ്ലിം ലീഗിൽ ഇതുവരെ അത്തരത്തിലൊരു നീക്കവുമുണ്ടായിട്ടില്ല. ഇതിനെതിരെ നേതൃത്വത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ എംഎൽഎകൂടിയായ കെ.എം ഷാജി.

km shaji

കോവിഡ് കാലത്തും തിരഞ്ഞെടുപ്പിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മാര്‍ഗങ്ങളുണ്ടായിരുന്നുവെന്ന് കെ.എം ഷാജി മീഡിയ വണ്ണിനോട് പറഞ്ഞു. അത്തരം യോഗങ്ങൾക്ക് സാങ്കേതിക മാര്‍ഗങ്ങളുണ്ട്. ചര്‍ച്ചകള്‍ നീണ്ടികൊണ്ട് പോകേണ്ടതില്ലെന്നും ഷാജി പറഞ്ഞു. നേരത്തെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഉന്നതാധികര സമിതി ചേർന്നിരുന്നെങ്കിലും ഫലം വിലയിരുത്തിയിരുന്നില്ല. പ്രവര്‍ത്തക സമിതി ചേര്‍ന്ന് വിലയിരുത്താമെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ കൊവിഡ്-19 കാരണം പറഞ്ഞ് ഇത് നീട്ടുകയായിരുന്നു.

"നഷ്ടപ്പെട്ട സീറ്റിനേക്കാള്‍ പാര്‍ട്ടി കാണേണ്ടത് നഷ്ടപ്പെട്ട വോട്ടുകളാണ്. ഇത്രസീറ്റ് കിട്ടിയില്ലെന്ന് പറയുന്നതിലെ ആശ്വാസമല്ല, ഇത്രയും വോട്ട് കുറഞ്ഞില്ലേയെന്ന ആശങ്കയാണ് വേണ്ടത്. അതില്‍ ഒരുപാട് ഘടനങ്ങള്‍ ഉണ്ട്. വോട്ടിന്റെ വ്യതിയാനം വരാന്‍ പാടില്ലാത്തതാണ്. ജയിക്കുന്നിടത്ത് മാത്രം പോരല്ലോ ലീഗ്. എവിടെയെങ്കിലും ഒരാള്‍ ലീഗിനെ വേണ്ടായെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം അന്വേഷിക്കണം." കെ.എം ഷാജി ആവശ്യപ്പെട്ടു.

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

മുസ്ലീം ലീഗിനകത്ത് നടക്കേണ്ടുന്ന മാറ്റങ്ങളില്‍ പ്രധാനപ്പെട്ടത് നിലവിലെ സംഘടനയെ ശക്തിപ്പെടുത്തുകയെന്നതാണെന്നും കെ.എം ഷാജി പറഞ്ഞു. പാര്‍ട്ടി ഭരണഘടനക്ക് അനുസരിച്ചുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. പാര്‍ട്ടിയില്‍ നടക്കേണ്ടത് സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തുകയെന്നതാണ്. ആരെങ്കിലും ഒറ്റക്ക് ഒരു തീരുമാനത്തിന്റേയും പാപഭാരം ഏറ്റെടുക്കേണ്ടതില്ല. എല്ലാവരും കൂടി ഉത്തരവാദിത്തമാണ്. ആരെങ്കിലും ഒറ്റക്ക് തീരുമാനം എടുത്താല്‍ അവര്‍ തന്നെ ഒറ്റക്ക് സഹിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനന്യ നഗല്ലയുടെ പുതിയ ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കിയേക്കുമോ ? നിയത്രണങ്ങൾ എടുത്തുകളയുന്നു

English summary
KM Shaji against Muslim league leadership on background of Kerala assembly election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X