Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികളുടെ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണവര്‍; വില കുറയും... പക്ഷേ 4 കാര്യങ്ങള്‍ മാറിയാല്‍ മാത്രം

സ്വര്‍ണവില തീരുമാനിക്കുന്നത് പ്രധാനമായും നാല് ഘടകങ്ങളെ ആശ്രയിച്ചാണ്. അതാകട്ടെ രാജ്യാന്തരമായ കാര്യങ്ങളുമാണ്‌

നാലാള് കൂടുന്നിടത്തെല്ലാം ചര്‍ച്ച സ്വര്‍ണവിലയാണ്. വിവാഹ ചടങ്ങുകള്‍ക്കിടെ, ട്രെയിന്‍ യാത്രയ്ക്കിടെ എന്നുവേണ്ട ആളുകള്‍ ഒത്തുചേരുമ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയമായി സ്വര്‍ണം മാറിയിരിക്കുന്നു. ഇത്രയും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണമെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പതിയെ കയറി വില പവന് 42000 കടന്നിരിക്കുന്നു. ഇവിടെയും നില്‍ക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു പവന്‍ സ്വര്‍ണത്തിന് 48000 വരെ എത്തുമെന്ന പ്രവചനങ്ങളുമുണ്ട്. ഈ ഘട്ടത്തില്‍ മനസിലാക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. വില കൂടുമ്പോള്‍ ആളുകള്‍ സ്വര്‍ണം വാങ്ങുന്നതിന് മടിക്കും. എന്നിട്ടും വില കുറയുന്നില്ല. നാള്‍ക്കുനാള്‍ വില കൂടുന്നു. ഇതിന് പിന്നില്‍ നാല് കാരണങ്ങളുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

2000 രൂപയോളം കയറിയ മാറ്റം

2000 രൂപയോളം കയറിയ മാറ്റം

2023ല്‍ സ്വര്‍ണവില പിടിവിട്ട് ഉയരുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് ഓരോ ദിവസവും വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍. ഈ മാസം മാത്രം 2000 രൂപയോളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് മാറ്റമുണ്ടായത്. പ്രാദേശികമായ ഘടകങ്ങള്‍ക്ക് സ്വര്‍ണവിലയില്‍ വലിയ കാര്യമില്ല. അന്താരാഷ്ട്ര തലത്തിലുള്ള മാറ്റങ്ങളാണ് പ്രധാനം.

വിപരീത ബന്ധം

വിപരീത ബന്ധം

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില രേഖപ്പെടുത്തുന്നത് ഡോളറിലാണ്. ഡോളറിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വര്‍ണവിലയെ നേരിട്ട് ബാധിക്കും. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണത്തിന് വില കുറയും. ഡോളര്‍ മൂല്യം ഇടിയുമ്പോള്‍ സ്വര്‍ണത്തിന് വില വര്‍ധിക്കും. സ്വര്‍ണവും ഡോളറും തമ്മില്‍ വിപരീത ദിശയിലുള്ള ബന്ധമാണുള്ളത് എന്ന് ചുരുക്കം.

ഡോളര്‍ ഇന്‍ഡക്‌സിലെ മാറ്റം

ഡോളര്‍ ഇന്‍ഡക്‌സിലെ മാറ്റം

ഡോളറിന്റെ മൂല്യം എങ്ങനെയാണ് കണക്കാക്കുന്നത് എന്നറിഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഡോളര്‍ ഇന്‍ഡക്‌സില്‍ വരുന്ന മാറ്റമാണ് ഇതില്‍ പ്രധാനം. ഡോളര്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ഏഴ് കറന്‍സികള്‍ തമ്മിലുള്ള ഏറ്റക്കുറച്ചിലുകളാണ് ഡോളറിന്റെ മൂല്യം തീരുമാനിക്കുക. മറ്റു ആറ് നാണയങ്ങള്‍ക്ക് മൂല്യം ഉയരുന്ന വേളയില്‍ അവര്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. ഡോളര്‍ മൂല്യം ഇടിയുമ്പോള്‍ സ്വര്‍ണത്തിന് വില കൂടാനുള്ള കാരണം ഇതാണ്.

ആറ് ശക്തികള്‍ ഇവരാണ്

ആറ് ശക്തികള്‍ ഇവരാണ്

യൂറോപ്യന്‍ നാണയമായ യൂറോ, ബ്രിട്ടീഷ് നാണയമായ പൗണ്ട്, കനേഡിയന്‍ ഡോളര്‍, സ്വിസ് ഫ്രാങ്ക്, ജാപ്പനീസ് യെന്‍, സ്വീഡിഷ് ക്രോണ എന്നിവയുമായി ഡോളറിനുണ്ടാകുന്ന മൂല്യത്തിലെ വ്യതിയാനമാണ് ഡോളര്‍ ഇന്‍ഡക്‌സില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത്. നാല് മാസം മുമ്പ് ഡോളര്‍ ഇന്‍ഡക്‌സ് രേഖപ്പെടുത്തിയത് 114 ആയിരുന്നു. ഇപ്പോള്‍ 102ലേക്ക് താഴ്ന്നിരിക്കുന്നു. അതായത് മറ്റു കറന്‍സികളുടെ മൂല്യം കൂടി. അവര്‍ കൂടുതല്‍ സ്വര്‍ണം ശേഖരിക്കും.

അമേരിക്കയുടെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍

അമേരിക്കയുടെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍

ആറ് പ്രധാന രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുമ്പോള്‍ സ്വര്‍ണവില കുത്തനെ കയറാന്‍ കാരണമാകും. ഡോളറിനെ ശക്തിപ്പെടുത്താന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് ശ്രമിക്കുന്നുണ്ട്. പണനയത്തില്‍ അവര്‍ കാതലായ മാറ്റം വരുത്താന്‍ ശ്രമിച്ചിരുന്നു. പലിശ നിരക്കില്‍ മാറ്റം വരുത്തിയാണ് ഈ ശ്രമം നടത്തിയത്. തുടര്‍ന്നാണ് മൂല്യം 114ലേക്ക് ഉയര്‍ന്നത്. ഇതോടെ ആളുകള്‍ ഡോളര്‍ ശേഖരിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് മൂല്യം ഇടിഞ്ഞതോടെ മറ്റു കറന്‍സികള്‍ ശക്തി പ്രാപിച്ചു.

മറ്റൊരു കാരണം ഇതാണ്

മറ്റൊരു കാരണം ഇതാണ്

ഡോളറുമായി മല്‍സരിക്കുന്ന മറ്റു കറന്‍സികളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കുമ്പോള്‍ ആ നാണയം കുറച്ച് നല്‍കിയാല്‍തന്നെ വലിയ തോതില്‍ സ്വര്‍ണം ശേഖരിക്കാനാകും. ഇങ്ങനെ സ്വര്‍ണത്തിന് വലിയ ആവശ്യം വരുന്നതോടെ സ്വര്‍ണവില കൂടുന്നതാണ് നിലവിലെ സാഹചര്യം. ആഗോളതലത്തില്‍ മാന്ദ്യ ഭീതിയുള്ളതാണ് മറ്റൊരു കാരണം. ഓഹരികളിലെ നിക്ഷേപം ലാഭകരമാകില്ലെന്ന് തോന്നിയ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് വില കുടാന്‍ മറ്റൊരു കാരണം.

 മറ്റു രണ്ടു കാരണങ്ങള്‍

മറ്റു രണ്ടു കാരണങ്ങള്‍

ലോകത്തെ വിപണി നിയന്ത്രിക്കുന്നത് അമേരിക്ക, യൂറോപ്പ്, ചൈന എന്നീ ശക്തികളാണ്. ഈ സമ്പദ് വ്യവസ്ഥകളില്‍ തളര്‍ച്ച സംഭവിക്കുന്നു എന്ന തോന്നലാണ് ആശങ്കയ്ക്ക് കാരണം. ഈ സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. ഇത് സ്വര്‍ണത്തിന് വില കൂടാനുള്ള മറ്റൊരു കാരണമാണ്. 11 ശതമാനം മൂല്യമിടിവാണ് ഇന്ത്യന്‍ രൂപയ്ക്ക് സംഭവിച്ചിരിക്കുന്നത് എന്നതും സ്വര്‍ണത്തിന് ഉയര്‍ന്ന വില നല്‍കേണ്ട സാഹചര്യമുണ്ടാക്കി. ഈ നാല് ഘടകത്തിലും മാറ്റം വന്നാല്‍ മാത്രമാണ് സ്വര്‍ണ വില കുറയുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+