വിടി ബൽറാമിനെ പിന്തുണച്ച് കെഎം ഷാജി എംഎൽഎ; സ്വന്തം മാലിന്യം അയൽപക്കത്തിടുകയാണ് ഇടതുപക്ഷം!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: വിടി ബൽറാമിന് പിന്തുണയുമായി കെഎം ഷാജി എംഎൽഎ. വിടി ബൽറാമിന്റെ എകെജിയെ കുറിച്ചുള്ള പരാമർശം വൻ വിവാദമാണ് ഉണ്ടാക്കി.യത്. തുടർന്ന് വിടി ബൽറാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. വിടി ബൽറാമിനെ പിന്തുണയ്ക്കുന്നതോടൊപ്പം സിപിഎമ്മിനെ നിശിതമായി വിമർശിക്കാനും മുസ്ലീം ലീഗ് നേതാവ് കൂടിയായ കെഎം ഷാജി മറന്നില്ല. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. സഖാക്കളുടെ ആക്ഷേപവും, മോർഫിങ്ങും, മതനിന്ദയും, വ്യാജ ആരോപണങ്ങളും ആവിഷ്കാരത്തിന്റെ പരിധിയിലാണ് വരുന്നത്. മത വിശ്വാസത്തെയും, സാംസ്കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്കാരസ്വാതന്ത്ര്യമാണ്. എന്നാൽ എകെജിയെ വിമർശിക്കരുത് എന്ന് തുടങ്ങുന്നതാണ് കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ആവിഷ്ക്കാര സ്വാതന്ത്ര്യം രണ്ട് തരത്തിൽ

ആവിഷ്ക്കാര സ്വാതന്ത്ര്യം രണ്ട് തരത്തിൽ

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതും, മൻമോഹനെ ആക്ഷേപിച്ചതും ആവിഷ്കാരമാണ്. എന്നാൽ എകെജിയെ തൊട്ടു കളിക്കരുത്. ആത്മകഥ പോലും വിമർശനാത്മകമായി വായിക്കരുത്. വായിച്ചാൽ ഓഫിസ് തല്ലിത്തകർക്കും, കിട്ടിയാൽ കൈകാര്യം ചെയ്യും. എകെജിയെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ത്യാഗോ ജ്വല രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന്റെ പ്രണയത്തിന്റെയോ, വിവാഹ മോചനത്തിന്റെയോ അടിസ്ഥാനത്തിലല്ല. പരിദേവനം കൊള്ളാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.

തിരിച്ചറിവ് വന്നിരുന്നില്ല

തിരിച്ചറിവ് വന്നിരുന്നില്ല

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഈയൊരു തിരിച്ചറിവ് മാധ്യമ-സാംസ്കാരിക- രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇടതു പക്ഷക്കാരനും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ കേരള രാഷ്ട്രീയം ഇവ്വിധം വ്യാജ ആരോപണങ്ങളാൽ മലിനമാകുമായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

" ഇതാ നിങ്ങളുടെ മാലിന്യം "

കാലങ്ങളായി സ്വന്തം പുരയിടത്തിലെ മാലിന്യം അയൽപക്കത്തെ വീട്ടിലേക്കിടുന്ന പണിയായിരുന്നു ഇടതുപക്ഷം നിർവഹിച്ചത്. അത് കോരിയെടുത്ത് ഒരു പയ്യൻ " ഇതാ നിങ്ങളുടെ മാലിന്യം " എന്നു പറഞ്ഞ് മാന്യതയില്ലാത്ത അയൽക്കാരന്റെ വീട്ടിലേക്ക് തിരിച്ച് നിക്ഷേപിച്ചിരിക്കുന്നു. അത് കണ്ട അയൽക്കാരന് ശുണ്ഠി പിടിച്ചിരിക്കുന്നു. അയൽക്കാരാ, ശുണ്ഠി പിടിക്കേണ്ട. അയാൾ നിനക്ക് തിരിച്ചറിവ് നൽകിയിരിക്കുകയാണ് എന്നും അദ്ദേഹം പരിഹസലിക്കുന്നു.

ആവിഷ്കാരത്തിന്റെ രീതി 51 വെട്ട്

ആവിഷ്കാരത്തിന്റെ രീതി 51 വെട്ട്

ആവിഷ്കാരം ഞങ്ങളുടെ മാത്രം പ്രിവിലേജാണ്. നിങ്ങളുടേതല്ല. വിടി ബൽറാം ടിപി ചന്ദ്രശേഖരൻ ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്ണുത കൊണ്ടാണ്. ആവിഷ്കാരത്തിന്റെ രീതി 51 വെട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അത് നാക്ക് പിഴ


അതേസമയം ബൽറാമിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനും രംഗത്ത് വന്നിട്ടുണ്ട്. ബാലപീഡനം എന്ന പരാമര്‍ശം നാക്കു പിഴ ആയി കണക്കാക്കാമെന്നാണ് രാജ്മോഹൻല ഉണ്ണികത്താന്റെ വാദം. ഇല്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ലെന്നും ബല്‍റാം മാപ്പു പറയേണ്ടതില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
KM Shaji MLA supported VT Balram's statement

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്