കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍പ്പിച്ചത് കുഞ്ഞാലിക്കുട്ടിയുടെ അധികാരക്കൊതി; കുടുക്കിയെന്ന് ഷാജിയും, ലീഗില്‍ വിമര്‍ശനങ്ങള്‍

Google Oneindia Malayalam News

കോഴിക്കോട്: 2021 ലെ നിയമാസഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടായിയിരുന്നു കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് മുന്നണിക്ക് നേരിടേണ്ടി വന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തുടര്‍ച്ച നേടിയപ്പോള്‍ യുഡിഎഫിന്റെ അംഗബലം കഴിഞ്ഞ തവണത്തേതില്‍ നിന്നും വീണ്ടും താഴേക്ക് പോയി.

യുഡിഎഫില്‍ തന്നെ സീറ്റുകളുടെ എണ്ണം നോക്കുമ്പോള്‍ ഏറ്റവും വലിയ തിരിച്ച നേരിട്ട പാര്‍ട്ടികളിലൊന്നായി മുസ്ലം ലീഗ് മാറി. മുന്നണിയില്‍ മത്സരിച്ച പാര്‍ട്ടിയില്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായ ഏക പാര്‍ട്ടിയായിരുന്നു മുസ്ലിം ലീഗ്. സിറ്റിങ് സീറ്റുകളിലെ പരാജയം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ തന്നെ മുസ്ലിം ലീഗില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ഇന്നലത്തെ പാര്‍ട്ടി യോഗത്തിലും ഈ വിഷയത്തിലടക്കം നേതൃത്വത്തിലടക്കം വലിയ വിമര്‍ശനമാണ് ഉണ്ടായത്.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

പികെ കുഞ്ഞാലിക്കുട്ടി

ഇതുവരെയില്ലാത്ത രൂക്ഷവിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ നേതൃത്വത്തിനെതിരെ ഉയര്‍ന്നത്. പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടേയുള്ള നേതാക്കള്‍ക്കെതിരെയായിരുന്നു ഭാരവാഹി യോഗത്തിലെ വിമര്‍ശനങ്ങള്‍. തൃശൂരില്‍ നിന്നുള്ള കെഎസ് ഹംസയാണ് ഏറ്റവും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദേശീയ രാഷ്ട്രീയം

പികെ കുഞ്ഞാലിക്കുട്ടി എന്തിനാണ് ദേശീയ രാഷ്ട്രീയത്തില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വന്നത്. ഇതാണ് മുന്നണിയുടേയും പാര്‍ട്ടിയുടേയും തിരിച്ചടിയില്‍ പ്രധനമായത്. മുസ്ലിം ലീഗ് നേതാവിന് അധികാര കൊതിയാണെന്ന് ആരോപണം രാഷ്ട്രീയ എതിരാളികള്‍ ജനങ്ങള്‍ പ്രചരിപ്പിച്ചു. ഇഡി പാണക്കാട് തങ്ങളെ ചോദ്യം ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് വരെ ഇന്നത്തെ നേതൃത്വം കാര്യങ്ങള്‍ എത്തിച്ചുവെന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചന്ദ്രിക

ചന്ദ്രികയിലെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇഡി പാണക്കാട് തങ്ങളെ ചോദ്യം ചെയ്തു. ഇന്നേവരെ ഒരു അന്വേഷണ ഏജന്‍സിയും എത്താത്ത പാണക്കാട് തറവാട്ടിലേക്ക് ഇഡി എത്തിയതിന് നേതൃത്വം ഉത്തരവാദിയാണെന്നും അദ്ദേഹം പറഞ്ഞു. എംസി മായിന്‍ ഹാജിയും നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

അഴീക്കോട്

ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയില്‍ പിഎംഎ സലാമിനെ നിയമിച്ചത് ആരാണ് എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ഇതിന് എന്തെങ്കിലും യോഗം ചേര്‍ന്നിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. തന്നെ കൃത്യമായി കുടുക്കുകയായിരുന്നു എന്ന ആരോപണമാണ് ഷാജി മുന്നോട്ട് വെച്ചത്. പിണറായി വിജയനെതിരെ പല വിമര്‍ശനങ്ങളും ഞാന്‍ നടത്തിയത് പാര്‍ട്ടി പറഞ്ഞിട്ടാണ്. അതുകൊണ്ട് തന്നെ സിപിഎം തന്നെ ടാര്‍ജറ്റ് ചെയ്തിരുന്നു. എന്നിട്ടും തന്നെ അഴിക്കോട് മത്സരിപ്പിച്ച് പരാജയപ്പെടാനുള്ള ഒരു സാഹചര്യം ഒരുക്കിയതും ലീഗ് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

പിഎം സാദിഖലി

കെഎം ഷാജിയും കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവിനെ എതിര്‍ത്തു. കുഞ്ഞാലിക്കുട്ടി ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വരമായിരുന്നു. അധികാരം കിട്ടുമോ എന്ന് നോക്കി എടുക്കാന്‍ കഴിയുമായിരുന്നു. ഇക്കാര്യം മുതര്‍ന്ന നേതാക്കളെ അടക്കം ധരിപ്പിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ആരുടേയും പ്രൈവെറ്റ് പ്രോപ്പര്‍ട്ടിയല്ല എന്ന വിമര്‍ശനമായിരുന്നു പിഎം സാദിഖലി ഉയര്‍ത്തിയത്. ചില നേതാക്കള്‍ അത്തരത്തിലാണ് പെരുമാറുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്നടക്കം ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ചിലര്‍ വിമര്‍ശിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യവും വിമര്‍ശനത്തിന് ഇടയാക്കി. പികെ ഫിറോസ്, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവരായിരുന്നു കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ച് സംസാരിച്ചത്. പൂര്‍ണ്ണമായും കുഞ്ഞാലിക്കുട്ടിയാണ് ഈ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ട് പോവുന്നത് എന്നതായിരുന്നു പികെ ഫിറോസ് പറഞ്ഞത്. വ്യക്തികേന്ദ്രീകൃതമായ ചര്‍ച്ച എത്തിനാണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം യൂത്ത് ലീഗിന്‍റെ പ്രസിഡന്‍റ് ലീഗ് യോഗത്തില്‍ പങ്കെടുത്തതിനേയും ചിലര്‍ ചോദ്യം ചെയ്തു.

കൂടുതല്‍ സീറ്റുകളില്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24 സീറ്റില്‍ മത്സരിച്ച മുസ്ലീം ലീഗിന് 18 സീറ്റിലായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്. ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുകളില്‍ ഒന്നായി ഇതിനെ വിലയിരുത്തുകയും ചെയ്തു. ഇത്തവണ മുന്നണിയില്‍ നിന്നും കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി തുടങ്ങിയ കക്ഷികള്‍ മുന്നണി വിട്ട് പോയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകളില്‍ ഒഴിവ് വന്നതിനാല്‍ തുടക്കം മുതല്‍ തന്നെ മത്സരത്തിന് അധികം മണ്ഡലങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം അവര്‍ ശക്തമാക്കുകയും ചെയ്തു.

30 സീറ്റുകള്‍

30 സീറ്റുകള്‍ എന്നതായിരുന്നു തുടക്കം മുതലുള്ള ആവശ്യമെങ്കില്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ അത് 27 എന്നതില്‍ നിജപ്പെടുത്തി. വലിയ തര്‍ക്കങ്ങള്‍ക്കൊന്നും ഇടയാക്കെതായായിരുന്നു ഈ തീരുമാനത്തില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും എത്തിയത്. പേരാമ്പ്ര, കൂത്തുപറമ്പ്, കോങ്ങാട് എന്നീ സീറ്റുകളായിരുന്നു മുസ്ലിം ലീഗിന് അനുവദിച്ച് കിട്ടിയത്. കോങ്ങാടിന്റെ കാര്യത്തില്‍ മാത്രമായിരുന്നു ചെറിയ ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നത്. അതും ജില്ലായിലെ നേതാക്കളില്‍ നിന്ന്. നേതൃത്വം ഇടപെട്ട് അത് പരിഹരിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ഫലം

അങ്ങനെ 27 സീറ്റെന്ന വലിയ നേട്ടവുമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട മുസ്ലിം ലീഗ് വലിയ പ്രതീക്ഷ വെച്ച് പുലര്‍ത്തുകയും ചെയ്തു. ഏറ്റവും കുറഞ്ഞത് 22 സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ മൂന്ന് സീറ്റുകള്‍ കുറഞ്ഞ് വിജയം 15 സീറ്റില്‍ ഒതുങ്ങി. സമീപകാലത്തെ തന്നെ മുസ്ലിം ലീഗിന്റെ ഏറ്റവും മോശം പ്രകടനങ്ങളില്‍ ഒന്നായിരുന്നു അത്.

സിപിഎം

കുറ്റ്യാടി, അഴീക്കോട്, കളമശ്ശേരി എന്നീ സീറ്റുകളായിരുന്നു മുസ്ലിം ലീഗിന് നഷ്ടമായത്. മൂന്നും അതിശക്തമായ രാഷ്ട്രീയ മത്സരം നടക്കുകയും തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയ കേരളത്തിന്‍റെ തന്നെ ശ്രദ്ധാ കേന്ദ്രമായ മണ്ഡലങ്ങള്‍. ഈ മൂന്ന് മണ്ഡലങ്ങള്‍ പിടിക്കാന്‍ സിപിഎം കച്ചകെട്ടി ഇറങ്ങിയപ്പോള്‍ മത്സരം ലീഗിന്‍റേയും അഭിമാന വിഷയമായിരുന്നു. എന്നാല്‍ കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ള, കളമശ്ശേരിയില്‍ വിഇ അബ്ദുള്‍ ഗഫൂര്‍, അഴീക്കോട് കെഎം ഷാജി എന്നിവരായിരുന്നു തോറ്റ സിറ്റിങ് എംഎല്‍എമാര്‍.

ഷാജി

ലീഗ്-സിപിഎം രാഷ്ട്രീയപ്പോരിന്‍റെ ചൂട് നേരിട്ടറിഞ്ഞ മണ്ഡലമാണ് മൂന്നും. ഇതില്‍തന്നെ ലീഗിന് ഏറ്റവും വലിയ തിരിച്ചടിയായത് ആവട്ടെ അഴിക്കോട്ടെ കെഎം ഷാജിയുടെ തോല്‍വിയും. ഷാജിയുടെ തോല്‍പ്പിക്കുക എന്നത് രാഷ്ട്രീയപരം എന്നതിനോടൊപ്പം തന്നെ വ്യക്തിപരമായും സിപിഎം എടുത്ത തീരുമാനമായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.

നേതൃത്വത്തിന്റെ തീരുമാനം

ഇത് മുന്നില്‍ കണ്ട് മണ്ഡലത്തില്‍ നിന്നും മാറി മത്സരിക്കാന്‍ കെഎം ഷാജി ആഗ്രഹിച്ചിരുന്നെങ്കിലും നേതൃത്വത്തിന്റെ തീരുമാനം അഴീക്കോട് തന്നെ മത്സരിക്കാനായിരുന്നു. ഷാജിയെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റിയിരുന്നെങ്കില്‍ അഴീക്കോട് നിലനിര്‍ത്താന്‍ കഴിഞ്ഞേനെയെന്ന വിലയിരുത്തലുമുണ്ട്. കളമശ്ശേരിയിലെ മത്സരം അഴിമതിക്കെതിരായ പോരാട്ടമായി സിപിഎം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അതിനെ വേണ്ടവിധത്തില്‍ പ്രതിരോധിക്കാനും ലീഗിന് സാധിച്ചില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്നെ പിഴച്ചുവെന്നാണ് പ്രധാന ആരോപണം.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

Recommended Video

cmsvideo
Leadership change in muslim league,

English summary
KM Shaji and other Leaders, criticized Kunhalikutty at the League office bearers' meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X