കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപാനികള്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്; എല്ലാ ബ്രാന്‍ഡിനും വില കൂടില്ല, ധനമന്ത്രിയുടെ വിശദീകരണം

ഒരു നിയന്ത്രണവും ഇല്ലാതെ മദ്യവില കൂട്ടുന്നത് മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് തള്ളിവിടുകയും കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുകയും ചെയ്യുംമെന്ന് പ്രതിപക്ഷ നേതാവ്

Google Oneindia Malayalam News
kn balagopal

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മദ്യവിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എല്ലാ മദ്യത്തിനും സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് എല്ലാ മദ്യത്തിനും വില വര്‍ദ്ധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് മാത്രമാണ് വില കൂടുന്നതെന്നും 500 രൂപയ്ക്ക് താഴെയുള്ള മദ്യത്തിന് വില കൂടില്ലെന്നും മന്ത്രി അറിയിച്ചു. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ വിദേശ നിര്‍മ്മിത മദ്യത്തിന് മാത്രമാണ് വില കൂടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി യുടേണ്‍ അടിച്ചില്ലേ... ആ 2000 കോടി എന്തു ചെയ്തു? കെടി ജലീലിന്റെ പോസ്റ്റിന് കമന്റ്പിണറായി യുടേണ്‍ അടിച്ചില്ലേ... ആ 2000 കോടി എന്തു ചെയ്തു? കെടി ജലീലിന്റെ പോസ്റ്റിന് കമന്റ്

500 രൂപ മുതല്‍ 999 രൂപ വരെയുള്ള ഇന്ത്യന്‍ വിദേശനിര്‍മ്മിത മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപയും 1000 രൂപ മുതല്‍ മുകളിലോട്ടുള്ള മദ്യത്തിന് 40 രൂപയുമാണ് വര്‍ദ്ധിപ്പിക്കുന്നത്. സാമൂഹ്യ സുരക്ഷ സെസ്സാണ് മദ്യത്തിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. 400 കോടി രൂപയാണ് മദ്യത്തിന് ഏര്‍പ്പെടുത്തിയ സെസിലൂടെ അധികമായി പ്രതീക്ഷിക്കുന്നത്.

അതേസമയം, മദ്യത്തിന് അടക്കം വില വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെ വിമര്‍ശനം ശക്തമാണ്. പ്രതിപക്ഷം അടക്കം ബജറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഒരു നിയന്ത്രണവും ഇല്ലാതെ മദ്യവില കൂട്ടുന്നത് മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് തള്ളിവിടുകയും കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുകയും ചെയ്യുംമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

പടിച്ചുപറിക്കുന്ന ബജറ്റ്; ശക്തമായ പ്രതിഷേധം ഉയരുമെന്ന് കുഞ്ഞാലിക്കുട്ടി, വിരോധാഭാസമെന്ന് മജീദ്പടിച്ചുപറിക്കുന്ന ബജറ്റ്; ശക്തമായ പ്രതിഷേധം ഉയരുമെന്ന് കുഞ്ഞാലിക്കുട്ടി, വിരോധാഭാസമെന്ന് മജീദ്

യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നും അകലുന്ന ബജറ്റ് നിര്‍ദ്ദേശങ്ങളെ അംഗീകരിക്കാനാകില്ല. ആറ് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ നികുതി കൊള്ളയാണ് ഈ ബജറ്റിലുണ്ടായിരിക്കുന്നത്. 3000 കോടിയുടെ നികുതിക്ക് പുറമെ കെട്ടിട നികുതിയായി 1000 കോടി പിരിച്ചെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നികുതിഭാരം 4000 കോടി രൂപയാകും.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിലും ജനജീവിതത്തിലും ദുരിതം അടിച്ചേല്‍പ്പിക്കുന്ന അശാസ്ത്രീയ നികുതികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാക്കണം. സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും തലയില്‍ അധികഭാരം അടിച്ചേല്‍പ്പിച്ചുള്ള നികുതി കൊള്ളയ്ക്കെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് വേണ്ടി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. എന്നിട്ടും അതേ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നതനുസരിച്ച് മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച 7500 കോടിയുടെ വയനാട്, 12000 കോടിയുടെ ഇടുക്കി, 2500 കോടിയുടെ കുട്ടനാട്, 5000 കോടിയുടെ തീരദേശ പാക്കേജുകളൊക്കെ എവിടെപ്പായി? ഈ ബജറ്റില്‍ അത് 75 കോടിയുടെ ഇടുക്കി പാക്കേജും 25 കോടിയുടെ വയനാട് പാക്കേജുമായി മാറി. പാക്കേജുകളൊന്നും പ്രഖ്യാപിച്ചതല്ലാതെ ഒരു കാലത്തും നടന്നിട്ടില്ല. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കൊന്നും വിശ്വാസ്യതയില്ലാതായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

English summary
KN Balagopal has defended the introduction of cess on liquor in the state budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X