കൊലപാതകം നടന്ന് 33 വര്‍ഷം കഴിഞ്ഞു; വീണ്ടും വാറണ്ട്, സുകുമാരക്കുറുപ്പ് ഒരു സംഭവം തന്നെ!
കൊച്ചി: കൊലപാതകം നടന്ന് 33 വര്‍ഷത്തോളം കഴിഞ്ഞിട്ടും പ്രതിക്കായി വീണ്ടും അറസ്റ്റ് വാറണ്ട്. ചാക്കോ വധക്കേസില്‍ സുകുമാര കുറുപ്പിനാണ് വീണ്ടും വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മാവേലിക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനായിരുന്നു വാറണ്ട് പുറപ്പെടുവിച്ചത്. മുപ്പത്തിമൂന്ന് വര്‍ഷമായി പോലീസ് തിരച്ചില്‍ തുടരുന്ന പിടികിട്ടാപ്പുള്ളിയാണ് സുകുമാര കുറുപ്പ്.

പോലീസ്
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മാവേലിക്കരയിലെ കോടതി സുകുമാര കുറുപ്പിനെ പിടികൂടി ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

വ്യാജ മരണ സര്‍ട്ടിഫിക്കറ്റ്
വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി സ്വന്തം പേരിലെ എട്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തുക സമ്പാദിക്കാനാണ് സുകുമാര കുറുപ്പ് ചാക്കോയെ വധിച്ചത്.

അബാസിഡര്‍ കാര്‍
ഒരു സെമിത്തേരിയില്‍ നിന്ന് അടക്കം ചെയ്ത മൃതദേഹം എടുക്കാനായിരുന്നു ആദ്യം ആലോചനയെങ്കിലും നടന്നില്ല. തുടര്‍ന്ന് ചാക്കോയെ അബാസിഡര്‍ കാറിനകത്ത് ഇരുത്തിയ ശേഷം കാറുള്‍പ്പെടെ തീ വെക്കുകയായിരുന്നു.

കൂട്ടു പ്രതികള്‍
കേസില്‍ കൂട്ടു പ്രതികളായിരുന്ന സുകുമാര കുറുപ്പിന്റെ ബന്ധു ഭാസ്‌കര പിള്ള, ഡ്രൈവര്‍ പൊന്നപ്പന്‍ എന്നിവര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. സുകുമാര കുറുപ്പ് വിദേശത്തേക്ക് കടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.












Click it and Unblock the Notifications